ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

യുള്ള ഭ്രപാലന്മാരെച്ചെന്നങ്ങാശ്രയിച്ചതു കൊണ്ടുഹാനി
യും വരാനില്ലാ– ഗംഗയും താനെചെന്നുസാദരം സമുദ്ര
ത്തെ സംഗിച്ചു സ്സെവിച്ചീടുന്നില്ലയൊകാകെശ്വര– സ്വാ
മിയെ കൂപ്പിത്തൊഴുതീടിനാനാദീപകൻ– സാമദാനാദി
നമുക്കൊട്ടുമെമതമല്ല ചണ്ഡരാമുലൂകന്മാർ ഇജ്ജനങ്ങ
ൾക്കുരാത്രൌ കണ്ണുകാണ്കയില്ലെന്നു കല്പിച്ചുനിൎമ്മൎയ്യാദം
നമ്മെവന്നുപദ്രവം ചെയ്തതു ചിന്തിച്ചാലും– ദുൎമ്മദന്മാരെച്ചെ
ന്നു സെവിപ്പാൻ ചിതമുണ്ടൊ– അണ്ഡജാധമന്മാരാമ
ക്കൂട്ടക്കാൎക്കു പകൽ കണ്ണുകാണ്കയില്ലെന്നു തമ്പുരാനൊ
ൎക്കുന്നില്ലെ– കാകസംഘത്തെ യൊഗന്തികെച്ചു പകൽ
ചെന്നാൽ ആകവെ കൊത്തിക്കൊന്നു പൊന്നുകൊള്ള
രുതായൊ–

ഇങ്ങിനെ നാലുമന്ത്രി പ്രൌഢന്മാരുടെമതം സംഗ്ര
ഹിച്ചനന്തരം വായസാധീശന്മുദാ അൎത്ഥശാസ്ത്രങ്ങളെല്ലാ
മഭ്യസിച്ച വറ്റിലുള്ളൎത്ഥത്തെ വെളിവാക്കിച്ചൊല്ലുവാൻ
സമൎത്ഥനാം മന്ത്രിപുംഗവൻ ചിരഞ്ജീവിതന്മനൊഗതം മ
ന്ത്രമെന്തെന്നു ചൊദ്യഞ്ചെയ്തപ്പൊളവഞ്ചൊന്നാൻ– നാ
ലുപെരമാത്യന്മാരൊന്നിച്ചു പറഞ്ഞതു നാലുമാൎഗ്ഗമെന്നാ
ലും നന്നിതുവഴിനാലും– എന്നതിൽ വിശെഷിച്ചൊന്നങ്ങൊ
ട്ടുഗ്രഹിപ്പിപ്പാൻ മന്ദനാമടിയനു മാനസെതൊന്നുന്നില്ല–
എങ്കിലുമൊരുവിധം ശാസ്ത്രമങ്ങറിയിക്കാം– എന്നുടെഗുരു
ക്കന്മാർ അഭ്യസിപ്പിച്ചവഴി മന്ത്രഗൊപനത്തൊളമാവശ്യം
മറ്റില്ലെന്നു മന്ത്രിപുംഗവന്മാരും സ്വാമിയും ബൊധിക്കെണം–
കുംഭങ്ങൾ പിളൎക്കുമ്പൊളായതിന്നകത്തുള്ളൊരംഭസ്സുചൊ
ൎന്നുചൊൎന്നു നാസ്തിയായ്വരുമല്ലൊ– കെവലം ചാൎച്ചക്കാരെ
ഗൂഢമായുള്ളമന്ത്രം കെൾ്പിച്ചു തുടങ്ങിയാൽ മന്ത്രഭംഗവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/102&oldid=194762" എന്ന താളിൽനിന്ന് ശേഖരിച്ചത്