ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹീനന്മാൎക്കൊരു പുത്രനുണ്ടായാലവൻ ഘൊരമാം രൊഗംപൊ
ലെ ക്രൂരമാം വിഷംപൊലെ ദാരുണൻ മഹാപാപിതൻ‌ കുലം‌മുടി
ച്ചീടും– യൌവനംദ്രവ്യകാമംപ്രാഭവം മൂഢത്വവും ദുൎവ്വിധം ചതുൎവ്വി
ധംനാശകാരണം നൃണാം– എന്നതിലനൎത്ഥത്തിനൊന്നു മാ
ത്രമെപൊരൂ പിന്നെ എന്തിന്നുനാലും ഏകനിൽ സ്വരൂപിച്ചാ
ൽ– നമ്മുടെ മക്കൾക്കിപ്പൊൾ ധൎമ്മബുദ്ധിയുമില്ല നിൎമ്മലവിവെകവു
ന്നീതിശാസ്ത്രവുമില്ലാ– ദുൎമ്മാൎഗ്ഗങ്ങളിൽ മനസ്സുണ്ണികളെല്ലാവൎക്കു
വെണ്മയിലുണ്ടുതാനുമെന്തു ഞാൻ ചെയ്യെണ്ടുന്നു– ആരുവാ
നൊരു ശാസ്ത്രി ബ്രാഹ്മണനത്ര വന്നു ചാരുവാന്നീതി ശാസ്ത്രമിവ
രെ ബൊധിപ്പിച്ചു സാരമാം പുനൎജ്ജന്മമിവൎക്കു സമ്പാദിപ്പാൻ
ധീരനായ്വരാ നിന്നിപ്പാരിടന്തന്നിലിപ്പൊൾ–

ഭൂമിപൻ സുദൎശനനിങ്ങിനെ വിചാരിച്ചു ഭാമിനിമാരൊടൊ
ന്നിച്ചാദരാൽമെവുങ്കാലം സൊമശൎമ്മാവെന്നൊരു ഭൂമിദെവാ
ഗ്രെസരൻ സൌമ്യവാൻ ദെവപ്രിയൻ നീതിശാസ്ത്രാംഭൊ നിധി
വിശ്രുതൻ ബൃഹസ്പതിസന്നിഭൻ തത്രവന്നു വിശ്രമിച്ചരചനൊടി
ങ്ങിനെ ചൊല്ലീടിനാൻ– മന്നവ കെൾക്കഭവാനാറു മാസത്തിന്മു
മ്പെ നിന്നുടെ സുതന്മാൎക്കു നീതിശ്രാസ്ത്രങ്ങളെല്ലാം ഒന്നൊഴി
യാതെ കണ്ടുസാദരം ഗ്രഹിപ്പിക്കാം ഉന്നതന്മാരായ വരുത്തമരാ
യുംവരും– എന്നതു വന്നില്ലെങ്കിലെന്നെ നീ നിന്റെരാജ്യന്ത
ന്നിൽ നിന്നാട്ടിപ്പുറത്താക്കുകെ വെണ്ടുനൃപ– എന്നതുകെട്ടു നൃപ
ൻ നിൎഭരംപ്രസാദിച്ചു തന്നുടെ തനൂജ വൃന്ദങ്ങളെ വിളിച്ചുടൻ സൊ
മശൎമ്മാഖ്യ ദ്വിജശ്രെഷ്ഠന്റെ സമീപത്തു താമസം വിനാപറഞ്ഞാ
ക്കിനാൻ വിദ്യാഭ്യാസെ– സൊമശൎമ്മാവും മുദാരാജനന്ദനന്മാരെ
സാമദാനാദിശ്രീമന്നീതി ശാസ്ത്രങ്ങളെല്ലാം സാദരം ഗ്രഹിപ്പിപ്പാ
ൻ ആശുതാനാരംഭിച്ചു സൽക്കഥാ കഥനമെന്നുള്ളൊരുമാഗ്ഗ
ത്തൂടെ പഞ്ചതന്ത്രങ്ങളെല്ലാം പാൎത്ഥീവന്മാൎക്കു ധൎമ്മമഞ്ചിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/11&oldid=194902" എന്ന താളിൽനിന്ന് ശേഖരിച്ചത്