ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ഞ്ഞിരിക്കുന്നു. അവയിൽ പ്രധാന പൎവതങ്ങൾ ഇന്ദുകൊഷ എന്നൊ ഇ
ന്ദ്യാ കൊക്കസസ്സ എന്നൊ പറയുന്നവയാകുന്നു.

ആറുകൾ.—കാബൂലും ഹെൽമന്ദയും ഉൎഗ്ഗണ്ടാബും ആകുന്നു.

ക്ലൈമെട്ട.—ൟ ദേശത്ത ഏറിയ പൎവതങ്ങൾ ഉണ്ടാകകൊണ്ടും
മറ്റും ചില കാരണങ്ങളെ കൊണ്ടും ഓരോരൊ പ്രദേശങ്ങളിലെ ശീ
തോഷ്ണാദികൾ ഓരോരൊ വിധം ആകുന്നു. ചില ദിക്കുകളിൽ ഹിമം
വളരെ ഉണ്ട മറ്റ പ്രദേശങ്ങൾ ബഹു ഉഷ്ണമുള്ളവ ആകുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിലെ പ്രധാന ധാന്യങ്ങൾ കോ
തമ്പും യവവും നെല്ലും ആകുന്നു. യൂറോപ്പിലും ആസിയായിലും ഉണ്ടാ
കുന്ന സസ്യാദികൾ പോലെ ഒക്കെയും ഇവിടെയും ഉണ്ടാകുന്നു. വിശേ
ഷിച്ച പടിക്കാരവും വെടിയുപ്പും ഗന്ധകവും അഞ്ജനക്കല്ലും ഇരിമ്പും
ചെമ്പും പൊന്നും അവിടെ കണ്ടെത്തപ്പെട്ടിരിക്കുന്നു. ആന ഒഴികെ ഇ
ന്ദ്യായിലുള്ള മൃഗജാതികൾ എല്ലാം അവിടെ ഉണ്ട നഫ്തായും കല്ക്കരിയും
പെഷവാ എന്ന ദിക്കിന്ന അടുക്കൽ കണ്ടെത്തപ്പെട്ടിരിക്കുന്നു. ൟ സ്ഥ
ലത്ത പട്ടുനൂൽ ഉണ്ടാക്കുന്ന പുഴുക്കളെയും വളൎത്തി സൂക്ഷിച്ചവരുന്നു.

മതം.—അപ്ഘാൻകാർ മഹമ്മദകാർ ആകുന്നു. എന്നാൽ ഇന്ദ്യാ
യിൽനിന്നും പാർസിയായിൽനിന്നും ചില ജനങ്ങൾ ഇവിടെ വന്ന
പാൎക്കുന്നു.

വിശേഷാദികൾ.—അപ്ഘാൻകാരെ ഇന്ദ്യായിലുള്ളവർ സാ
മാന്യമായിട്ട പട്ടാണികൾ എന്നും ദെല്ഹിയുടെ സംസ്ഥാനത്തുള്ളവർ
രോഹില്ലക്കാർ എന്നും പേർ പറഞ്ഞ വരുന്നു. അപ്ഘാൻകാർ മഹാ ശൌ
ൎയ്യവാന്മാരും പലപ്പൊഴും പാർസിയയെയും ഇന്ദ്യായിൽ ചില ഭാഗങ്ങ
ളെയും ജയിച്ചിരുന്നവരും ആകുന്നു. എന്നാൽ അവരുടെ പ്രമാണിക
ൾ പലർ ആകയാൽ തമ്മിൽ തമ്മിൽ ശണ്ഠ ഹേതുവായിട്ട ആ രാജ്യം
ഏറ്റവും ക്ഷീണിച്ച പോയിരിക്കുന്നു. അവൎക്ക എല്ലാവൎക്കും കൂടി ഒരു
മഹാ രാജാവില്ല. എന്നാൽ ഓരൊ ദിക്കിന്ന പ്രത്യേകം ചട്ടവും അധി
പതിയുമുള്ളതാകയാൽ പല പല ഭാഗമായിട്ട വിഭജിച്ചിരിക്കുന്നു.

ബെലൂചിസ്താൻ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ബെലൂചിസ്താന്റെ വടക്കെ ഭാഗം അപ്ഘാനിസ്താ
നാലും കിഴക്കെ ഭാഗം സിന്ധിൽനിന്ന അതിനെ വേർതിരിക്കുന്ന ബ്ര
ഹോഹി പൎവതങ്ങളാലും തെക്കെ ഭാഗം ഇന്ദ്യാ സമുദ്രത്താലും പടിഞ്ഞാ
റെ ഭാഗം പാർസിയായാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—സറവാനും ഷൊവലും കെലാത്തും
ആകുന്നു. എന്നാൽ കെലാത്തും ബെലൂചിസ്താന്റെ തലസ്ഥാനം ആകു
ന്നു.

ക്ലൈമെട്ട.—ൟ ദേശം പൎവതങ്ങളെ കൊണ്ട നിറഞ്ഞിരിക്കുന്ന
താകയാൽ ശീതകാലത്ത അധികമായ തണുപ്പും ഏറ്റവും വളരെ ഹി
മവും ഉള്ളതാകുന്നു.

F 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/77&oldid=179086" എന്ന താളിൽനിന്ന് ശേഖരിച്ചത്