ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

റ്റുള്ള ജന്തുക്കൾക്കും തൊയപാനത്തിനെങ്ങും സംഗതി
വരായ്കയാൽ കായങ്ങൾ മെലിഞ്ഞെറ്റം നടപ്പാൻ മെലാ
തായി–ഏതൊരു ദിക്കിൽ ജലമുള്ളതെന്നന്വെഷിപ്പാൻ
ദൂതരെ കല്പിച്ചയച്ചീടുക വെണം സ്വാമി– എന്നതുകെട്ടു ഗജ
ശ്രെഷ്ഠനുംവനെവനെ ചെന്നങ്ങു വിചാരിപ്പാൻ ദൂതരെ
നിയൊഗിച്ചു– ആയതിലൊരു ദൂതൻ വന്നുനിന്നറിയിച്ചു
തൊയപൂൎണ്ണയാമൊരുവാപിയുണ്ടൊരുദിക്കിൽ– ചന്ദ്രകാ
സരസ്സെന്നു നാമവും കെട്ടെനതിൽ സാന്ദ്രശീതളംജലം
നിൎമ്മലം നിരന്തരം– അത്രനിന്നൊരുകാതം മാത്രമെ വഴി
യുള്ളു– തത്രചെന്നം ബുക്രീഡാ സ്നാനപാനങ്ങൾസുഖം– എ
ന്നതുകെട്ടു ഗജരാജനും വൃന്ദങ്ങളും നന്ദിപൂണ്ടവിടെക്ക്സ
ത്വരം പുറപ്പെട്ടു– ചന്ദ്രകാസരസ്സിന്റെ തീരത്തു വസിക്കു
ന്ന സുന്ദരശശങ്ങടെ വൃന്ദമുണ്ടനവധി– ദന്തിയൂഥങ്ങൾ
ചെന്നുചവിട്ടിശശങ്ങടെ പങ്ക്തിയെപ്പാടെ കൊന്നു തുടങ്ങി
മാൎഗ്ഗങ്ങളിൽ– അന്നെരം ശശങ്ങൾക്കുനാഥനാം ശിലീ
മുഖൻ തന്നുടെ കാൎയ്യക്കാരെ വരുത്തി വിചാരിച്ചു– നമ്മുടെ
സരസ്തടെവാരണക്കൂട്ടം വന്നു നമ്മുടെ പ്രജകളെച്ചവിട്ടി
ക്കൊന്നീടുന്നു– എന്തൊരുമാൎഗ്ഗംവെണ്ടു ദന്തിവൃന്ദത്തെനീ
ക്കാൻ– എന്നതുചിന്തിക്കെണമെന്നുള്ളമൊഴികെട്ടു ചി
ന്തിച്ചു വിജയനെന്നുള്ളൊരു ശശാമാത്യൻ– ദന്തിരാജ
നെക്കൊണ്ടു കൂട്ടത്തെപ്പിരിപ്പിക്കാം ചന്ദ്രകാസാരന്ത
ന്നിൽ വന്നിറങ്ങീടും മുമ്പെ– ചെന്നുഞാൻ ഗജെന്ദ്രനെ
പ്പറഞ്ഞു നിൎത്തീടുന്നെൻ– തുഷ്ടനാം ശിലീമുഖൻ ചൊ
ല്ലിനാൻവിജയനെന്നെട്ടുദിക്കിലും പുകൾ പൊങ്ങിനമു
യൽ ഭവാൻ ഒട്ടുമെ കാലക്ഷെപം കൂടാതെ ചെന്നുഗജ
ക്കൂട്ടത്തെ പിരിച്ചയച്ചീടുക മഹാബാഹൊ അങ്ങിനെയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/108&oldid=194754" എന്ന താളിൽനിന്ന് ശേഖരിച്ചത്