ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ഉത്ഭവങ്ങൾ.—പലതരമായ പഴങ്ങളും റൂബാബ എന്ന പേരു
ള്ള മരുന്നും മലകളിൽ പലവക വിശേഷ വൃക്ഷങ്ങളും പ്രത്യെകമായി
ട്ട കാരകിൽ വൃക്ഷങ്ങളും പുങ്ങമരങ്ങളും ൟ ദേശത്തിലും ചുറ്റുമുള്ള ദേ
ശങ്ങളിലും വിശേഷ ഒലിവ വൃക്ഷങ്ങളും വളരെ ഉണ്ട. ഇവിടെ സിം
ഹങ്ങളും ഒനായ്കളും നരികളും കാട്ടുപന്നികളും മാനുകളും മുയലകളും
അംഗോറ ആടുകളും ഉണ്ട. അവയുടെ രൊമം മഹാ മൃദുത്വമുള്ളതും
മഹാ കേൾവിപ്പെട്ടതുമാകുന്നു. തൊക്കാത്തിന്റെ അടുക്കൽ ചെമ്പതുര
ങ്കങ്ങൾ ഉണ്ട ബൂസ്സ എന്ന പട്ടണത്തിന്നരികെ മഹാ ശ്രുതിപെട്ടിരിക്കു
ന്ന ചൂടു * ധാതുവെള്ളങ്ങൾ ഉണ്ട.

കൈവേലകളും വ്യാപാരങ്ങളും.—മോടിയുള്ള പരവി
ധാനികളും പട്ടുകളും അംഗോറ ആട്ടുരോമം കൊണ്ടുള്ള ശീലകളും
തോലുകളും ചെമ്പുപാത്രങ്ങളും ഉണ്ട. ൟ ദേശത്തിൽനിന്ന പഴങ്ങ
ളെയും റൂബാബ മുതലായ മരുന്നുകളെയും ഒലിവ എണ്ണയെയും പര
വിധാനികളെയും അംഗോറ ആട്ടുരോമത്തെയും പോക്ക ചരക്കായിട്ട
കേറ്റി അയക്കുന്നു.

പഠിത്വവും മതവും.—ൟ ദേശത്തിലും ചുറ്റുമുള്ള ദേശങ്ങ
ളിലും പഠിത്വം ഏറ ഇല്ല. അവിടത്തെ കുടിയാന്മാരുടെ മതം എ
ന്തെന്നാൽ വളരെ ക്രിസ്ത്യാനികൾ അവിടെ പാൎക്കുന്നുണ്ട. എന്നാൽ തു
ലോം അധികമായിട്ടുള്ളർ മഹമ്മദകാർ ആകുന്നു.

വിശേഷാദികൾ.—൧ ത്രോയി എന്ന മഹാ കേൾവിപ്പെട്ട

* എല്ലാ മാതിരി വെള്ളങ്ങളോട മറുവസ്തുക്കൾ ചേരുന്നുണ്ട. എന്നാൽ
വെള്ളത്തിന്റെ ലക്ഷണങ്ങൾക്ക ഭേദം വരുത്തി ചില രോഗങ്ങളെ
പൊറുപ്പിപ്പാൻ തക്കവണ്ണം ഒരു ധാതു ദ്രവ്യം എങ്കിലും പല ധാതുദ്രവ്യ
ങ്ങൾ എങ്കിലും വെള്ളത്തോട കൂടി ചേരുമ്പോൾ ആ മാതിരി വെള്ളത്തി
ന്ന ധാതുവെള്ളം എന്ന പേർ പറഞ്ഞ വരുന്നു. എങ്ങിനെ എന്നാൽ
പച്ചവെള്ളം തന്നെ കുടിച്ചാൽ ശരീരം തണുക്കും അസാരം ചാരായ
ത്തെ വെള്ളത്തിൽ ഒഴിച്ച കുടിച്ചാൽ ശരീരം ഉഷ്ണിക്കുമെല്ലൊ ഉപ്പിട്ട കു
ടിച്ചാൽ വയറ്റിൽനിന്ന ഒഴിയും ഇതിന്റെ കാരണം വെള്ളത്തിന്റെ
ലക്ഷണങ്ങൾക്ക ഭേദം വന്നതകൊണ്ടത്രെ ആകുന്നത എന്നാൽ ചില ദി
ക്കുകളിൽ ഇരിമ്പ എങ്കിലും പലവകയായ മണ്ണുകൾ കല്ലുകൾ എങ്കിലും
കാരം മുതലായവ എങ്കിലും ഉള്ളിടത്ത വെള്ളം അവയിൽ കൂടി ഒഴുകു
മ്പോൾ അവയിൽനിന്ന തുലോം ചെറിയ അണുക്കൾ വെള്ളത്തോട
ചേരുന്നത തന്നെയുമല്ല തമ്മിൽ കൂടി കലൎന്ന അവയുടെ പ്രകൃതിമാറ്റി
ഒരു പുതിയ വസ്തുവായി തീരുകയും ചെയ്യും ഇരിമ്പ മുതലായ വസ്തുക്കൾ
ഇപ്രകാരം വെള്ളത്തോട ചേരുമ്പോൾ ആ വെള്ളം ശരീര സൌഖ്യ
ത്തിന്ന ഏറ്റവും ഉപകാരമുള്ളതാകുന്നു. ചില വസ്തുക്കൾ മേൽ പറഞ്ഞ
പ്രകാരം വെള്ളത്തോട ചേരുമ്പോൾ ഒന്നിച്ച ചേരുവാൻ എത്രയും ആ
ഗ്രഹമായിരിക്കയാൽ ചൂട പുറപ്പെടീച്ച വെള്ളം തിളെയ്ക്കുകയും ചെയ്യും
ഇതിന്ന ദൃഷ്ടാന്തം ചുണ്ണാമ്പ ഉണ്ടാക്കുവാനായിട്ട വെന്ത കക്കായിൽ വെ
ള്ളത്തെ തളിക്കുമ്പോൾ ഉടനെ വളരെ ചൂട പുറപ്പെട്ട വെള്ളവും കക്കാ
യും കൂടി ചുണ്ണാമ്പ എന്ന വേറൊരു വസ്തുവായി തീരുകയും ചെയ്യും.

E 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/67&oldid=179076" എന്ന താളിൽനിന്ന് ശേഖരിച്ചത്