ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

ലും കിഴക്ക ബീജ്നീയാലും തെക്ക രങ്ങപൂരിനാലും പടിഞ്ഞാറ സിഖിമി
നാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ബാഹാർ എന്ന ആകുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിന്റെ തെക്കെ ഭാഗം വിളവുള്ള
തും നല്ല പോലെ കൃഷിചെയ്യപ്പെട്ടതും ആകുന്നു. എന്നാൽ വടക്കോട്ട
കാടുപിടിച്ച പുതലായകുന്നു. ൟ ദേശത്തിൽ പ്രധാനമായിട്ട ഉണ്ടാ
കുന്നത കറുപ്പ ആകുന്നു.

മതം.—സാധാരണമായിട്ട ഇന്ദുമതം ആകുന്നു.

ബിജ്നീ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം ബൂത്താനാലും
കിഴക്ക ആസ്സാമിനാലും ഗാറോസിനാലും തെക്ക രങ്ങപൂരിനാലും പടി
ഞ്ഞാറ കൂച്ചബാഹാറിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ബിജ്നീ എന്ന ഒരു പട്ടണം തന്നെ
ഉള്ളു.

ഉത്ഭവങ്ങൾ.—ൟ ദേശം വിളവുള്ളതാകുന്നു. ഇവിടെ നെ
ല്ലും കോതമ്പും യവവും വെറ്റിലയും പഞ്ചസാരയും ഉണ്ട.

മതം.—ഇവിടത്തെമതം ഇന്ദുമതത്തോട അവരുടെ സ്വന്തമായി
ട്ടുള്ള പല കമ്മാദികളെയും കൂടെ കൂട്ടീട്ടുള്ളത ആകുന്നു.

ജെന്ത്യാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ജെന്ത്യാ അല്ലെങ്കിൽ ജെന്ത്യാപൂര എന്ന ദേശ
ത്തിന്റെ വടക്ക ഭാഗം ആസ്സാമിനാലും കിഴക്ക കാച്ചാറിനാലും തെക്ക സി
ല്ഹെത്തിനാലും പടിഞ്ഞാറ ഗാറോസിനാലും അതൃത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന നഗരികൾ.—ൟ ദേശത്തിൽ ജെന്ത്യപൂര എ
ന്ന ഒരു പട്ടണം മാത്രമെ ഉള്ളു. അവിടെ രാജാവ വസിക്കുന്നു.

ദേശ രൂപം.—ൟ ദേശത്തിന്റെ വടക്കെ അറ്റത്തനിന്നും
തെക്കെ അറ്റത്തനിന്നും കുറെ നാഴികയ്ക്ക കാടപിടിച്ച കുന്നുകളും താ
ണ പ്രദേശങ്ങളും ആകുന്നു. എന്നാൽ ഇവെയ്ക്ക നടുവിൽ ഏകദേശം
൫൦ നാഴിക വിസ്താരത്തിൽ കാടുകൂടാതെ മേച്ചിൽ സ്ഥലത്തിന്ന തക്കതാ
യിട്ടുള്ള മൈതാനം ഉണ്ട. എന്നാൽ കുടിയിരിപ്പ കുറഞ്ഞും കൃഷി ഇ
ല്ലാതെയും ഇരിക്കുന്നു.

ഉത്ഭവങ്ങൾ.—ഇവിടെ പ്രധാനമായിട്ട പഞ്ഞിയും നെല്ലും
ഉണ്ടാകുന്നു. ആനയും ആനകൊമ്പും ഇരിമ്പും ൟ ദേശത്തനിന്ന
പോക്കചരക്കായിട്ട കേറ്റി അയക്കപ്പെട്ട വരുന്നു. ഇവിടെ ഒരുമാതി
രി കട്ടിയുള്ള പട്ട ഉണ്ടാക്കപ്പെടുന്നു.

മതം.—ഇവരുടെ ഇപ്പൊഴത്തെ മതം ഇന്ദു മതം ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/95&oldid=179104" എന്ന താളിൽനിന്ന് ശേഖരിച്ചത്