ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുകവും വീടുകൾ തൊറും ധനധാന്യസംഭാരങ്ങളും ശൈവമന്ദി
രം വിഷ്ണുക്ഷെത്രവും ദുൎഗ്ഗാലയം ദെവതാഗെഹം ബഹുബ്രാഹ്മണാ
ഗാരങ്ങളും– ഏവമുള്ളൊരു മഹാരാജമന്ദിരന്തന്നിൽ ദെവ
നായകൊപമൻ ഭൂപതിസുദൎശനൻ വീൎയ്യവാൻ വിദ്യാശാലിവിത്ത
വാൻ വിവെകവാൻ കാൎയ്യ സാരജ്ഞൻ പ്രാജ്ഞൻ കാമസന്നിഭാ
കാരൻ താമസിക്കാതൊരൊരൊ സൽക്കൎമ്മം ദിനെദിനെ ഭുമി
ദെവന്മാരെക്കൊണ്ടാദരാൽ ചെയ്യിപ്പിച്ചു– എന്നതിന്മൂലം മഹാ
ഭാഗ്യവാൻ മഹീപാലൻ നന്ദനന്മാരെ ലഭിച്ചീടിനാനെട്ടൊപ
ത്തൊ– നന്ദനന്മാൎക്കു ചെറ്റും വിദ്യയില്ലായ്കമൂലം മന്ദഭാഗ്യൻ ഞാ
നെന്നു ദുഃഖിച്ചു സുദൎശനൻ ചിന്തിച്ചു മനക്കാമ്പിൽ വിദ്യയും വിവെ
കവും സന്ധിവിഗ്രഹാദിയും നീതിയും വിനീതിയും സന്തതം ഗ്രഹി
ക്കാതപുത്രരെകൊണ്ടുകാൎയ്യമെന്തുള്ളു ശരീരികൾക്കെത്രയും
പാരംകഷ്ടം–ഗൎഭമുണ്ടാകാതുള്ളഗൊവിനെ വളൎത്തുന്ന ദുൎഭഗന്മാ
ൎക്കുഫലമെന്തഹൊവിചാരിച്ചാൽ പെറ്റുവെന്നാലും കറുപ്പിക്കയി
ല്ലെന്നു വന്നാൽ ഏറ്റവും മഹാദുഃഖമപ്പശുപാഴിൽതന്നെ–പു
ണ്യമില്ലാത ബഹുസന്തതീവൃഥാഫലം എണ്ണമെറയുണ്ടെന്നുവ
രുത്താൻ മാത്രം കൊള്ളാം– ധന്യനെന്നാകിലൊരു നന്ദനന്മാ
ത്രം മതി– തന്നുടെകുലം പരിത്രാണവും ചെയ്യുമവൻ വല്ലാതതന
യന്മാരില്ലായ്കതന്നെഗുണം വല്ലഭെക്കുടൻ ഗൎഭം ഛിദ്രിക്കതന്നെസു
ഖം– ഉത്തമനല്ലാതുള്ളപുത്രനുണ്ടായാലന്നെ ചത്തുപൊയാലും
കൊള്ളാം പുത്രീയെന്നാലും കൊള്ളാം– തന്നുടെമഹിഷിതാൻ
മച്ചിയായാലും കൊള്ളാം– താനൊരുവിവാഹവും ചെയ്തീലെന്നാ
ലും കൊള്ളാം– വിത്തവും സൗന്ദൎയ്യവുമൊക്കയുണ്ടെനാകിലും
വിദ്യയില്ലാതസുതനുണ്ടായാൽ സുഖമില്ലാ– ദാനശീലത്വം കൊ
ണ്ടും ശാസ്ത്രനൈപുണ്യം കൊണ്ടും മാനനീയനാമൊരു പുത്രനുണ്ടാ
വാനിപ്പൊൾ പുണ്യവാന്മാൎക്കെ മുറ്റും സംഗതി വരൂദൃഢം– പുണ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/10&oldid=194903" എന്ന താളിൽനിന്ന് ശേഖരിച്ചത്