ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

ഉത്ഭവങ്ങൾ.—ൟ ദേശം സാക്ഷാൽ ഇന്ദുസ്താനിലെ ചെറിയ
ദേശങ്ങളിൽ ഒന്നാകുന്നു എങ്കിലും എല്ലാ കാലങ്ങളിലും അത ഏറ്റ
വും വളമുള്ളവയും ജനപുഷ്ടിയുള്ളവയുമായുള്ള ദേശങ്ങളിൽ ഒന്നാ
യിരിക്കുന്നു. കോതമ്പും യവവും പയറുകളും നെല്ല മുതലായ ധാന്യ
ങ്ങളും കരിമ്പും നീലവും കറുപ്പും പുകയിലയും ൟ ദേശത്തിൽ ഉണ്ടാ
കുന്നു. വെടിയുപ്പ വളരെ ഉണ്ട.

മതം.—ൟ ദേശത്തിലെ കുടിയാന്മാരിൽ ചിലർ ഇന്ദുമതക്കാരാ
കുന്നു. മഹമ്മദകാർ അധികം ഉണ്ട.

വിശേഷാദികൾ.—ൟ രാജ്യം പണ്ടത്തെ ഇന്ദുകഥകളിൽ
മഹാ കേൾവിപ്പെട്ടതായിരുന്നു. മഹമ്മദകാർ ഒന്നാമത ജയിച്ച ഇ
ന്ദ്യായുടെ പടിഞ്ഞാറെ അതിരിങ്കൽനിന്ന അത ദൂരമായിരിക്കയാൽ കു
റെ കാലമായിട്ട അവർ ഇതിനെ പിടിച്ചില്ല എങ്കിലും അവർ ഒടുക്കം
ഇതിനെ ജയിച്ചു. അന്ന മുതൽ ഇന്നവരെയും മഹമ്മദകാർ അവിടെ
രാജ്യഭാരം ചെയ്തുകൊണ്ടിരിക്കുന്നു. ൧൭൬൫ ആണ്ടിൽ അയോധ്യയിലെ
രാജാവ, കുമ്പിനിയാരോട സമാധാന ഉടമ്പടി ചെയ്തതകൊണ്ട അ
വന്റെ രാജ്യം സകല അന്യ ശത്രുക്കളിൽനിന്നും അവരാൽ രക്ഷിക്ക
പ്പെട്ടിരിക്കുന്നു.

൪. ബാഹാർ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം നെപ്പാളം എന്ന
ദേശത്താലും കിഴക്ക ബൊങ്കളിനലും തെക്ക ഓറീസായാലും ഗുന്ദ്വാന
യാലും പടിഞ്ഞാറ ഗുന്ദ്വാനയാലും അള്ളഹബാദിനാലും അയോധ്യേയാ
ലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ബെട്ടിയാ അല്ലെങ്കിൽ ചുമ്പാറം എ
ന്നും ചുപ്രാ എന്നും ചീറൻ എന്നും ഹജിപൂര എന്നും ബുക്സാർ എന്നും അ
റാ എന്നും റൊടസ്ഗർ എന്നും ദിനാപൂര എന്നും പത്നാ എന്നും ബാർ
എന്നും ബാഹാർ എന്നും ദ്വാഉദ്നഗ്ഗർ എന്നും ഗായാ എന്നും മൊൻഘീർ
എന്നും ചുമ്പനഗ്ഗർ എന്നും ബൊഗ്ലിപൂര എന്നും ചീർഗൊട്ടി എന്നും
പാലാമോവ എന്നും രാമ്ഗർ എന്നും ബുൎവ എന്നും ആകുന്നു.

ബുക്സാർ എന്ന പട്ടണത്തിൽ വച്ച കുമ്പനിയാരും മഹമ്മദകാരും ത
മ്മിൽ ൦൭൬൪ ആണ്ടിൽ കടുപ്പമായുള്ള യുദ്ധം ചെയ്തു. സെർ‌-ഹ-മ
ണ്ട്രൊ ൭൦൦൦ പടയാളുകളെ കൊണ്ട ൪൦൦൦ മഹമ്മദകാരെ തോല്പിക്കയും
ചെയ്തു.

പത്നാ എന്ന പട്ടണത്തിൽ വളരെ യൂറോപ്പുകാർ കച്ചവടത്തിനായി
ട്ട മുമ്പെ പാൎത്തു. അവിടെ ൩൧൨൦൦൦ കുടിയാന്മാർ ഉണ്ട. അത എല്ലാ
യ്പൊഴും പെരുത്ത വ്യാപാരം ഉള്ള ഒരു പട്ടണവും ആകുന്നു.

ഗായാ എന്ന പട്ടണം ഇന്ദുമതക്കാൎക്കും ബൌദ്ധമതക്കാൎക്കും ഏറ്റവും
മുഖ്യമായിട്ടിരിക്കുന്നതാകുന്നു ഇന്ദ്യായിലെ എല്ലാ സ്ഥലങ്ങളെക്കാളും ൟ
സ്ഥലം തീൎത്ഥസ്നാനത്തിനായിട്ട ആചരിക്കപ്പെട്ടിരിക്കുന്നു. ബൌദ്ധമു
നി ഇവിടെ ജനിച്ചിരുന്നു, എന്ന ബൌദ്ധമതക്കാർ പ്രശംസിച്ച പറ
യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/90&oldid=179099" എന്ന താളിൽനിന്ന് ശേഖരിച്ചത്