ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

ചിട്ടഗൊങ്ങ എന്നത ഒരു തുറമുഖവും വലിയ കച്ചവടസ്ഥലവും ആ
കുന്നു. പ്രത്യേകമായിട്ടുള്ള കച്ചവടം തേക്കുതടികളും മറ്റ തടികളും
ആകുന്നു. അനേകം വലിയ കപ്പലുകൾ ഇവിടെ പണിയിക്കപ്പെടുന്നു.

പ്രധാന ആറുകൾ.—ഗംഗ എന്നും ഹൂഗ്ലി എന്നും തീസ്ത എ
ന്നും ബ്രഹ്മപുത്ര എന്നും ആകുന്നു.

ദേശരൂപം.—ൟ ദേശത്തിന്റെ വടക്കെ അതിര മുഴുവനും
൧൦ നാഴിക മുതൽ ൨൦ നാഴിക വരെ വീതിയിൽ മഹാ വലിയ പുല്ലു
കൾ കൊണ്ടും വൻകാടുകൾ കൊണ്ടും മൂടപ്പെട്ടിരിക്കുന്ന താണ ഭൂമി
ആകുന്നു. ഇതിന്നപ്പുറത്ത വടക്കെ ഇന്ദുസ്താന്റെ ഉയൎന്ന പൎവതങ്ങൾ
ആകുന്നു. ൟ ദേശത്തിലെ ശേഷമുള്ള ഭാഗം ഒക്കെയും ഒരു വലിയ
വെളിഭൂമിയായിട്ട പറയപ്പെടാം. അവിടെ എല്ലാടവും ആറുകളും ചെ
റിയ തടാകങ്ങളും ഉള്ളവയും ആണ്ടതോറും വെള്ളം പൊങ്ങി കേറി
ലോകത്തിൽ മഹാ വിളവുള്ള സ്ഥലങ്ങളിൽ ഒന്നായി തീൎന്നിരിക്കുന്നവ
യും ആകുന്നു. ഹൂഗ്ലിക്കും മെഗ്നായിക്കും ഇടയിലുള്ള തെക്കെ ഭാഗം മുഴു
വനും സന്ദർബന്ദ്സ എന്ന വിളിക്കപ്പെടുന്ന പുതയലുള്ള അനേകം ദ്വീ
പുകളായിട്ട തീൎന്നിരിക്കുന്നു. അവിടം കാടുകൊണ്ട മൂടപ്പെട്ടവയും മ
ഹാ വലിയ കടുവാകളും മുതലകളും ഉള്ളവയും ആകുന്നു. അവിടെ കു
ടിയിരിപ്പില്ല. വേനൽ കാലത്ത മരം മുറിക്കുന്നവരും ഉപ്പ എടുക്കുന്നവ
രും അവരുടെ ജീവനെ ഉപേക്ഷിച്ച അവിടെ ചെല്ലന്നുണ്ട.

ഉത്ഭവങ്ങൾ.—നെല്ല ധാരാളമായിട്ട ഉണ്ട. കോതമ്പും യവ
വും തെനയും മറ്റു ധാന്യങ്ങളും നീലവും പഞ്ഞിയും പട്ടും ചണവും
പുകയിലയും കറുപ്പും പഞ്ചസാരയും ഇഞ്ചിയും ചെഞ്ചല്യവും അരക്കും
ചായവും ഔഷധികളും പശയും എണ്ണയുള്ള പല വിത്തുകളും വെറ്റി
ലയും മെഴുകും ആനകൊമ്പും ഇരിമ്പും വെടിയുപ്പും കല്ക്കരിയും
ഉണ്ട. ഫലങ്ങൾ വകയിൽ മഹാ വിശേഷമായ നാരെങ്ങാകൾ പെരു
ത്തുണ്ട. കന്നകാലികളും ആടും കുറച്ചെയുള്ളു കുതിരയും അപ്രകാരം ത
ന്നെ ആകുന്നു. ആനയും കടുവാകളും കരടികളും പലതരം കുരങ്ങു
കളും മറ്റ കാട്ടുജന്തുക്കളും പലതരമായ പാമ്പുകളും ബഹുത്വമുണ്ട.
ൟ ദേശത്തിൽ കാണ്ഡാമൃഗത്തെയും കാണ്മനുണ്ട. കഴുനായ്ക്കളും പെരു
ത്തുണ്ട.

കൈവേലകൾ.—ബെങ്കാളിലെ കൈവേലകളായ പട്ടി
നെയും നേരിയ ശീലകളെയും മറ്റ പഞ്ഞികൊണ്ടുള്ള വേലകളെയും
കുറിച്ച ഇന്ദ്യായിൽ ഏറിയ കാലമായിട്ട ശ്രുതിപ്പെട്ടിരിക്കുന്നു.

മതം.—ഇന്ദു മതവും മഹമ്മദ മതവും ആകുന്നു.

വിശേഷാദികൾ.—ഇന്ദുകഥകളിൽ ബെങ്കാൾ എന്ന ദേശ
ത്തിന്റെ പേർ ഗൌർ എന്നൊ ഭംഗ ദേശം എന്നൊ പറയപ്പെടുന്നു.
ഇതിന്റെ താഴത്തെ ഭാഗം പണ്ടെതന്നെ ഭംഗ എന്ന വിളിക്കപ്പെടു
ന്നു. ഇപ്പോൾ ബെങ്കാളം എന്ന വിളിക്കപ്പെടുന്നതിന്ന ഇടവന്നത ഇ
തിൽനിന്ന തന്നെ ആയിരിക്കണം വെള്ളം കേറാത്ത ഇതിന്റെ മേല
ത്തെ ഭാഗത്തിന്ന ഭരിന്ദ്ര എന്നും വിളക്കപ്പെടുന്നു. അവിടെ പട്ട ഉ
ണ്ടാക്കുന്നത, മുല്ബറി എന്ന ഒരു വൃക്ഷത്തിന്റെ ഇല തിന്നുന്ന ഒരു ചെ
റിയ പുഴുവിൽനിന്ന വരുന്ന നൂൽകൊണ്ട ആകുന്നു. ൟ പുഴവ ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/93&oldid=179102" എന്ന താളിൽനിന്ന് ശേഖരിച്ചത്