ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ക്കമുള്ള ഭാഗത്തിന്ന കടൽ നിരപ്പിൽനിന്ന മേല്പോട്ട ൩൦൦൦ അടി ഉയ
രം ഉണ്ട.

൬. കൃഷ്ണാ എന്ന ആറു തുടങ്ങി കാവെരീവരെയുള്ള കിഴക്കെ മല
കൾ അല്ലെങ്കിൽ കിഴക്കെ ഗാഥകൾ. അവയിൽ തുലോം പൊക്കമുള്ളതി
ന്ന ൩൦൦൦ അടി ഉയരം ഉണ്ട.

൭. നീലഗിരി പൎവതങ്ങൾ എന്നവ കോയംബത്തൂർ സംസ്ഥാനത്തി
ൽ കൂടി കിഴക്കെതും പടിഞ്ഞാറെതുമായ പൎവതങ്ങളെ കൂട്ടിചേൎക്കുന്നവ
യാകുന്നു. അവയിൽ തുലോം പൊക്കമുള്ള ഭാഗത്തിന്ന കടൽ സമംമുത
ൽ ൮൮൦൦ അടി ഉയരം ഉണ്ട.

ഉത്ഭവങ്ങൾ.—ഇന്ദ്യായിൽ വളരെ വനങ്ങൾ ഉണ്ട പടിഞ്ഞാ
റെ മലകളിൽ വൃക്ഷങ്ങൾ അധികം ഉയരത്തിൽ വളരുന്നു. അവയിൽ
തേക്കുകളത്രേ പ്രത്യേകമായിട്ട വളരുന്നത. ഇന്ദ്യായിൽ പലതരം വൃ
ക്ഷങ്ങളുള്ളവയിൽ ഏറയും തേക്കും പേരാലും തെങ്ങും പനയും മുളയും
ആകുന്നു. അവിടത്തെ പ്രധാന ഫലങ്ങൾ വാഴപ്പഴവും മാങ്ങായും
ജോനകനാരെങ്ങായും പേരെയ്ക്കായും ആകുന്നു. അവിടത്തെ പ്രധാ
ന ധാന്യം നെല്ലാകുന്നു.

ഇന്ദ്യായിലുള്ള കാട്ടുമൃഗങ്ങളിൽ പ്രധാനമായിട്ടുള്ളവ ആനകളും കാ
ണ്ഡാമൃഗങ്ങളും കടുവായും കരടിയും പുള്ളിപ്പുലികളും വള്ളിപ്പുലികളും
പുള്ളിമാനും ഹൈനാകളും ചെന്നായ്ക്കളും കന്നുകളും കടമാനും പന്നി
കളും പലതരമായുള്ള കലകളും കുരങ്ങുകളും കരിമന്തികളും നരികളും
കുറുനരികളും ആകുന്നു. അവിടത്തെ ഇണക്കമുള്ള മൃഗങ്ങൾ ഒട്ടകങ്ങ
ളും കുതിരകളും കഴുതകളും കാളകളും ആടുകളും കോലാടുകളും തുടങ്ങി
യുള്ളവ ആകുന്നു. അവിടെ പലതരം പറവകളുള്ളവയിൽ പ്രധാനമാ
യിട്ടുവ മയിൽകളും കഴുകനും കാക്കകളും പരുന്തുകളും ആകുന്നു.

ഇന്ദ്യായിൽ പലതരം ഇഴഞ്ഞുനടക്കുന്ന ജീവജന്തുക്കൾ ഉണ്ട. അവ
യിൽ പെരുമ്പാമ്പും മുതലയും എത്രയും കടുപ്പമുള്ളവ ആകുന്നു.

ഇന്ദ്യായിലെ ധാതുദ്രവ്യങ്ങൾ സ്വൎണ്ണവും ചെമ്പും ഇരിമ്പും ൟയവും
വൈരക്കല്ലും മറ്റ വില ഏറിയ കല്ലുകളും ആകുന്നു. അവിൽ സ്വൎണ്ണ
ത്തെ ചില ആറുകളിൽനിന്ന എടുത്തുവരുന്നുണ്ട അപ്രകാരം മറ്റു സ്ഥ
ലങ്ങളിൽനിന്ന ചെമ്പുമുതലായവയെയും എടുത്തുവരുന്നു.

ക്ലൈമെട്ട.—ഇന്ദ്യാ സമുദ്രത്തിന്റെ നിരപ്പുമുതൽ ഹിമാലയ
ന്റെ കൊടുമുടി വരെ പലവിധമായിട്ട ഉയര ഭേദമുള്ളതായിരിക്കയാ
ൽ അവിടവിടെ ഉഷ്ണവും ശീതവും പലവിധമായിരിക്കുന്നു.

ചില ദേശങ്ങളിൽ മഴ എല്ലാ മാസങ്ങളിലും പതിവായിട്ട പെയ്തവ
രുന്നു. എന്നാൽ ഇന്ദ്യായിൽ കാലവൎഷങ്ങളിൽ സാമാന്യമായിട്ടെ പെ
യ്യുന്നുള്ളു കാലവൎഷത്തിൽ ഇടിമിന്നലും പെരുങ്കാറ്റും മഴയും മഹാ കടു
പ്പള്ളതാകകൊണ്ട ആ സമയം മൊൻസൂൻ എന്ന പേർ പറഞ്ഞ വരു
ന്നു. മിഥുനമാസം മുതൽ തുലാമാസം വരെ കാറ്റതെക്ക പടിഞ്ഞാറി
ൽനിന്ന നടപ്പായി ഊതി ഇന്ദ്യാ സമുദ്രത്തിൽനിന്ന മലബാർ ദേശങ്ങ
ളിലേക്ക മഴയെ വരുത്തി പെയ്യിക്കയും ചെയ്തുവരുന്നു. തുലാമാസത്തിലും
വൃശ്ചികമാസത്തിലും കാറ്റ വടക്കുകിഴക്കിൽനിന്ന നടപ്പായി ഊതി
ബെങ്കാൾ ഉൾക്കടലിൽനിന്ന ചോളമണ്ഡല ദേശങ്ങളിലേക്ക മഴയെ
വരുത്തി പെയ്യിക്കയും ചെയ്തുവരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/82&oldid=179091" എന്ന താളിൽനിന്ന് ശേഖരിച്ചത്