ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ഉത്ഭവങ്ങൾ.—ൟ ദേശത്തിലെ വിളവുകൾ അപ്ഘാനിസ്താനി
ലുള്ളവ എന്ന പോല തന്നെ ആകന്നു.

മതം.—ൟ ദേശത്തിലെ കുടിയാന്മാർ മിക്കവരും മഹമ്മദകാർ
ആകുന്നു.

വിശേഷാദികൾ.—ഇതിന്റെ അധിപതിക്ക പേർ കാൻ
എന്ന ആകയാൽ ജനങ്ങൾ അവനെ സാമന്യമായിട്ട കെലാറ്റി
ലെ കാൻ എന്ന വിളിച്ചവരുന്നു. ൟ ദേശം മഹമ്മദകാർ ജയിക്കുന്ന
തിന്ന മുമ്പെ ഇന്ദുക്കാരുടെ ആധീനത്തിലായിരുന്നു. അതിനാൽ അവി
ടെ ഇപ്പോഴും വളരെ ഇന്ദുക്കാർ പാൎത്ത വരുന്നു.

ഇന്ദ്യാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ഇന്ദ്യാ ആസിയായുടെ തെക്കെ ഭാഗം ആകുന്നു.
എന്നാൽ അതിന്റെ വടക്ക ഭാഗം ഹിമാലയ പൎവതങ്ങളാലും കിഴക്ക ഭാ
ഗം ബൂത്താൻ എന്നും ആസ്സാം എന്നും ബൂൎമ്മ എന്നും അറാക്കാൻ എന്നുമു
ള്ള ദേശങ്ങളാലും ബെങ്കാൾ ഉൾക്കടലിനാലും തെക്കെ ഭാഗം ഇന്ദ്യാസമു
ദ്രത്താലും പടിഞ്ഞാറെ ഭാഗം * അറാബിയ കടലിനാലും ബെലൂചിസ്താ
നിൽനിന്നും അപ്ഘാനിസ്താനിൽനിന്നും ഇന്ദ്യായെ വേർതിരിക്കുന്ന ഇന്ദ
സ്സ എന്ന ആറ്റിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ.—വടക്കെ ഇന്ദുസ്താൻ എന്നും സാ
ക്ഷാൽ ഇന്ദുസ്താൻ എന്നും ഡെക്കൻ എന്നും തെക്കെ ഇന്ദ്യാ എന്നും ഇ
ങ്ങിനെ നാലായിട്ട ആകുന്നു. വടക്കെ ഇന്ദുസ്താൻ എന്നത, ഹിമാലയ
പൎവതങ്ങളുടെ തെക്കെ ഭാഗത്ത കിഴക്ക പടിഞ്ഞാറ നീളത്തിലുള്ള ദേ
ശങ്ങൾ ആകുന്നു.

ഇതിന്റെ പ്രധാന ഭാഗങ്ങളുടെ പേരുകൾ കാശ്മീർ എന്നും സെ
ർമൂർ എന്നും ഗുൎവാൽ അല്ലെങ്കിൽ ശ്രീനാഗർ എന്നും കുമാവൊൻ എ
ന്നും നെപ്പാളം എന്നും ആകുന്നു.

സാക്ഷാൽ ഇന്ദുസ്താൻ എന്നത, വടക്കെ ഇന്ദുസ്താന്റെയും നൎബുദ എ
ന്ന ആറ്റിന്റെയും ഇടയിലുള്ള ദേശം ആകുന്നു. അത എന്തെന്നാൽ
നൎബുദ എന്ന ആറും നൎബുദ പുറപ്പെടുന്ന ദിക്കിൽനിന്നും ഹൂഗ്ലി എ
ന്ന ആറ കടലിൽ വീഴുന്നിടത്തോളം കിഴക്കോട്ട മേൽ പറഞ്ഞ ഇന്ദു
സ്താന്റെ തെക്കെ അതൃത്തിയാകുന്നു. ഇതിന്റെ പ്രധാന ഭാഗങ്ങളുടെ
പേരുകൾ ലഹോർ അല്ലെങ്കിൽ പഞ്ചാബ എന്നും ദെല്ഹി എന്നും അ
യൊധ്യ എന്നും ബാഹാർ എന്നും ബെങ്കാൾ എന്നും മൂൽതാൻ എന്നും
അജ്മീർ എന്നും അല്ലെങ്കിൽ രാജ്പുത്തനാ എന്നും അഗ്രാ എന്നും അള്ളഹ


* അറാബിയ കടൽ എന്ന പറഞ്ഞത അറാബിയയ്ക്കും ഇന്ദ്യായു
ടെ പടിഞ്ഞാറെ ഭാഗത്തിന്നും മദ്ധ്യത്തിങ്കലുള്ള കടൽ ആകുന്നു. ബെ
ങ്കാൾ എന്ന പറഞ്ഞ ഉൾക്കടൽ ഇന്ദ്യായുടെ കിഴക്ക ഭാഗത്തിന്നും ബൂ
ൎമ്മാ എന്നും സീയാം എന്നുമുള്ള രാജ്യങ്ങൾക്കും മദ്ധ്യെ ഉള്ള കടൽ ആ
കുന്നു. എന്നാൽ ൟ കടലുകൾ രണ്ടും ഇന്ദ്യാ പെരുങ്കടലിന്റെ ഒരു ഭാ
ഗം തന്നെ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/78&oldid=179087" എന്ന താളിൽനിന്ന് ശേഖരിച്ചത്