ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

ദേശ രൂപം.—അജ്മീറിന്റെ തെക്ക കിഴക്കെ പ്രദേശം ഒട്ട ഫ
ലമുള്ളതും നീരോട്ടമുള്ളതുമായ കുന്നുപ്രദേശം ആകുന്നു. പടിഞ്ഞാറോ
ട്ടും വടക്കോട്ടും കുറെ അല്ലാതെ ഒക്കെയും കാനൽ പ്രദേശം ആകുന്നു.
ൟ ദേശം മുഴുവനിലും ഒന്നുകിൽ തുരുതുരയുള്ള മണൽ എങ്കിലും അ
ല്ലെങ്കിൽ തീരുമാനം വിളയാത്ത ഉപ്പുഭൂമി എങ്കിലുമെ ഉള്ളൂ. മണൽ ചി
ലടത്ത കാറ്റകൊണ്ട വലിയ കുന്നായിട്ടും ചിറയായിട്ടും അടിച്ച ക
രേറ്റപ്പെടുന്നു. ൟ ചൂടുള്ള മണലിൽ എല്ലാ ഫലങ്ങളെക്കാളും വെള്ള
മുള്ള വലിയ തണ്ണിമത്തെങ്ങാ പെരുപ്പമായിട്ട ഉണ്ടാകുന്നു. ഉഷ്ണകാലത്ത
ൟ വനത്തിൽ കൂടെ പോയാൽ മണലിനെ അടിച്ച കൊണ്ടുവരുന്ന
ചുഴലികാറ്റിനാൽ ശ്വാസം മുട്ടി ചത്തുപോകുന്ന അപകടം ഉണ്ട.

ഉത്ഭവങ്ങൾ.—ഇവിടെ കൃഷിയുള്ള ഭാഗത്ത കോതമ്പും യവ
വും നെല്ലും കരിമ്പും പഞ്ഞിയും നീലവും പുകയിലയും ഉണ്ടാകുന്നു.
ബഹു ഒട്ടകങ്ങളും വലിയ മാതിരി കാളകളും ഉപ്പും ഇവിടെ അനവ
ധി ഉണ്ട. ഉദയപൂരിൽ ചെമ്പും ൟയവും ഗന്ധകവും ഇരിമ്പും ഉണ്ട.

൮. അഗ്രാ എന്ന ദേശത്തെ കുറിച്ച.

അതിരുകൾ.—ൟ ദേശത്തിന്റെ വടക്ക ഭാഗം ദെല്ഹിയാലും
കിഴക്ക അയോധ്യയാലും അള്ളഹബാദിനാലും തെക്കെ അള്ളഹബാദി
നാലും മാൽവായാലും പടിഞ്ഞാറ അജ്മീറിനാലും അതൃത്തിയാക്കപ്പെ
ട്ടിരിക്കുന്നു.

ഗംഗയ്ക്കും യമുനായിക്കും ഇടയിലുള്ള പ്രദേശത്തിന്ന രണ്ട ആറുകൾ
എന്ന അൎത്ഥമാകുന്ന ദ്വാബ എന്ന പതിവായിട്ട വിളിക്കപ്പെടുന്നു.

പ്രധാന നഗരികൾ.—നാൎന്നൂൽ എന്നും അനുപ്പഷ്ഹർ എ
ന്നും നൂ ഏന്നും മത്രാ എന്നും അഗ്രാ എന്നും ദ്ദൊൽപൂര എന്നും അത്താ
ഏർ എന്നും അലിഗർ എന്നും കൊയിൽ എന്നും മൂസോം എന്നും സിക്ക
ന്ദ്രാ എന്നും ഹത്രാസ എന്നും ഫറക്ക്ഹബാദ എന്നും ഫഥിഗർ എന്നും ക
ന്യകുബ്ജം എന്നും മിൻപുരി എന്നും എടവെ എന്നും ബിലാം എ
ന്നും ആൽവാർ എന്നും മക്കേരിം എന്നും രാജഗർ എന്നും ദീഗ എന്നും
ഭൎത്തപൂര എന്നും ബീയാനാ എന്നും ഗൂവാലിയൊർ എന്നും അന്ത്രി എ
ന്നും പെക്കോർ എന്നും നർവർ എന്നും ഭിന്ദ എന്നും ഗൊഹദ്ദ എന്നും
ജാലോൻ എന്നും കാല്പി എന്നും കൂഞ്ച എന്നും ആകുന്നു.

നാൎന്നൂൽ എന്ന പട്ടണം തുലോം പണ്ടെയുള്ളത ആകുന്നു. എന്നാൽ
ഇപ്പോൾ അത്ര സാരമുള്ളത അല്ല.

മത്രാ തുലോം പണ്ടെയുള്ളതും ഇന്ദുമതക്കാരുടെ പുരാണങ്ങളിൽ ബ
ഹു ശ്രുതിപെട്ടതായിട്ട പറഞ്ഞിരിക്കുന്നതും ആയവർ പുണ്യസ്ഥലമെ
ന്ന വിചാരിച്ച വരുന്നതും പണ്ട യവനായ എഴുത്തുകാർ ഒരു വലിപ്പ
മുള്ള നഗരം എന്ന പറഞ്ഞിരിക്കുന്നതും ആകുന്നു. ൟ പട്ടണത്തി
ന്റെ ഇരിപ്പ നല്ലത എന്ന വിചാരിക്കയാൽ അത ഇപ്പോഴും പ്രധാന
പ്പെട്ട പട്ടണമായി വിചാരിക്കപ്പെടുന്നു. അത ഏകദേശം കാശിക സ
മം ആകുന്നു. അനേകം കുരങ്ങുകളും മയിലുകളും ചെമ്പരുന്തു മുതലാ
യ പക്ഷികളും ക്ഷേത്രങ്ങളിൽ ഉണ്ട. ഇന്ദുക്കാർ അവയെ ശുദ്ധമുള്ളവ
എന്ന വിചാരിച്ച വരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/98&oldid=179107" എന്ന താളിൽനിന്ന് ശേഖരിച്ചത്