ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

എന്നും ആകുന്നു. മൊസുൽ നിനവായുടെ ഇടിവുകളുടെ അടുക്കൽ ആ
കുന്നു.

മതം.—ൟ ദേശങ്ങളിൽ പാൎക്കുന്ന കുടിയാന്മാർ മിക്കവരും മഹ
മ്മദകാർ ആകുന്നു. എങ്കിലും ക്രിസ്ത്യാനികളും യെഹൂദന്മാരും അവിടെ
ഉണ്ട.

വിശേഷാദികൾ.— ൟ ദേശത്തിലുള്ള പണ്ടത്തെ നഗരങ്ങ
ൾ കേൾവിപ്പെട്ട എദെസ്സ എന്നും അബ്രാഹം പാൎത്ത ഊർ എന്നും ഹാ
റാൻ എന്നും പേരുള്ളവയായിരുന്നു.

അറാബിയയെ കുറിച്ച.

അതിരുകൾ.—അറാബിയയുടെ വടക്കെ ഭാഗം സുറിയായാലും
തെക്കെ ഭാഗം ഇന്ദ്യാകടലിനാലും കിഴക്കെ ഭാഗം പാർസിയൻ ഉൾക്കട
ലിനാലും പടിഞ്ഞാറെ ഭാഗം ചെങ്കടലിനാലും സൂയെസ എന്ന പേരു
ള്ള കര ഇടുക്കിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. എന്നാൽ സൂയെസ
എന്ന കര ഇടുക്ക അഫ്രിക്കയോട ആസിയായെ ചെൎക്കുന്നു.

പ്രധാന അംശങ്ങളും നഗരങ്ങളും.—ൟ ദേശം സാ
മാന്യെന മൂന്ന ഭാഗമായിട്ട പകുക്കപ്പെട്ടിരിക്കുന്നു. അവ എന്തെന്നാ
ൽ വടക്കെ ഭാഗം അറാബിയ പെത്രിയ എന്നും നടുവിലത്തെ ഭാ
ഗം അറാബിയ ദെസൎത്ത എന്നും തെക്കെ ഭാഗം അറാബിയ ഫെലിക്സ
എന്നുമുള്ള പേരുകളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു.

പെത്രിയ എന്ന വാക്കിന്റെ അൎത്ഥം പാറയുള്ള ഭൂമി എന്നും ദെസ
ൎത്ത എന്നതിന്റെ അൎത്ഥം മരുഭൂമി എന്നും ഫെലിക്സ എന്നതിന്റെ അ
ൎത്ഥം സുഖമുള്ള ഭൂമി എന്നും ആകുന്നു. എന്നാൽ അറാബിയക്കാർ ഇ
പ്പോൾ തങ്ങളുടെ ദേശത്തെ നാലായിട്ട പകുക്കുന്നു ആയവ എന്തെ
ന്നാൽ ഹെജസ്സ എന്നും യമെൻ എന്നും ഒമ്മൊൻ എന്നും നെഡ്ജഡ എ
ന്നും ആകുന്നു.

ഹെജസ്സ എന്നുള്ള ദിക്ക അറാബിയയുടെ വടക്ക പടിഞ്ഞാറെ ഭാ
ഗം ആകുന്നു അത പാറയുള്ള പ്രദേശം ആകുന്നു. എങ്കിലും താഴ്വരക
ളിൽ അനേകം ജനങ്ങൾ കുടിയിരിക്കുന്നു. അതിന്റെ തലസ്ഥാനങ്ങ
ൾ മെക്കായും മെദിനായു ജെദയും ആകുന്നു.

ചെങ്കടലിന്റെ വടക്കെ അറ്റത്തിന സമീപെ സൂയെസ എന്ന ഒരു
ചെറിയ പട്ടണം ഉണ്ട.

യമെൻ എന്നപേരുള്ള പ്രദേശം അഠാബിയയുടെ തെക്ക പടിഞ്ഞാറെ
ഭാഗത്താകുന്നു. അതിന്റെ തലസ്ഥാനങ്ങളുടെ പേരുകൾ മൊക്കാ എ
ന്നും യെദൻ എന്നും ആകുന്നു.

ഒമ്മൊൻ എന്ന പേരുള്ള പ്രദേശം അറാബിയയുടെ തെക്ക കിഴക്ക
ഭാഗത്ത ആകുന്നു. അതിന്റെ തലസ്ഥാനത്തിന്റെ പേർ മസ്കാത്ത എ
ന്ന ആകുന്നു. ഇത ഓൎമൂസ എന്ന പേരുള്ള ഉൾക്കടലിന്ന സമീപെ ആ
കുന്നു. എന്നാൽ ഓൎമൂസ എന്ന ഉൾക്കടൽ പാർസിയൻ ഉൾക്കടലിന്റെ
യും ഇന്ദ്യാ കടലിന്റെയും ഇടയിൽ ആകുന്നു.

നെഡ്ജഡ എന്ന പേരുള്ള പ്രദേശം അറാബിയയുടെ നടുവില
ത്തെ ഭാഗം ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/72&oldid=179081" എന്ന താളിൽനിന്ന് ശേഖരിച്ചത്