ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

ഭക്ഷണസാധനങ്ങളെ വേവിക്കയും തങ്ങൾക്ക വെളിച്ചമാക്കി തീൎക്കയും
ചെയ്യുന്നു. ആ ദിക്കിൽ പണ്ടെയുള്ള ചില ചെറിയ ക്ഷേത്രങ്ങൾ ഉണ്ട.
അവയിൽ ജ്വാലകൾ എല്ലായ്പൊഴും ജ്വലിക്കയും പാർസിയക്കാർ ആ
ജ്വാലകളെ വന്ദിക്കയും ചെയ്യുന്നു. ആ പ്രദേശത്തിൽ അനേകം കിണ
റുകൾ ഉണ്ട. നാഫ്താ വെള്ളത്തിന്റെ മേൽ പൊങ്ങി കിടക്കുന്നു. അ
തിനെ ഒന്നാമത എടുക്കുമ്പൊൾ ഏകദേശം വെള്ളംപോലെ ആയിരി
ക്കുന്നു. പിന്നത്തെതിൽ അത നിറത്തിലും ഘനത്തിലും നെയ്യ പോലെ
ആയി തീരുന്നു.

പണ്ടത്തെ ഏതാനും രാജ്യങ്ങൾ ഇപ്പോഴത്തെ പാർസിയ രാജ്യത്തി
ൽ ഉൾപ്പെട്ടിരിക്കുന്നു എന്തെന്നാൽ.

൧ ഹുൎകേനിയ. ൟ രാജ്യംകാസ്പിയൻ കടലിന്റെ തെക്ക കിഴക്കെ വ
ശത്ത ആയിരുന്നു. അതുകൊണ്ട കസ്പിയൻ കടൽ പണ്ടത്തെ കാലങ്ങളി
ൽ ഹുൎക്കേനിയ. കടൽ എന്ന പേർ ലഭിച്ചു. ൟ ദേശത്തിൽ നായിക്ക
ൾ മനുഷ്യരുടെ ശവങ്ങളെ ഭക്ഷിച്ചകളയുന്നതിന്നുള്ള ചട്ടം ഉണ്ടായി
രുന്നു.

൨. സുസിയാന. ഇപ്പോഴത്തെ പേർ കുൎദ്ദിസ്ഥാൻ. ൟ രാജ്യം പാർ
സിയൻ ഉൾകടലിന്റെ അടുക്കൽ ആകുന്നു.

൩. പാർതിയ ഇപ്പൊഴത്തെ പേർ ഇറാക്ക. അത മെദയായുടെ
തെക്കെ വശത്ത ആകുന്നു.

൪ മെദയാ എന്ന പണ്ട കേൾവിപ്പെട്ട രാജ്യം കസ്പിയൻ കടലിന്റെ
തെടുക്ക വശത്ത ആയിരുന്നു. അതിന്റെ തലസ്ഥാനത്തിന്റെ പേർ
എക്ബത്ത്നാ എന്ന ആയിരുന്നു. ഇപ്പോൾ ആ പട്ടണത്തിന്ന ഹാമാദൻ
എന്ന പേർ പറഞ്ഞ വരുന്നു.

പാർസിയ രാജ്യത്തിന്റെ ആരംഭം കൂറുശിനാൽ ക്രിസ്തുവിന്റെ കാ
ലത്തിന്ന ൫൩൦ സംവത്സരത്തിന്ന മുമ്പെ ആയിരുന്നു. അസ്സുറിയ മഹാ
രാജ്യം നശിച്ചതിന്റെ ശേഷം പാർസിയ, മഹാ വലിയ രാജ്യമായി
തീൎന്നു. മഹാനായ ആലക്സന്ത്രയോസ അതിനെ നശിപ്പിക്കയും ചെയ്തു.

അപ്ഘാനിസ്താൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—അപ്ഘാനിസ്താന്റെ വടക്കെ ഭാഗം താൎത്തറിയിൽ
നിന്ന അതിനെ വേർതിരിക്കുന്ന പൎവതങ്ങളുടെ കൂട്ടങ്ങളാലും കിഴക്കെ ഭാ
ഗം കാശ്മീർ എന്ന ദേശത്താലും ഇന്ദസ്സ എന്ന ആറ്റിനാലും തെക്കെ ഭാ
ഗം സിന്ധിയാലും ബെലൂചിസ്താൻ എന്ന ദേശങ്ങളാലും പടിഞ്ഞാറെ
ഭാഗം പാർസിയയാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു. ൟ ദേശത്തിന്ന
യൂറോപ്പകാർ കാബൂൽ എന്നും പാർസിയക്കാർ അപ്ഘാനിസ്താൻ എന്നും
പേർ പറഞ്ഞു വരുന്നു.

പ്രധാന അംശങ്ങൾ.—ഹിറാത്തും കാബൂലും പെഷവാ
റും കണ്ടഹാറും ആകുന്നു. ഹിറാത്തിന്റെ പണ്ടത്തെ പേർ അറിയാ എ
ന്നൊ അർതവന എന്നൊ ആയിരുന്നു.

പ്രധാന നഗരികൾ.ഹിറാത്തും കാബൂലും ബാമിയാനും
പെശവാരും ജൂലാളബാദും ഘുസ്നിയും കണ്ടഹാറും ആകുന്നു.

മലകൾ.—ൟ പ്രദേശം മിക്കതും പൎവതങ്ങളെ കൊണ്ട നിറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/76&oldid=179085" എന്ന താളിൽനിന്ന് ശേഖരിച്ചത്