ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

നഗരം ൟ ദേശത്തിൽ ആയിരുന്നു. അത ഹെലെസ്പൊന്ത എന്ന പേ
രുള്ള കടൽ കൈവഴിയുടെ അടുക്കൽ പണിയപ്പെട്ടിരുന്നു. ഗ്രേക്കകാർ
മശിഹാ കാലത്തിന്ന ൧൧൮൪ സംവത്സരം മുമ്പെ അതിനെ നശിപ്പിക്ക
യും ചെയ്തു.

൨ ബിതിനിയയിലുള്ള ഗ്രനിക്കസ എന്ന പേരുള്ള നദി അരികെ വ
ച്ച മഹാനായ ആലക്സന്ത്രയൊസ പാർസിയക്കാരെ തോല്പിച്ചു. ഒരു റോ
മപടത്തലവൻ ഇവിടെ വച്ച മഹാനായ മിത്രിദേത്തസ്സ എന്ന രാജാ
വിന്റെ സേനകളെ തീരുമാനം നശിപ്പിക്കയും ചെയ്തു.

൩ അപ്പൊസ്തൊലനായ യോഹന്നാൻ, വേദത്തിൽ ഒരു ഭാഗമായ
അറിയിപ്പ എന്ന പേരുള്ള പുസ്തകത്തിൽ പ്രത്യേകമായിട്ട ഓരൊ കുറി
കളെ എഴുതിയിരിക്കുന്ന ഏഴ സഭകളും ചെറിയ ആസിയായിലെ പ
ണ്ടത്തെ പ്രധാനപ്പെട്ട ഏഴ പട്ടണങ്ങളിൽ ആയിരുന്നു. അവയുടെ
പേരുകൾ എന്തെന്നാൽ എഫെസുസ എന്നും സ്മൎന്ന എന്നും പെൎഗ്ഗമു
സ എന്നും തീയത്തീറാ എന്നും സൎദെസ എന്നും ഫീലദെല്പിയ എന്നും
ലയൊദിക്കിയ എന്നും ആയിരുന്നു. എന്നാൽ അവയിൽ ചില പട്ടണ
ങ്ങൾ ഇപ്പോൾ മുടിവായി കിടക്കുന്നു.

൪ മഹാനായ ആലക്സന്ത്രയൊസ ചെറിയ ആസിയായെ എല്ലാം കീ
ഴടക്കി അവൻ മരിച്ചതിന്റെ ശേഷം അവന്റെ പടത്തലവൻ രാജ്യ
ഭാരം ചെയ്കയും ചെയ്തു. പിന്നത്തെതിൽ കാവ്യരായ റോമക്കാർ ആ ദേ
ശത്തെ എല്ലാം പിടിച്ചു. അത റോമ മഹാ രാജ്യത്തിൽ ഒരു ഭാഗമായി
തീൎന്നു. ഒടുക്കം സുല്താൻ എന്ന പേർപെട്ട തുൎക്കി മഹാ രാജാവ ആ ദേ
ശത്തെ എല്ലാം പിടിച്ച കൈക്കലാക്കി ഇന്നവരെയും അതിനെ ഭരിക്കയും
ചെയ്തു.

൫ ബിതിനിയയിലുള്ള നിക്കിയാ എന്ന പേരുള്ള പട്ടണത്തിൽ കൊ
ൻസ്തെന്തൈൻ എന്ന പേരുള്ള റോമ മഹാ രാജാവ മശിഹാ കാലം
൩൨൭ ആണ്ടിൽ ക്രിസ്ത്യാനി സഭക്കാൎയ്യത്തിന്ന വേണ്ടി സുനോദ എന്ന
പേരുള്ള സംഘത്തെ വരുത്തി കൂട്ടുകയും ചെയ്തു.

സുറിയായെയും കൊലി സുറിയാ അല്ലെങ്കിൽ കുഴി
യുള്ള സുറിയായെയും കുറിച്ച.

അതിരുകൾ.—സുറിയാഎന്ന ദേശത്തിന്റെ കിഴക്കെ ഭാഗം എ
വുപ്രാത്തേസ എന്ന പേരുള്ള നദിയാലും വടക്കെ ഭാഗം തൊറുസ എന്ന
മലയാലും പടിഞ്ഞാറെ ഭാഗം മെഡിത്തെറെനിയൻ കടലിനാലും
തെക്കെ ഭാഗം അറാബിയയാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. കൊലി
സുറിയാ ലബാനോൻ എന്നും അന്തിലബാനൊൻ എന്നും പേരുള്ള ര
ണ്ട മലകളുടെ ഇടയിൽ ആകുന്നു.

പ്രധാന നഗരങ്ങൾ.—അന്തിയൊഖിയായും കൊലിസുറി
യായിലുള്ള ദമസ്തൊസും ആലപ്പൊയും ത്രിപ്പൊലിയും ആകുന്നു. എന്നാ
ൽ ഇപ്പോൾ ഇവയിൽ പ്രധാനമായുള്ളത ആലപ്പൊ എന്ന പട്ടണം
ആകുന്നു.

മലകൾ.—തൊറുസും ലബാനൊനും അന്തിലബാനൊനും ആ
കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/68&oldid=179077" എന്ന താളിൽനിന്ന് ശേഖരിച്ചത്