ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ലും കിഴക്കെ ഭാഗം മെദയായാലും തെക്കെ ഭാഗം ഇറാക്ക അറാബിയയാ
ലും പടിഞ്ഞാറെ ഭാഗം തിഗ്രീസ എന്ന ആറ്റിനാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—കുൎദിസ്ഥാൻ എന്നും ബെത്ലീസ്സ എ
ന്നും ആകുന്നു.

വിശേഷാദികൾ.—പണ്ടത്തെ കാലങ്ങളിൽ അസ്സുറിയാ മ
ഹാ കേൾവിപ്പെട്ടതും ശക്തിയുള്ളതുമായ രാജ്യം ആയിരുന്നു. നിനവ
എന്ന പേരുള്ള പട്ടണം അതിന്റെ പ്രധാന നഗരി ആയിരുന്നു.

ഇറാക്ക അറാബിയ എന്ന ഇപ്പോൾ പേർ പറയു
ന്ന ബാബെലാൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശം പാർസിയൻ ഉൾക്കടൽ അടുക്കൽ
ആകുന്നു.

പ്രധാന നഗരികൾ.—ബസ്സോറ എന്നും ബഗ്ദാദ എന്നും
ആകുന്നു. അവ രണ്ടും പാർസിയൻ ഉൾക്കടൽ അടുക്കൽ തിഗ്രീസ എന്ന
ആറ്റിന്റെ വക്കത്ത പണിയിക്കപ്പെട്ടിരിക്കുന്നു.

കൈവേലകളും വ്യാപാരവും.—ബഗ്ദാദ ഇപ്പോൾ വലി
യകച്ചവടസ്ഥലം ആകുന്നു അവിടെ ചുവപ്പ നിറവും മഞ്ഞൾ നിറവുമു
ള്ള തോലും പട്ടുകളും പഞ്ഞികൊണ്ടുള്ള തുണികളും ഉണ്ടാക്കപ്പെടുന്നു.
ആണ്ടതോറും വളരെ കച്ചവടക്കപ്പലുകൾ ആലപ്പുഴ മുതലായ ദിക്കുക
ളിൽനിന്ന ബഗ്ദാദിന്ന പോകയും വരികയും ചെയ്യുന്നു. ആ കപ്പലുക
ൾ യൂറോപ്പ ചീന ഇന്ദ്യാ മുതലായ രാജ്യങ്ങളിലുള്ള ചരക്കുകളെ ബ
ഗ്ദാദിന്ന കൊണ്ടുപോകയും പാർസിയ കുതിരകളെയും അലുവാ എന്ന
പേരായി ഒട്ടകപ്പാൽകൊണ്ട ഉണ്ടാക്കിയ മധുരമുള്ള പലഹാരത്തെയും
മുന്തിരിങ്ങാപ്പഴങ്ങളെയും ൟന്തപ്പഴങ്ങളെയും പട്ടുകളെയും തോലി
നെയും മറ്റ പല ചരക്കുകളെയും ബഗ്ദാദിൽനിന്ന കൊണ്ടുവരിക
യും ചെയ്യുന്നു.

വിശേഷാദികൾ.—കൽദെയയിലെ പണ്ടത്തെ പ്രധാന ന
ഗരി ബാബെലൊൻ എന്ന പേരുള്ള മഹാ വിശേഷപ്പെട്ട നഗരി ആ
യിരുന്നു. ബഗ്ദാദ കാലിപ്പിന്മാരുടെ പണ്ടത്തെ തലസ്ഥാനം ആയിരു
ന്നു. ബാബൽ എന്ന പേരുള്ള കേൾവിപ്പെട്ട തുലോം പണ്ടുള്ള ഗോപു
രത്തിന്റെ മുടിവുകൾ ഇവിടെ ഉണ്ട. അതിന്ന സമീപെ പണ്ടുള്ള
ബാബെലൊൻ എന്ന പട്ടണത്തിന്റെ മുടിവുകളും ഉണ്ട.

ദൈയബക്കർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ദൈയബക്കർ എന്നുള്ള ദേശം കൽദയയുടെ
വടക്കെ ഭാഗത്ത ആകുന്നു.

പ്രധാന നഗരികൾ.—മൊസുൽ * എന്നും ദൈയബക്കർ

* പണ്ടത്തെ കാലങ്ങളിൽ നല്ല നേരിയ ശീലകൾ ആ പട്ടണത്തിൽ
ഉണ്ടാക്കിയതകൊണ്ട അതിന്ന മുസ്ലിൻ എന്ന പേർ പറകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/71&oldid=179080" എന്ന താളിൽനിന്ന് ശേഖരിച്ചത്