ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

ന്നങ്ങുര ചെയ്തിതുവിജയനും– തുംഗനാംഗജെന്ദ്രനെ പ്രാപി
ച്ചു വിചാരിച്ചു– പ്രാണിക്കുഗജങ്ങളൊടടുത്താൽ നാശം വ
രും– ഘ്രാണിക്കും പൊലെ വന്നുവധിക്കും സൎപ്പങ്ങളും– പു
ഞ്ചിരിയിട്ടും കൊണ്ടു കൊല്ലിക്കും ഭൂപാലന്മാർ– വഞ്ചിക്കും
ഖലന്മാരും ചെൎന്നുനിൽക്കവെതന്നെ– വമ്പനാംകുലയാ
നക്കൊമ്പന്റെ പിറകിലും മുമ്പിലുമിടം വലം രണ്ടുഭാഗത്തി
ങ്കലും ചെന്നു നിൽക്കരുതൊരു നെരവും– തന്റെ പാട്ടി
ൽ വന്നുവെന്നുള്ള ബുദ്ധിതൊന്നിയാൽ നാശംവരും– എ
ന്നതു കൊണ്ടു ഞാനും പൎവ്വതമുകളെറി നിന്നുകൊണ്ടിവ
നൊടുകല്യാണം പൃഛ്ശിക്കുന്നെൻ– ഇത്തരം വിചാരിച്ചു ബു
ദ്ധിമാൻ വിജയാഖ്യൻ സത്വരംഗിരിമുകളെറിനിന്നുര ചെ
യ്താൻ– നാഗരാജാവിന്നും തൻമന്ത്രിമാതംഗങ്ങൾക്കും
സ്വാഗതം– ഭവിക്കുന്നൊ ഭൊഗസൌഖ്യവുമെല്ലാം– രൊ
ഗങ്ങൾ കാൎയ്യക്ഷയമിത്യാദിദുഃഖത്തൊടു യൊഗമെന്നി
യെവനെ വാണരുളുന്നീലയൊ– എന്നതുകെട്ടു ഗജശ്രെഷ്ഠ
നുംകൂട്ടക്കാരും എന്തൊരു മഹാത്ഭുതമാരുവാൻ പറയുന്നു–
ഇങ്ങിനെ വിചാരിച്ചു മെല്പെട്ടുനൊക്കുന്നെരം അങ്ങിരു
ന്നുരചെയ്തുസാദരം വിജയനും– താരകാധിപനാകും ചന്ദ്ര
നാം ഭഗവാന്റെ ചാരനാമൊരു ശശം ഞാനെന്നുധരി
ച്ചാലും– നമ്മുടെ കുലന്തന്നിൽ ശ്രെഷ്ഠനാമൊരുമുയൽ ച
ന്ദ്രനെസ്സെവിച്ചല്ലൊമെവുന്നു സദാകാലം– ചന്ദ്രനിജ്ജ
നങ്ങൾക്കു നിത്യസൌഖ്യത്തിന്നായി ചന്ദ്രകാസാരം ഭൂമൌ
നിൎമ്മിച്ചു മനൊഹരം– ആയതുകാപ്പാനെന്നെക്കല്പിച്ചു നി
ശാകരൻ– ന്യായമല്ലാതെ വിഭൊദൂതന്മാർ പറയുമൊ–
ചന്ദ്രകാസാരന്തന്നിലാനകളനവധി വന്നിറങ്ങിയാൽ വെ
ള്ളമാകവെകലങ്ങിപ്പൊം– എന്നതുകെട്ടു ഗജശ്രെഷ്ഠ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/109&oldid=194752" എന്ന താളിൽനിന്ന് ശേഖരിച്ചത്