ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

കൈവഴികൾ ഒന്നിച്ച കൂടി ഹൂഗ്ലി എന്ന പേരുള്ള ഒര ആറായി തീ
ൎന്ന ബെങ്കാൾ ഉൾക്കടലിലേക്ക വീഴുകയും ചെയ്യുന്നു. ൟ ആറ ഒഴുകു
ന്ന വളഞ്ഞ വഴിയെ അളന്നാൽ ഏകദേശം ൧൫൦൦ നാഴിക നീളം
ഉണ്ട.

൫ ബ്രഹ്മപുത്ര എന്ന ആറ ഇന്ദ്യായിലുള്ള ആറകളിൽ വച്ച ഏറ്റ
വും വലിയ ആറാകുന്നു. അത ഹിമാലയ പൎവതങ്ങളുടെ വടക്ക വശ
ത്തനിന്ന പുറപ്പെട്ട തിബെത്ത എന്ന ദേശത്തിൽ കൂടെ ഒഴുകി തി
ബെത്തിനെ ആസ്സാമിൽനിന്ന വേർതിരിക്കുന്ന പൎവതങ്ങളെ ചുറ്റിയി
രിക്കുന്നു. അത പിന്നെ പടിഞ്ഞാറോട്ട തിരിഞ്ഞ ആസ്സാമിൽ കേറി ഒ
ഴുകി രംഗമത്തിയുടെ അരികെയുള്ള ബെങ്കാൾ സംസ്ഥാനത്തിലേക്ക പ്ര
വേശിച്ച ബെങ്കാൾ എന്ന ഉൾക്കടലിന്റെ അരികെ വച്ച ഗംഗയോട
ചേരുന്നു. ൟ ആറ ഒഴുകുന്ന വളഞ്ഞ വഴിയെ അളന്നാൽ ഏകദേ
ശം ൧൬൦൦ നാഴിക നീളം ഉണ്ട.

ക്രിസ്തുവിന്റെ കാലത്തിന്ന പിമ്പ (൦൮൨൨) ആണ്ടിൽ ൟ ആറ
ബെക്കർ ഗംഗ എന്ന പ്രദേശത്തിൽ വക്ക കവിഞ്ഞ ഒഴുകി വെള്ളത്തി
ന്റെ കലശൽ കൊണ്ട (൩൭൦൦) ജനങ്ങളെ നശിപ്പിക്കുകയും ചെയ്തു.

൬ നൎബുദ എന്ന ആറ ഗുണ്ട്വാന സംസ്ഥാനത്തിൽനിന്ന പുറപ്പെടു
ന്നു. അത മാൽവായുടെയും കാൻഡെഷിന്റെയും മദ്ധ്യെ കൂടെ ഗുജെ
റാത്തിൽ ചെന്ന ബാറൊ ആക്കിന്ന അരികെയുള്ള കടലിൽ വീഴുകയും
ചെയ്യുന്നു. ൟ ആറ്റിന്റെ വളവുകൾ ഉൾപ്പടെ ഏകദേശം ൭൫൦
നാഴിക നീളം ഉണ്ട.

൭ തുപ്തി എന്ന ആറ ബെറാരിന്റെ വടക്ക പൎവതങ്ങളിൽനിന്ന പു
റപ്പെടുന്നു. അത കാൻഡെഷും ഗുജെറാത്തും എന്ന സംസ്ഥാനങ്ങളിൽ
കൂടി പടിഞ്ഞാറോട്ട ഒഴുകി ഏകദേശം ൫൦൦ നാഴിക നീളമായിട്ട സൂ
റാത്തിന്ന അരികെയുള്ള കടലിൽ വീഴുന്നു.

൮ മഹാ നദി എന്ന ആറ, കൈറാഗുരി സമീപെ ഗുണ്ട്വാന സം
സ്ഥാനത്തിൽനിന്ന പുറപ്പെടുന്നു. അത ഗുന്ദ്വാനായിലും ഓറീസായിലും
കൂടി കിഴക്കോട്ട ൫൫൦ നാഴിക നീളത്തിൽ വളഞ്ഞ വഴിയായിട്ട ഒഴു
കി കുത്താക്ക എന്ന ദേശത്തിൽ വച്ച ബെങ്കാൾ എന്ന ഉൾക്കടലിൽ വീ
ഴുകയും ചെയ്യുന്നു. ൟ ആറ്റിൽനിന്ന വിശേഷമായുള്ള വൈരക്കല്ലു
കൾ എടുത്ത വരുന്നു.

൯ ഗോധാവരി എന്ന ആറ ബൊംബയിൽനിന്ന ഏകദേശം ൭൦
നാഴിക വടക്ക കിഴക്കുള്ള പടിഞ്ഞാറെ മലകൾ എന്നവയിൽനിന്ന പു
റപ്പെടുന്നു. അത ഓറങ്ങബാദ എന്നും ബെദെർ എന്നുമുള്ള സംസ്ഥാ
നങ്ങളിൽ കൂടി കിഴക്കോട്ട ഒഴുകി തെക്ക മാറി അത വേർതിരിക്കുന്ന
ഗുന്ദ്വാനയും ഹൈദ്രബാദും ആകുന്ന സംസ്ഥാനങ്ങളുടെ മദ്ധ്യത്തി
ങ്കൽ കൂടി ഒഴുകി വടക്കെ സൎക്കാൎസിൽ കൂടി ചെന്ന ബെങ്കാൾ എന്ന
ഉൾക്കടലിലേക്ക വീഴുകയും ചെയ്യുന്നു. ൟ ആറ്റിന്റെ വളഞ്ഞ വഴിക
ൾ ഉൾപ്പടെ ഏകദേശം ൮൫൦ നാഴിക നീളം ഉണ്ട.

൧൦ കൃഷ്ണാ എന്ന ആറ, പടിഞ്ഞാറെ മലകളുടെ സമീപത്തനിന്ന
ഉണ്ടായിട്ട ബെദെരിന്റെ തെക്കെ വശത്ത കൂടി ഒഴുകി ഹൈദ്രബാദി
ലും വടക്കെ സൎക്കാൎസിൽ കൂടിയും ഒഴുകി ബെങ്കാൾ എന്ന ഉൾക്കടലി
ൽ വീഴുകയും ചെയ്യുന്നതാകുന്നു. ൟ ആറ്റിന്റെ വളവുകൾ ഉൾപ്പ
ടെ ഏകദേശം ൭൦൦ നാഴിക നീളം ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/80&oldid=179089" എന്ന താളിൽനിന്ന് ശേഖരിച്ചത്