ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

ന്നുടെ രാജ്യം വെടിഞ്ഞന്യദിക്കിനു പൊകും മന്നവന്മാ
രും പിന്നെശ്വാക്കളുമൊരുപൊലെ– നാട്ടിലങ്ങിരിക്കു
മ്പൊൾ നല്ലവന്താനും മറുനാട്ടിലായ്വരുന്നെരമെല്ലാൎക്കും
പരിഹാസം– കൈക്കലുള്ളതും വിറ്റുതിന്നൊക്കെ വക
യാക്കി ദുൎഘടസ്ഥലങ്ങളിൽ ദുഃഖിച്ചു തനിക്കൊരു ചെക്ക
നുംകൂടെ ചൊൽക്കീഴില്ലാതായ്വരും ക്രമാൽ– അക്കണ
ക്കാകും നാടുവിട്ടുപൊകുന്ന നൃപൻ കട്ടിലും വിട്ടുകലഹിക്കു
ന്ന പുരുഷനെ കെട്ടിയ പെണ്ണും കൂടപ്പെട്ടന്നു വെടിഞ്ഞീ
ടും– തന്നുടെ പ്രജകളും‌ രാജ്യവുന്നനഗരവും എന്നുള്ള പദാ
ൎത്ഥങ്ങളൊന്നുമെ ചിന്തിക്കാതെ മാറ്റാനെക്കണ്ടപ്പൊ
ഴെ മണ്ടിയങ്ങൊളിച്ച ഹൊ മറ്റൊരുദിക്കിൽ പൊകും മ
ന്നവന്മാൎക്കു പിന്നെ തങ്ങടെ നാട്ടിൽ വന്നുവസിപ്പാൻ താ
നുള്ളന്നും സംഗതിവരികയില്ലെന്നതു ബൊധിക്കെണം–
എന്നതുകൊണ്ടു രാജ്യം വിട്ടു പൊകരുതെന്നണ്ടെന്നു
ടെ പക്ഷമെന്നുപറഞ്ഞുസന്ദീവകൻ– ഉക്തവാൻ പ്രദീപക
ൻ നമ്മുടെപക്ഷം പിന്നെ ശക്തിമാനായുള്ളൊരു ശത്രുവ
ന്നെതൃക്കുമ്പൊൾ വാശ്ശതും ചൊല്ലും പൊലെ കെട്ടുകൊ
ണ്ടദ്ദെഹത്തെ സംശ്രയിച്ചിട്ടും തന്റെ രാജ്യത്തെ രക്ഷി
ക്കെണം– ബാലരും വൃദ്ധന്മാരും സ്ത്രീകളും ദീനന്മാരും കാ
ലിനുമുടക്കുള്ളൊർ കണ്ണുകാണാതുള്ളവർ ഇങ്ങനെ ബ
ഹുവിധം രാജ്യവാസികളെല്ലാം എങ്ങിനെ പൊറുക്കുന്നു
മന്നവൻ മണ്ടിപ്പൊയാൽ– ആയതു വിചാരിക്കാതൊടു
ന്നനൃപൻ ദൂരെ പൊയെന്നാലെങ്ങും പിന്നെപ്പറ്റുകയി
ല്ലാദൃഢം– നാട്ടിലെ പ്രജകൾക്കു തങ്ങളെ ദണ്ഡിപ്പിച്ചു✱
കൂട്ടിച്ചുകൊണ്ടുവരാനുത്സാഹമുണ്ടാകില്ല– വിശ്രുതന്മാരാ


✱ ദണ്ഡിച്ചിങ്ങു

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/101&oldid=194763" എന്ന താളിൽനിന്ന് ശേഖരിച്ചത്