ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ആറുകൾ.—ൟ രാജ്യത്തിൽ പല ആറുകൾ ഉണ്ട. എന്നാൽ
അവയിൽ കേൾവിപ്പെട്ടത ഒറൊന്തിസ എന്ന പേരുള്ള ആറ ആകുന്നു.

ദേശരൂപം.—സുറിയാ മലപ്രദേശം ആകുന്നു. വിശേഷഫല
മുള്ളതും ആകുന്നു.

കൈവേലകളും വ്യാപാരങ്ങളും.—ചെറിയ ആസിയാ
യിലുള്ളവ കൂടാതെ ദമസ്കൊസ എന്ന പട്ടണം ദമാസ്ക എന്ന പേരുള്ള
പട്ടുകൾക്കും പനിനീരുകൾക്കും ഉരുക്കകൊണ്ട തീൎക്കപ്പെട്ട വാളുകൾ
കത്തികൾ മുതലായ വസ്തുക്കൾക്കും മഹാ കേൾവിപ്പെട്ടതാകുന്നു.

മതം.—കുടിയാന്മാർ മിക്കവരും മഹമ്മദകാരാകുന്നു. എന്നാൽ
വളരെ ക്രിസ്ത്യാനികളും അവിടെ പാൎക്കുന്നുണ്ട. എങ്കിലും അവർ റോ
മ മതക്കാർ എന്ന പോലെ ബിംബവന്ദനക്കാർ ആകുന്നു.

വിശേഷാദികൾ.—൧ ലബാനോൻ എന്ന മലയിൽ വിശേ
ഷപ്പെട്ട കാരകിൽ വൃക്ഷങ്ങൾ ഉണ്ട അനേകം ജനങ്ങളും അവിടെ
പാൎക്കുന്നു.

൨ ക്രിസ്തുമതക്കാർ അന്തിയൊഖിയായിൽ വച്ച ഒന്നാമത ക്രിസ്ത്യാനി
കൾ എന്ന പേർ വിളിക്കപ്പെട്ടു.

൩ സുറിയായിൽ തദ്മമൊർ എന്നും ബല്ബെക്ക എന്നും രണ്ട പണ്ടെ
യുള്ള വിശേഷപ്പെട്ട പട്ടണങ്ങൾ ഉണ്ടായിരുന്നു. അവ ഏറിയകാല
മായി നശിക്കപ്പെട്ടിരിക്കുന്നു. എങ്കിലും അവയുടെ ഇടിഞ്ഞ തൂണുകൾ
മുതലായ മുടിവുകൾ മഹാ അതിശയമായുള്ളതാകുന്നു.

൪ ഫൊനിക്കിയ എന്ന രാജ്യം സുറിയായിൽ മെഡിത്തെറെനിയൻ
കടലിന്റെ കിഴക്കെ വശത്ത പണ്ട കേൾവിപ്പെട്ട രാജ്യം ആയിരുന്നു
അതിൽ തുറ എന്നും സിദൊൻ എന്നും പേരുള്ള ഏറ്റവും ശ്രുതിപ്പെട്ട
നഗരങ്ങൾ ഉണ്ടായിരുന്നു. ഫൊനിക്കയക്കാർ നല്ല അദ്ധ്വാനികളും
വിദ്വാന്മാരും ആയിരുന്നു. അവർ അക്ഷരങ്ങൾ എന്ന സമ്പ്രദായം
ആദ്യം നിരൂപിച്ച ഉണ്ടാക്കി എന്ന വൎത്തമാനപുസ്തകങ്ങളിൽ പറഞ്ഞി
രിക്കുന്നു. അവരിൽ പലപല ആളുകൾ കുഡുംബങ്ങളായിട്ട അന്യദേ
ശങ്ങളിൽ കുടിയിരിപ്പാനായിട്ട പുറപ്പെട്ട പോയി ൟ പോയവരി
ൽ ചിലർ മെഡിത്തെറെനിയൻ കടലിന്റെ തെക്ക വശത്തുള്ള അഫ്രി
ക്കയിൽ കുടിയിരുന്നു. അവർ അവിടെ കാർതെജ എന്ന പേരുള്ള പ
ട്ടണത്തെ ഉണ്ടാക്കി അതിനാൽ അവർ കാർതെജന്യക്കാർ എന്ന പേർ
വിളിക്കപ്പെട്ടു. മഹാ കേൾവിപ്പെട്ടവരായി തീരുകയും ചെയ്തു.

പലെസ്തീൻ എന്ന രാജ്യത്തെ കുറിച്ച.

അതിരുകൾ.—അതിന്റെ വടക്കെ ഭാഗം ഫൊനിക്കയയാ
ലും തെക്കെ ഭാഗം അറാബിയയാലും പടിഞ്ഞാറെ ഭാഗം മെഡിത്തെ
റെനിയൻ കടലിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

ചോ. പലെസ്തീന മറ്റ പേരുകൾ ഉണ്ടൊ?

ഉ. ഉണ്ട. എന്തെന്നാൽ കനാൻ എന്നും ശുദ്ധമുള്ള ദേശം
എന്നും യിസ്രാഎലിന്റെ ദേശം എന്നും യെഹ്രാ ദേശം എന്നും വാഗ്ദത്തത്തി
ന്റെ ദേശം എന്നും വേർപെട്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/69&oldid=179078" എന്ന താളിൽനിന്ന് ശേഖരിച്ചത്