ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

ലും അവിടെയുള്ള ആകാശം എല്ലായ്പൊഴും ൟറമുള്ളതാകുന്നു. ഉയര
മുള്ള ദിക്കുകളിൽ വേനൽ കാലം വളരെ ഉഷ്ണമുള്ളതാകുന്നു. ചിലപ്പൊ
ൾ വൎഷസമയം ബഹു തണുപ്പള്ളതാകുന്നു. ഈ ദേശത്തിലും അടുത്തു
ള്ള ദേശങ്ങളിലും സൈമൂൻ എന്ന പേർ പറയുന്ന കാറ്റ കൂടെ കൂടെ
ഉണ്ടാകുന്നു. ൟ കാറ്റ ബഹു ഉഷ്ണമുള്ളതും വിഷമുള്ള വസ്തുക്കൾ കൂടി
കലൎന്നതുമായിരിക്കകൊണ്ട അതിനെ സഹിപ്പാൻ പ്രയാസം തന്നെ
ചിലപ്പോൾ അത വെളിയിലുള്ള മനുഷ്യരെയും മൃഗജാതിയെയും മുടി
ച്ചകളകയും ചെയ്യുന്നു.

ഉത്ഭവങ്ങൾ.—പാർസിയയിലെ പൂക്കൾ മഹാ വിശേഷമുള്ള
വ ആകുന്നു. സോമനാദികായവും മറ്റ ചില പ്രയോജനമുള്ള ഔഷ
ധങ്ങളും അത്തിപ്പഴങ്ങളും മാതളനാരെങ്ങാകളും മധുരനാരെങ്ങാക
ളും മറ്റ വിശേഷപഴങ്ങളും ൟ ദേശത്തിൽ നല്ലവണ്ണം ഉണ്ടാകുന്നു.
ഷിറാസ്സ വീഞ്ഞ പെരുത്ത നല്ലതാകുന്നു. പാർസിയയിലെ കുതിരക
ളും കോവർകഴുതകളും നല്ല വിശേഷമുള്ളവയാകുന്നു. പാർസിയ ആ
ടുകൾക്ക വലിയ വാലുകൾ ഉണ്ട അവയിൽ ചിലവാലുകൾക്ക മുപ്പതിൽ
ചില്വാനം റാത്തൽ തൂക്കം വരെ ഉണ്ട. ആ ആടുകളുടെ മാംസം നല്ല
രുചിയുള്ളതും അവയുടെ രോമം നല്ല നേരിയതും ആകുന്നു. പാർസിയ
ക്കാർ പാർസിയ ഉൾക്കടലിൽനിന്ന മുത്തുകളെ വാരുകയും തുരങ്കങ്ങ
ളിൽനിന്ന ൟയത്തെയും ഇരിമ്പിനെയും കഴിച്ചെടുക്കുകയും ചെയ്യു
ന്നു.

കൈവേലകളും വ്യാപാരവും.—പ്രധാന കൈവേലകൾ
പരവിധാനികളും സാലുവകളും ആകുന്നു. അവിടെ മഹാ കേൾവി
പ്പെട്ടിരിക്കുന്ന വില്ലുകളെ ഉണ്ടാക്കുന്നു. തുണി ശീലമുതലായവയ്ക്ക നല്ല
ചായം ഇടുന്നതിന്നും രത്നക്കല്ലുകളെ പട്ടമിടുന്നതിനും അവർ നല്ല മി
ടുക്കന്മാരാകുന്നു. പാർസിയക്കാർ പട്ടുകളെയും പരവിധാനികളെയും
കുതിരകളെയും കോവർകഴുതകളെയും വീഞ്ഞിനെയും പലതരം പഴ
ങ്ങളെയും ഔഷധികളെയും പോക്കചരക്കായിട്ട കേറ്റി അയക്കുകയും
യൂറോപ്പിലെ ചരക്കുകളെ വരവ ചരക്കായിട്ട ഇറക്കുകയും ചെയ്തുവരു
ന്നു.

മതം.—പാർസിയക്കാർ മിക്കവരും മഹമ്മദകാർ ആകുന്നു. പാർ
സിയയിലെ പണ്ടത്തെ മതം അഗ്നി വന്ദന ആയിരുന്നു. ൟ മത
ക്കാർ സൊറൊയാസ്ഥർ എന്നവന്റെ ശിഷ്യന്മാരും ഗീബൎസ്സ എന്നും പാ
ർസിയക്കാർ എന്നും പേർ പറയുന്നവരും ആകുന്നു. അവർ പാർസിയ
യിലും ബൊംബെയിലും മറ്റ ചില സ്ഥലങ്ങളിലും ഇപ്പോൾ പാൎക്കുന്നു
ണ്ട.

വിശേഷാദികൾ.—കസ്പിയൻ കടലിന്റെ പടിഞ്ഞാറെ വ
ശത്തുള്ള ദിക്ക, ഭൂമിയിൽനിന്ന എടുക്കപ്പെടുന്ന നാഫ്താ എന്ന പേരു
ള്ള മണ്ണെണ്ണയ്ക്കായിട്ട കേൾവിപ്പെട്ടതാകുന്നു. ആ പ്രദേശത്തിലെ മ
ണ്ണ ഉണങ്ങിയതും ഭൂമി പാറയുള്ളതും ആകുന്നു. ഭൂമിയിൽ ചെറിയ കു
ഴിയെ എങ്കിലും കുഴിച്ച അതിന്റെ ദ്വാരത്തിൽ ഒരു തിരി കൊളുത്തി ഇ
ട്ടാൽ അഗ്നിജ്വാല പുറപ്പെടും ആയതിനെ കെടുത്തുന്നില്ല എങ്കിൽ എ
ല്ലായ്പൊഴും ജ്വലിക്കയും ചെയ്യും. കുടിയാന്മാർ ഇതകൊണ്ട തങ്ങളുടെ

F

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/75&oldid=179084" എന്ന താളിൽനിന്ന് ശേഖരിച്ചത്