ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

പ്രധാന നഗരികൾ.—യറുശലെം എന്നും ശമറിയാ എ
ന്നും ഗലിലെയാ എന്നും ആയിരുന്നു. ഇപ്പൊഴത്തെ പ്രധാന പട്ടണം
യറുശലെം ആകുന്നു.

ആറുകൾ.—ആ ദേശത്തിൽ വിശേഷപ്പെട്ട ആറ യോൎദാൻ ആ
കുന്നു.

ദേശരൂപം—പലെസ്തീൻ മലപ്രദേശം ആകുന്നു.

മതം.—അവിടത്തെ കുടിയാന്മാർ മിക്കവരും മഹമ്മദകാർ ആകു
ന്നു. എങ്കിലും യെഹൂദന്മാരും വളരെ ഉണ്ട.

വിശേഷാദികൾ.—പലെസ്തീൻ ദൈവത്തിന്റെ പണ്ടുള്ള
സഭയാകുന്ന യെഹൂദന്മാരുടെ ദേശം ആയിരുന്നതകൊണ്ട വളരെ
വിശേഷ വൎത്തമാനം അവരെയും അവർ പാൎത്ത പ്രദേശത്തെയും കു
റിച്ച ക്രിസ്ത്യാനിവേദത്തിൽ ഉൾപ്പെട്ടിരിക്കുന്നു. അവിടെ സത്യാവതാ
രം ഉണ്ടായി ആയത യേശു ക്രിസ്തു മനുഷ്യജാതിയാകുന്ന പാപികളെ
രക്ഷിപ്പാനായിട്ട ജനിച്ച കല്പമനുഭവിച്ച മരിച്ചു പിന്നെ മരിച്ചവരി
ൽനിന്ന ഉയിൎത്ത സ്വൎഗ്ഗമോക്ഷത്തിലേക്ക ആ ദിക്കിൽനിന്ന കരേറുക
യും ചെയ്തു. യെഹൂദന്മാർ ക്രിസ്തുവിനെ ഉപേക്ഷിച്ച കുരിശിന്മേൽ തൂ
ക്കികൊന്നത കൊണ്ട ദൈവം ആ നാട്ടിൽനിന്ന അവരെ തള്ളിക
ളഞ്ഞു. എല്ലാ ദേശങ്ങളിലും അവരെ ചിതറിപ്പിച്ചു. അവരുടെ ശിക്ഷെ
ക്കായിട്ട അവരുടെ ശത്രുക്കളായ മഹമ്മദകാർ അവരുടെ നാടിനെ
പിടിപ്പാനും കുടിയിരിപ്പാനും ദൈവം സമ്മതിച്ചിരിക്കുന്നു.

തുൎകൊമനിയ എന്ന ഇപ്പോൾ പേർ പറയുന്ന അ
ർമെനിയ ദേശത്തെ കുറിച്ച.

അതിരുകൾ.—അർമെനിയ സുറിയായുടെ കിഴക്ക വടക്കെ ഭാ
ഗത്ത ആകുന്നു.

വിശേഷാദികൾ.—അത മലപ്രദേശം ആകുന്നു. അവിടെ
യുള്ള മലകളുടെ പേരുകൾ തൊറുസ എന്നും അന്തിതൊറുസ എന്നും
ആകുന്നു. ആ മലകളിൽ നിന്ന എവുപ്രാത്തേസ എന്നും തിഗ്രീസ എ
ന്നും പേരുള്ള മഹാ കേൾവിപ്പെട്ടിരിക്കുന്ന രണ്ട ആറുകൾ പുറപ്പെട്ട
അർമെനിയായിലും ഇറാക്ക അറാബിയയിലും കൂടെ തെക്കോട്ട ഒഴുകി
പാർസിയൻ ഉൾകടലിൽ വീഴുകയും ചെയ്യുന്നു. ൟ മലകളിൽ അറാ
റാത്ത എന്ന പേരുള്ളോരു സ്ഥലത്ത ജലപ്രളയത്തിന്റെ അവസാന
ത്തിങ്കൽ പെട്ടകം ആയ കപ്പൽ ഉറെക്കയും നോഹ ഇറങ്ങി കുടിയി
രിക്കയും ചെയ്തു. അർമെനിയായിക്കും അടുത്ത ദേശങ്ങൾക്കും ഓരൊ സ
മയത്ത അതൃത്തികളും പേരുകളും വേറെ വേറെ ആയിരുന്നു.

കുൎദിസ്ഥാൻ എന്ന ഇപ്പോൾ പേർ പറയുന്ന അസ്സു
റിയാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—കുൎദിസ്ഥാന്റെ വടക്കെ ഭാഗം അർമെനിയായാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/70&oldid=179079" എന്ന താളിൽനിന്ന് ശേഖരിച്ചത്