ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

വരും- ചെൎച്ചക്കാർപലരുണ്ടാമായവൎകൾ്ക്കുഞ്ചില ചാൎച്ചക്കാര
വരുടെവെഴ്ചക്കാരൊരുകൂട്ടം ചെൎച്ചക്കാരവൎക്കുള്ളചാൎച്ച
ക്കാരവരുടെ വെഴ്ചക്കാരെന്നു വെണ്ടാ കെട്ടുകെട്ടൊരുപൊ
ലെ ഗൂഢസംസാരം നാട്ടിൽ ഒക്കവെ വെളിവായാൽ കൂടലർ
കുലംബലപ്പെട്ടുപൊമതുമൂലം–സന്ധിവിഗ്രഹംയാനമാസനം
ദ്വെധീഭാവം ആശ്രയം നയങ്ങളിച്ചൊന്നതു നാലുംരണ്ടും സാര
മാമ്മന്ത്രത്തിന്നുമംഗങ്ങളഞ്ചാകുന്നു– കാൎയ്യമാരംഭിപ്പിനുള്ളുപാ
യംപ്രഥമാംഗം– വിത്തവും പുരുഷകാരങ്ങളും സ്വരൂപ്പിപ്പാൻ ഉത്ത
മംവിചാരമെന്നുള്ളതു രണ്ടാമംഗം– ദെശകാലങ്ങൾ വിചാരിപ്പതു
മൂന്നാമംഗം നാശത്തിമ്പ്രതിക്രിയാചിന്തനംനാലാമംഗം കാൎയ്യ
സാദ്ധ്യത്തെ ക്കുറിച്ചുദ്യൊഗമഞ്ചാമംഗം– കാൎയ്യസാരജ്ഞ
ന്മാർ പണ്ടിങ്ങിനെപറയുന്നു– സാമവും ദാനം ഭെദം ദണ്ഡവു
മുപായങ്ങൾ സാമപായികന്മാൎക്ക സാദ്ധ്യങ്ങളിവയെല്ലാം– ഉ
ത്സാഹശക്തിപ്രഭുശക്തിയും മന്ത്രശക്തിമത്സ്വാമിഗ്രഹിക്കെ
ണമീദൃശംനീതിശാസ്ത്രം– സംഗരംചെയ്വാനിപ്പൊൾ സാ
മൎത്ഥ്യന്നമുക്കില്ല– സംഗരത്തിന്നുള്ളൊരു കാലവുംവന്നീ
ലിപ്പൊൾ– ആഹവം ചെയ്തീല്ലെന്നാൽ നിശ്ചയംമൃതിയെ
ന്നും ആഹവം ചെയ്താൽ മൃത്യുസംശയമെന്നുവരും അങ്ങി
നെയുള്ളെടത്തു സംഗരന്തന്നെവെണം– ഇങ്ങിപ്പൊളപ്ര
കാരമാവശ്യം വന്നില്ലല്ലൊ– നമ്മുടെരിപുക്കളാം കൌശി
കന്മാൎക്കുമിപ്പൊൾ നമ്മെക്കാൾ ബലവീൎയ്യം വിത്തസമ്പത്തുമെ
റും– എന്നതുകൊണ്ടു ബകൊടത്തിന്റെ ✱ധൎമ്മം കൈക്കൊ
ണ്ടൊന്നുമെ ഭാവിക്കാതെ നിന്നുകൊണ്ടുനുക്രമാൽ സംഗതി
വരുന്നെരം സിംഹധൎമ്മത്തെപൂണ്ടു സംഗരെരിപുക്കളെ
സംഹരിക്കയും ചെയ്യാം– വൎദ്ധനംരിപുക്കൾക്കുതങ്ങൾക്കു

✱ബകൊടംബകം എന്നവ ഒന്നുതന്നെ

13.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/103&oldid=194761" എന്ന താളിൽനിന്ന് ശേഖരിച്ചത്