ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

ശക്തിക്ഷയം– ബുദ്ധികൊണ്ടിതു രണ്ടുമൊൎക്കാതെ പുറപ്പെ
ട്ടു യുദ്ധത്തിന്നൊരുമ്പെട്ടു ചെല്ലുന്നൊരവിവെകിക്കൌദ്ധ
ത്യം മാറുമെന്നല്ലൂൎദ്ധ്വമായ്മണ്ടിപ്പൊരും– വൈരികൾ ദൂരസ്ഥ
ന്മാരെങ്കിലുമവരുടെ ഗൌരവം നിലെപ്പിക്കുമുൽകൃഷ്ടന്മഹീ
പാലൻ– എത്രയും വികൃഷ്ടനായുള്ളവൻ സമീപത്തെ ശത്രു
വെപ്പൊലും ജയിച്ചീടുവാനാളല്ലല്ലൊ– ദൂരവെ വന്നങ്ങുദി
ച്ചീടുന്ന ദിവാകരൻ പാരിലെതിമിരങ്ങളൊക്കവെനീക്കീടു
ന്നു– അല്പമാം പ്രദീപത്തെ കത്തിച്ചാലടുക്കെയുള്ളന്ധകാ
രവും നിഴൽ പിടിച്ചു നില്ക്കെയുള്ളു– ശത്രുക്കളുടെ ശക്തിവൎദ്ധി
ക്കും കാലംധീരൻ കുത്രചിൽക്ഷമിച്ചിരുന്നീടുക തന്നെനല്ലു–
തത്രവൈരികൾ്ക്കല്പം താഴ്ചകാണുമ്പൊൾ തന്റെ മിത്ര
സമ്പത്തും കൂടിച്ചെന്നങ്ങുനെൎത്തീടെണം– ധീരന്മാരായു
ള്ളൊരുമെ ദിനീപാലന്മാൎക്കുചാരന്മാർ കണ്ണാകുന്നു ദൂതന്മാർ
വദനവും മന്ത്രമെന്നതു ചട്ടബുദ്ധിതാനസ്ത്രങ്ങളും മന്ത്രികളകമ്പ
ടികൂടുവാന്മാത്രം കൊള്ളാം– ജൃംഭിച്ചുമെവുംരിപുശ്രീയാകും
ഭുജംഗിയെ സ്തംഭിപ്പിപ്പതിന്നൊരു മന്ത്രമായ്വരും മന്ത്രം– അ
ങ്ങിനെയുള്ള മന്ത്രം ഛിദ്രിച്ചുപൊയെന്നാകിലെങ്ങുമെ നില
നില്പാൻ കെല്പുമില്ലാതായ്വരും സ്വായത്തസിദ്ധി–സചിവായ
ത്ത സിദ്ധിയെന്നും നായകന്മാരെന്നും ഉഭായത്ത സിദ്ധിയെ
ന്നും– താന്തന്നെകൎയ്യക്ലെശം ചെയ്യുന്നൊനാദ്യൻ നൃപൻ–
മന്ത്രിയെത്തനെ കല്പിച്ചാക്കുന്നൊൻ രണ്ടാന്നൃപൻ– താനു
മസ്സചിവനും കൂടവെ വിചാരിച്ചു സ്ഥാനങ്ങൾ നടത്തുന്നമന്നവ
ൻ മൂന്നാന്നൃപൻ– മന്നവന്തന്റെ പാട്ടിൽ എതൊരുകാൎയ്യ
ത്തിനും തന്നുടെ സചിവന്മാർ നില്ക്കുമെന്നാകിൽഗുണം മന്ത്ര
ഗുപ്തിയും നമുക്കെത്രയും പാരംകൃഛ്ശ്രം മന്ത്രിപുംഗവന്മാൎക്കും മ
ന്ത്ര കൌശലംനാസ്തി– ദ്രവ്യവുമില്ലപുരുഷാരവും പാതിച

13.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/104&oldid=194760" എന്ന താളിൽനിന്ന് ശേഖരിച്ചത്