ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

അഗ്രാഎന്ന പട്ടണം മഹമ്മദ രാജ്യത്തിന്ന തലസ്ഥാനമായിരുന്ന
പ്പോൾ ഇന്ദ്യായിൽ മഹാ മോടിയുള്ള നഗരങ്ങളിൽ ഒന്നായിരുന്നു. എ
ന്നാൽ രാജാസനം ദെല്ഹിയിൽ തന്നെ പിന്നെയും സ്ഥാപിക്കപ്പെടുക
കൊണ്ട അതിന്ന അധികമായിട്ട താഴ്ച വരികയും ചെയ്തു. അത ഇ
പ്പോൾ തുലോം ക്ഷയിച്ചും ഇരിക്കുന്നു. അതിന്റെ മുമ്പിലത്തെ മോടി
യെ കാണിക്കുന്നതായ ഏതാനും പണികൾ ഇപ്പോൾ കാണ്മാനുള്ളവ
യിൽ താജമഹാൽ എന്നത ഇന്ദ്യായിലുള്ളതിൽ ഒരു പണിയും അതി
നോട ശരി ഇല്ലാത്ത പ്രകാരം ആസിയാ മാതിരി പണികളിൽ വെച്ച മ
ഹാ ഭംഗിയുള്ളതും തികഞ്ഞതുമായ മാതൃകയായിട്ട വിചാരിക്കപ്പെടുന്നു.

കന്യാകുബ്ജം എന്ന പട്ടണത്തിൽനിന്ന രണ്ട നാഴിക നീളത്തിൽ ഒ
രു തോട ഗംഗയിലോട്ട വീഴുന്നു. ഇന്ദുപുരാണത്തിൽ ആ പട്ടണം ബ
ഹു ശ്രുതിയുള്ളതും മഹമ്മദകാർ അതിനെ പിടിപ്പാനായിട്ട ചെന്നപ്പോ
ൾ അത അന്നുണ്ടായിരുന്ന ശക്തിയുള്ള ഒരു മഹാ രാജ്യത്തിന്ന തല
സ്ഥാനവും ആയിരുന്നു. എന്നാൽ ഇപ്പോൾ ആ പണ്ടത്തെ ഇന്ദു നഗ
രത്തിന്റെ രേഖപോലും കണ്മാനില്ല. ഇപ്പോൾ ഉള്ള പണികൾ ഒ
ക്കെയും മഹമ്മദകാരായിട്ട ഉണ്ടാക്കിയതും പുത്തനും ആകുന്നു.

ഭൎത്തപൂര, ഭൎത്തപൂര രാജാവിന്റെ തലസ്ഥാനം ആകുന്നു. ൟ
സ്ഥലം ൧൮൦൫മതിൽ ഇംഗ്ലീഷകാർ അതിനെ പിടിപ്പാനായിട്ട നാല
പ്രാവശ്യം ചെന്നാറെ ബഹു നഷ്ടത്തോടും കൂടെ മടങ്ങി പോന്ന സം
ഗതി വശാൽ ബഹു കേൾവിപ്പെട്ടതാകുന്നു. എന്നാൽ രാജാവ, വി
രോധിയായി പാൎക്കുന്നതിന്ന ഭയപ്പെട്ടിട്ട കോട്ടയുടെ താക്കോലും കൊ
ടുത്ത ഇംഗ്ലീഷ പാളയത്തിലേക്ക തന്റെ മകനെ പറഞ്ഞയച്ച കീഴട
ങ്ങി കൊള്ളുകയും ചെയ്തു.

കാല്പി എന്ന പട്ടണം ബഹു കുടിയാന്മാരുള്ളതും അധിക കച്ചവടമു
ള്ളതും ആകുന്നു. അവിടെ ഉണ്ടാക്കുന്ന കടലാസുകൾക്കായിട്ടും കല്ക്കണ്ട
ത്തിന്നായിട്ടും അത ശ്രുതിപെട്ടതും ആകുന്നു.

പ്രധാന ആറുകൾ.—ഗംഗയും യമുനായും ചുംബലും ആകു
ന്നു.

ദേശരൂപം.—ൟ ദേശം യമുനായുടെ വടക്കോട്ട സാമാന്യം
ഒപ്പനിരപ്പള്ളതും വെളിയായുള്ളതും ഏറിയ ഭാഗത്ത മരക്കാലില്ലാത്തതും
ആകുന്നു. തെക്കോട്ടും പടിഞ്ഞാറോട്ടും കുന്നും കാടും ആകുന്നു. പലആറു
കളും ഉണ്ട. എങ്കിലും മഴ പെയ്തെങ്കിലെ വെള്ളം മതിയാകുംവണ്ണം ഉള്ളു.

ക്ലൈമെട്ട.—ഉഷ്ണകാറ്റ അടിക്കുമ്പോൾ ഉഷ്ണം ബഹു കടുപ്പവും
കാട്ടുപ്രദേശങ്ങൾ സൌഖ്യമില്ലാത്തതും ആകുന്നു. മറ്റുള്ള സമയങ്ങളി
ൽ സാമാന്യം ശീതോഷ്ണവും ചിലപ്പോൾ തണുപ്പും ഉള്ളതാകുന്നു.

ഉത്ഭവങ്ങൾ.—ൟ ദേശത്തിൽ നെല്ല ആറുകളുടെ സമീപത്ത
ഒക്കെയും ഉണ്ടാകുന്നു, സാധാരണമായിട്ടുള്ളവ തിനയും യവവും മുതി
രമുതലായ ധാന്യങ്ങളും ആകുന്നു. ഇവിടെ പഞ്ഞിയും നീലവും പുകയി
ലയും പഞ്ചസാരയും വെടിയുപ്പും ഉപ്പും ഉണ്ട. കന്നുകാലിയും ആടും
നല്ല മാതി കുതിരകളും ഇവിടെ വളൎത്തപ്പെടുന്നു. കാട്ടുപ്രദേശങ്ങളി
ൽ അനേകം മയിലുകൾ ഉണ്ട. ൟ നാട്ടുകാർ അവയെ ബഹു ഭക്തി
യോടും കൂടെ വിചാരിച്ച വരുന്നു.

H

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/99&oldid=179108" എന്ന താളിൽനിന്ന് ശേഖരിച്ചത്