ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

ഭാന്തരെ– എന്തൊരു ഭാവംനിങ്ങൾക്കെവനെ പ്രഭുവാ
ക്കാനന്തരം വിനാവട്ടംകൂട്ടുന്നു കഥിച്ചാലും– പക്ഷികളുര
ചെയ്താർ ഞങ്ങളിന്നുലൂകത്തെ പക്ഷിരാജനായ്വെച്ചു വാ
ഴിപ്പാൻ തുടങ്ങുന്നു– ചൊല്ലിനാൻ വൃദ്ധദ്ധ്വാംക്ഷൻ നല്ലൊ
രു നീതിമാൎഗ്ഗമല്ലിതുഭവാന്മാൎക്കെന്തിങ്ങിനെ തൊന്നീടുവാ
ൻ– വംശശുദ്ധിയില്ലാത്ത കൌശികന്മാൎക്കുരാജ്യം സംശ
യം കൂടാതഹൊകൊടുത്താൽ സുഖംവരാ– എന്തൊരു പര
മ്പരാ ബന്ധമിദ്ദിവാന്ധന്മാൎക്കെന്തൊരു സദാചാരമാചരി
ക്കുന്നൊരിവർ– സൎവ്വദാ കൊപം കൊണ്ടു കറുത്ത ഭാവ
ത്തൊടെ പൎവ്വത ഗുഹകളിലൊളിച്ചു പകലെല്ലാം രാത്രിയി
ൽ പുറപ്പെട്ടു ഭക്ഷണംതെണ്ടി✱ക്കൊണ്ടു ധാത്രിയിലിരുട്ട
ത്തു സഞ്ചരിക്കുന്ന കൂട്ടം പക്ഷികൾക്കെജമാനനായ്വരു
ന്നെരം പകൽ കുത്രനിന്നിവൻ രാജ്യം രക്ഷിച്ചു പുലൎത്തു
ന്നു– യൽക്കുലം തന്നിലൊരു വിശ്രുതനുണ്ടെങ്കിലെ ത
ൽക്കുലെ ജനിക്കുന്നൊൎക്കുല്ക്കൎഷമുണ്ടായ്വരൂ– ചന്ദ്രസെവി
യാം ശശപ്രൗഢനങ്ങുണ്ടാകയാൽ അന്യനാമൊരു ശശം
ദന്തിയെ ജയിച്ചല്ലൊ– എങ്ങിനെ ജയിച്ചെന്നു പക്ഷികൾ
ചൊദിച്ചപ്പൊൾ എങ്കിലൊകെൾ്ക്കെന്നുരചെയ്തിതു കാകാ
ധീശൻ–

(3. ഒരു മുയൽ ആനകളെ ജയിച്ചതു.)

ഭൂതലെ പന്തീരാണ്ടുവൎഷമില്ലായ്കമൂലം ഭൂതജാലങ്ങ
ളൊക്കെ ശ്ശൊഷിച്ചു വശങ്കെട്ടു– കാനനെ മഹാ
ഗജക്കൂട്ടങ്ങൾ ദാഹം കൊണ്ടു ദീനതാ പൂണ്ടു ഗജ
ശ്രെഷ്ഠനൊടറിയിച്ചു കുംഭിരാജനായുള്ള തമ്പുരാൻ തിരു
വടി കുമ്പിടും ജനങ്ങളെ കാത്തരുളെണം നാഥ– കാട്ടിലെ
കുളന്തൊടും പല‌്വലങ്ങളും വറ്റി കാട്ടാനക്കൂട്ടങ്ങൾക്കും മ

✱ തെടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/107&oldid=194755" എന്ന താളിൽനിന്ന് ശേഖരിച്ചത്