ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

യിലുള്ള തുൎക്കി എന്ന പറയുന്നത?

ഉ. തുൎക്കി രാജ്യം വലിയതാകകൊണ്ടും ചില ഭാഗങ്ങൾ യൂറോപ്പി
ലും ചില ഭാഗങ്ങൾ ആസിയായിലും ആകകൊണ്ടും ആ രാജ്യത്തെ കു
റിച്ച വിവരമായിട്ട പറഞ്ഞാൽ പറയുന്ന സ്ഥലം ഏത വൻകരയിൽ
ആകുന്നുവൊ, ആ വൻകരയുടെ പേരും കൂട്ടി യൂറോപ്പിയിലുള്ള തുൎക്കി
എന്നെങ്കിലും ആസിയായിലുള്ള തുൎക്കി എന്നെങ്കിലും ഇങ്ങിനെ പേർ പ
റഞ്ഞവരുന്നു. ഇവ കൂടാതെ തുൎക്കി രാജ്യത്തിന്റെ ചിലഭാഗങ്ങൾ അ
ഫ്രിക്കയിൽ ഉണ്ട.

അതിരുകൾ.—അതിന്റെ വടക്കെ ഭാഗം കരിങ്കടലിനാലും
കിഴക്കെ ഭാഗം പാർസിയയാലും തെക്കെ ഭാഗം അറാബിയയാലും പ
ടിഞ്ഞാറെ ഭാഗം മെഡിത്തെറെനിയൻ കടലിനാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

ചോ. ആസിയായിലുള്ള തുൎക്കി ആരുടെ കീഴിൽ ഇരിക്കുന്നു?

ഉ. അതിൽ മിക്കതും ഇപ്പോൾ തുൎക്കി മഹാ രാജാവിന്റെ കീഴിൽ
ആകുന്നു. എന്നാൽ പണ്ടത്തെ കാലങ്ങളിൽ ആ പ്രദേശങ്ങളിൽ പല
കേൾവിപ്പെട്ടിരുന്ന രാജ്യങ്ങളുണ്ടായിരുന്നതകൊണ്ട അവയുടെ നാമ
ങ്ങളെയും വൎത്തമാനങ്ങളെയും കുറിച്ച വിവരമായിട്ട അല്പം പറയുന്നു.

ചോ. അവയുടെ നാമങ്ങൾ എന്ത?

ഉ. ചെറിയ ആസിയാ എന്നും സുറിയാ എന്നും പലെസ്തീൻ എ
ന്നും അർമെനിയ എന്നും ഇറാക്ക അറാബിയ എന്നും ആകുന്നു.

ചെറിയ ആസിയായെ കുറിച്ച.

അതിരുകൾ.—അതിന്റെ വടക്കെ ഭാഗം കരിങ്കടലിനാലും
തെക്കെ ഭാഗം മെഡിത്തെറെനിയൻ കടലിനാലും പടിഞ്ഞാറെ ഭാഗം
* ആൎക്കിപെലെഗൊ എന്ന പേരുള്ള ദ്വീപുകളാലും അതൃത്തിയാക്കപ്പെ
ട്ടിരിക്കുന്നു.

ചൊ. ചെറിയ ആസിയായിക്ക വേറെ പേരുണ്ടൊ?

ഉ. ഉണ്ട. പടിഞ്ഞാറെ ഭാഗത്തിന്റെ പേർ അനഥൊലിയ എ
ന്നും വടക്ക കിഴക്കെ ഭാഗത്തിന്റെ പേർ റുമെലിയാ എന്നും തെക്ക കി
ഴക്കെ ഭാഗത്തിന്റെ പേർ കറമെനിയ എന്നും ആകുന്നു.

ചോ. ചെറിയ ആസിയായിലുണ്ടായിരുന്ന പണ്ടത്തെ പ്രധാന പ്ര
ദേശങ്ങളുടെ പേരുകൾ എന്ത?

ഉ. ബിതിനിയ എന്നും പപ്ലഗൊനിയ എന്നും ഗലാത്തിയാ എ
ന്നും പൊന്തുസ എന്നും മെദയാ എന്നും ലുദിയാ എന്നും കറിയാ എന്നും
ലുസ്സിയാ എന്നും പംഫുലിയ എന്നും പ്രിഗിയാ എന്നും കപ്പദൊക്കിയാ
എന്നും ആകുന്നു.

പ്രധാന നഗരികൾ.—പ്രധാന തലസ്ഥാനങ്ങളുടെ ഇപ്പൊഴത്തെ പേരുകൾ സ്മൎന്നാ എന്നും ത്രെബിസോന്ദ എന്നും ആകുന്നു.

* ആൎക്കിപെലെഗൊ എന്നത ഗ്രേക്കിന്നും ചെറിയ ആസിയായിക്കും
ഇടയിൽ മെഡിത്തെറെനിയൻ കടലിൽ ഇരിക്കുന്ന ചെറിയ ദ്വീപുക
ളുടെ ഒരു വലിയ കൂട്ടം ആകുന്നു.

E 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/65&oldid=179074" എന്ന താളിൽനിന്ന് ശേഖരിച്ചത്