ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

വടക്കെ ഇന്ദുസ്താനിലെ പ്രധാന ദേശങ്ങ
ളുടെ വിവരം.

൧. കാശ്മീർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—കാശ്മീരിന്റെ വടക്കും കിഴക്കും ഹിമാലയ പൎവത
ങ്ങളാലും തെക്ക, ലഹോറിനാലും പടിഞ്ഞാറ, അപ്ഘാനിസ്താനിൽനിന്ന
കാശ്മീറിനെ വേർതിരിക്കുന്ന ഇന്ദസ്സ എന്ന ആറ്റിനാലും, അതൃത്തിയാ
ക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—കാശ്മീർ എന്നും ഇസ്ലാമാബാദ എ
ന്നും ആകുന്നു. കാശ്മീർ എന്ന പട്ടണത്തിന്റെ പണ്ടത്തെ പേർ ശ്രീ
നാഗർ എന്നായിരുന്നു. അത ഇപ്പോൾ ആ ദേശത്തിന്റെ തലസ്ഥാ
നവും ആകുന്നു.

ആറുകൾ.—കാശ്മീറിലെ പ്രധാന ആറ ജലം എന്ന പേരുള്ള
താകുന്നു. അത ആ ദേശത്തിൽ കൂടി കിഴക്കു പടിഞ്ഞാറായിട്ട ഒഴുകു
കയും ചെയ്യുന്നു. ഇത കൂടാതെ അവിടെ വള്ളങ്ങൾ പോകത്തക്കവയാ
യിട്ടും ദേശത്തെ മുഴുവനും നല്ലവണ്ണം നനെക്കുന്നതായുമുള്ള പല നീ
രൊഴുക്കുകളും തടാകങ്ങളും ഉണ്ട.

ദേശ രൂപം.—ൟ ദേശം പൎവതങ്ങൾ കൊണ്ട ചുറ്റിയിരി
ക്കുന്ന മല പ്രദേശം ആകുന്നു. അതിന്റെ ഇരിപ്പിനെ കുറിച്ചും നില
പുഷ്ടിയെ കുറിച്ചും ഏറ്റവും നല്ലതെന്ന ആസിയായിൽ എല്ലാടവും
കേൾവിപ്പെട്ടിരിക്കുന്നു. എന്നാൽ ഭൂകമ്പങ്ങൾ അവിടെ വളരെ ആക
കൊണ്ട വീടുകൾ ഇളക്കികളയപ്പെടാതിരിക്കേണ്ടുന്നതിന്ന അവ മിക്ക
വയും മരം കൊണ്ട പണിയപ്പെട്ടിരിക്കുന്നു.

ഉത്ഭവങ്ങളും കൈവേലകളും.—നെല്ലും കോതമ്പും യവ
വും നല്ല മാരിതി മഞ്ഞളും യൂറോപ്പിലും ആസിയായിലും ഉണ്ടാകുന്ന പ
ലതരമായ പഴങ്ങളും പൂക്കളും ൟ ദേശത്തിൽ ഉണ്ടാകുന്നു. ചുറ്റുമുള്ള
മലകളിൽ നല്ല ജാതി ഇരിമ്പ എടുപ്പാനുണ്ട. കാശ്മീർകാർ തിബെത്ത
രാജ്യത്തിൽനിന്ന കൊണ്ടുവരുന്ന ആട്ടിൻ രോമം കൊണ്ട വിശേഷ
പ്പെട്ട സാലുവാകളെ ഉണ്ടാക്കുവാൻ സാമൎത്ഥ്യമുള്ളവരാകുന്നു. ൟ സം
സ്ഥാനം സീക്കക്കാരുടെ അധികാരത്തിൻ കീഴിൽ ഇരിക്കുന്നു.

മതം.—കാശ്മീറിലെ പ്രധാന മതം മഹമ്മദ മതം ആകുന്നു എ
ങ്കിലും അനേകം ഇന്ദുമതക്കാർ അവിടെ പാൎക്കുന്നു. ൟ ദേശം മുഴുവ
നും ശുദ്ധമുള്ള ദേശം ആകുന്നു. എന്ന അവർ ഇന്നവരെയും വിചാരി
ക്കയും ചെയ്യുന്നു.

൨. സെർമൂർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—സെർമൂറിന്റെ വടക്കഭാഗം ഹിമാലയ പൎവതങ്ങ
ളാലും കിഴക്ക യമുനാ എന്ന ആറ്റിനാലും തെക്കേദെല്ഹി എന്ന ദേശത്താലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/83&oldid=179092" എന്ന താളിൽനിന്ന് ശേഖരിച്ചത്