ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭
ബ്രിത്തെൻ | ഇംഗ്ലാണ്ടും സ്കോത്ത്ലാണ്ടും എന്ന ദേശങ്ങൾക്കു ള്ള പേര |
ബ്രൂജ്ജെസ്സ | ബെല്ജിയമ്മിലെ ഒരു നഗരം |
ബ്രുൻസ്വിക്ക | ജെൎമ്മനിയിൽ ഒരു ദിക്ക |
ബ്രൂസ്സെത്സ | ബെല്ജിയം എന്ന ദേശത്തിലെ തലസ്ഥാനം |
ബൂധാ | ഹൻഗറിയിലെ തലസ്ഥാനം |
ബ്യൂയെനോസെറിയസ | തെക്കെ അമെറിക്കായിൽ ഒരു വലിയ ദേശം |
കാബെസ | തുനീസിലെ ഒരു തുറമുഖവും നഗരവും |
കാബുൽ | അഫ്ഘാനിസ്താനിലെ ഒരു പ്രദേശം |
കാഡീസ | സ്പേയിനിലെ ഒരു നഗരവും തുറമുഖവും |
കാഫ്രറിയാ | അഫ്രിക്കയിൽ ഒരു പ്രദേശം |
കയിറൊ | എജിപ്തിലെ തലസ്ഥാന പട്ടണം |
കലീസ | ഫ്രാൻസിലെ ഒരു തുറമുഖ പട്ടണം |
കല്ക്കത്താ | ഇന്ദ്യായിലെ ഒരു തലസ്ഥാനം |
ന്യൂകലെദോനിയാ | തെക്കെപാസിപ്പിക്ക സമുദ്രത്തിൽ ഒരു ദ്വീപ |
കലിപോൎന്യ | വടക്കെ അമെറിക്കായിൽ ഒരു ദേശം |
കാംബെ | ഇന്ദ്യായിലെ ഒരു പട്ടണവും ഉൾക്കടലും |
കാംബോഡിയ | കൊച്ചിൻ ചീനയിലെ ഒരു ദേശം |
കാംബ്രെ | ഫ്രാൻസിലെ ഒരു നഗരം |
കാംബ്രിഡ്ജ | കാംബ്രിഡ്ജശയരിലെ തലസ്ഥാനം |
കനഡ | വടക്കെ അമെറിക്കയിലെ ഒരു വലിയ ദേശം |
കനറിദ്വീപുകൾ | വടക്കെ അത്ത്ലാന്തിക്ക സമുദ്രത്തിലുള്ള ൧൩ ദ്വീപുകൾ |
കണ്ടഹാർ | അഫ്ഘാനിസ്താനിലെ ഒരു ദേശം |
കാണ്ടി | സെലോനിലെ ഒരു ദേശം |
കാന്തെർബുരി | കെന്തിലെ തലസ്ഥാന നഗരം |
കാന്തോൻ | ചീനത്തെ ഒരു നഗരവും തുറമുഖവും |
ഗൂഡ്ഹൊപ്പ എന്ന മുനമ്പ | അഫ്രിക്കായുടെ തെക്കെ അറ്റത്ത ഒരു ദിക്ക |
കാരാമനിയ | ആസിയായിലെ തുൎക്കിയിൽ ഒരു ദേശം |
വടക്കൻകാറോലിന | അമെറിക്കായിലെ ഐക്യദേശങ്ങളിൽ ഒന്ന |
കാൎപ്പതിയൻമലകൾ | ജെൎമ്മനിയിലുള്ള മലകൾ |
കാഷെൽ | ഇർലാണ്ടിൽ ഒരു നഗരം |
കാശ്മീർ | ഇന്ദ്യായിലെ ഒരു ദേശം |
കാസ്സെൽ | ജെൎമ്മനിയിലെ ഒരു നഗരം |
കാബൂൽ | ആസിയായുടെ നടുവിൽ ഒരു പ്രദേശം |
കൊക്കസസ്സ | ആസിയായിലെ ഒരു പൎവതം |
കോൻപൂര | ഇന്ദ്യായിലെ ഒരു പട്ടണം |
സെലൊൻ | ഇന്ദ്യാ സമുദ്രത്തിൽ ഒരു വലിയ ദ്വീപ |
ചെശയർ | ഇംഗ്ലാണ്ടിലെ ഒരു കൌന്തി |
ചില്ലി | തെക്കെ അമെറിക്കായിലെ ഒരു ദേശം |
ചീന | ആസിയായിലെ ഒരു വലിയ ദേശം |
ചീനതാൎത്തറി | തീബെട്ടിന്റെ വടക്കുവശത്തുള്ള ദേശം |
ക്രിസ്ത്യാനിയാ | നോൎവെയിലെ തലസ്ഥാനം |
സിൻസിനത്തി | അമെറിക്കായിലെ ഐക്യദേശങ്ങളിൽ ഒന്ന |
B 3