ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ഉത്ഭവങ്ങൾ കോതമ്പും മറ്റ ധാന്യങ്ങളും പഞ്ചസാരയും പഞ്ഞിയും
ആകുന്നു.

മതം.—ൟ ദേശത്തിലെ കുടിയാന്മാരിൽ ചിലർ ഇന്ദുമതക്കാരും
ചിലർ മഹമ്മദകാരും ആകുന്നു. ൟ മഹമ്മദകാരിൽ വളരെ ആളുക
ളുടെ കാരണവന്മാർ അപ്ഘാനിസ്താൻ എന്ന ദേശത്തിൽനിന്ന വന്നു.
അവർ ദെല്ഹി എന്ന ദേശത്തിലുള്ള റോഹിൽക്കന്ദ എന്ന ദിക്കിൽ പാൎക്കു
ന്നതകൊണ്ട അവർ റോഹില്ലക്കാർ എന്നൊ പട്ടാണികൾ എന്നൊ
പേർ പറയപ്പെട്ടിരിക്കുന്നു.

വിശേഷാദികൾ.—ഇന്ദ്യായിലുണ്ടായിട്ടുള്ള മഹാ കടുപ്പമാ
യ യുദ്ധങ്ങളിൽ ഏറ്റവും വലിയ രണ്ട യുദ്ധങ്ങൾ പനിപത്ത എന്ന
പട്ടണത്തിൽ ചെയ്യപ്പെട്ടിരുന്നത കൊണ്ട ആ പട്ടണം കഥകളിൽ
കേൾവിപ്പെട്ടതാകുന്നു. ഒന്നാമത്തെ ശണ്ഠ മശിഹാ കാലം ൧൫൨൫ആ
ണ്ടിൽ സുല്താൻ ബെബർ എന്ന രാജാവും ദെല്ഹിയിലെ പട്ടാണി മഹാ
രാജാവായ ഇബ്രഹീം ലോദി എന്ന പേരുള്ളവനും തമ്മിൽ ഉണ്ടായി
രുന്നു. രണ്ടാമത്തേത ൦൭൬൧ ആണ്ടിൽ മഹമ്മദകാരും മഹാരാഷ്ട്രക്കാ
രും തമ്മിൽ ഉണ്ടായിരുന്നു.

൩. അയോധ്യ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്കഭാഗം നെപ്പാളത്താലും
കിഴക്ക ബാഹാറിനാലും തെക്ക അള്ളഹബാദ എന്ന ദേശത്താലും പടി
ഞ്ഞാറ അഗ്രാ എന്നും ദെല്ഹി എന്നുമുള്ള ദേശങ്ങളാലും അതൃത്തിയാക്ക
പ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ലുക്നൌ എന്നും കൈറബാദ എന്നും
ബാറൈച്ച എന്നും അയോധ്യ എന്നും ഗോറാക്ക്പൂര എന്നും ഫീസാബാദ
എന്നും രായബാറൈള്ളി എന്നും താൻദാ എന്നും സൂൽത്താൻപൂര എ
ന്നും മാനിക്കപൂര എന്നും ആകുന്നു.

ലൂക്നൌ എന്ന പട്ടണം മൂന്നായിട്ട വിഭാഗിക്കപ്പെട്ടിരിക്കുന്നു. ഒന്നാ
മത്തെ ഭാഗത്തിൽ നാട്ടുകാൎക്കുള്ള പഴയ പട്ടണം ഉൾപ്പെട്ടിരിക്കുന്നു.
അത പെരുത്ത വലിയതാകുന്നു. എങ്കിലും ക്ഷേത്രം വീടുമുതലായ പുര
പണികൾ പീറയും ഏറ്റവും അഴുക്കായുള്ളവയും ആകുന്നു. രണ്ടാമ
ത്തെ ഭാഗത്തിൽ രാജധാനി ആകുന്നു. അവിടെയും മന്ത്രിമാർ മുതലാ
യവരുടെ ഭവനങ്ങൾ യൂറോപ്പിലുള്ള വീടുപണികളുടെ ഭാഷയും ഇ
ന്ദ്യായിലുള്ള പുരപണികളുടെ ഭാഷയും കൂട്ടി പണിയപ്പെട്ടിരിക്കുന്നു.
മൂന്നാമത്തെ ഭാഗത്തിൽ പണ്ടത്തെ കാലങ്ങളിലുള്ള നവാബമാരാൽ പ
ണിയപ്പെട്ടിരുന്ന രാജധാനികളും മതം സംബന്ധിച്ച പണികളും ഉ
ണ്ട.

പ്രധാന ആറുകൾ.—ഗംഗ എന്നും ഗുമ്ത്തി എന്നും ഗൊഗ്രാ
എന്നും റാപ്തി എന്നും ആകുന്നു.

ദേശരൂപം.—ൟ ദേശം മിക്കതും സമനിരപ്പുള്ളതും വേണ്ടും
വണ്ണം നനെക്കപ്പെട്ടിരിക്കുന്നതും ഏറ്റവും ഫലമുള്ളതുമായുള്ള ഭൂമി
ആകുന്നു.


G 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/89&oldid=179098" എന്ന താളിൽനിന്ന് ശേഖരിച്ചത്