ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൨

കുന്നു. അവയിൽ പ്രധാനമായിട്ടുള്ളത ബാൎബുഡൊസ എന്ന പേരുള്ള
താകുന്നു. സെന്തവിൻസെന്ത എന്ന ദ്വീപിൽ കൂടി ഒരു പൎവതനിര
കിടക്കുന്നു. ഇതിൽ ഒരു അഗ്നിഗിരി ഉണ്ട. അതിൽനിന്ന പുക എല്ലാ
യ്പൊഴും പുറപ്പെട്ടവരുന്നു.

ൟം ദ്വീപുകളുടെ ഉത്ഭവങ്ങൾ മേൽ പറഞ്ഞ പോലെ തന്നെ ആ
കുന്നു.

൬. ബഹാമ അല്ലെങ്കിൽ ലുകായ എന്റെ ദ്വീപുകൾ.

ൟം ദ്വീപുകൾ ൫൦൦ ഉണ്ട. അവയിൽ പല ചെറിയ പാറകളെ ഉ
ള്ളു. ൧൨ ദ്വീപുകൾ വലിയവയും നല്ല ഫലം തരുന്നവയും ആകുന്നു.
അവയിൽ മിക്കവയും കുടിയില്ലാത്തവയാകുന്നു. അവ എല്ലാം ഇംഗ്ലീ
ഷകാരുടെ അധികാരത്തിൻ കീഴിൽ ആകുന്നു. അവിടെ പഞ്ഞിയും
ചായമരങ്ങളും ഉണ്ടാകുന്നു. അവിടെനിന്ന കടലാമകളെയും ഉപ്പിനെ
യും പോക്കചരക്കായി കേറ്റി അയച്ചുവരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/250&oldid=179264" എന്ന താളിൽനിന്ന് ശേഖരിച്ചത്