ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

നെ ധരിപ്പിപ്പാൻ എന്നുടെ സ്വാമിചന്ദ്രൻ നമ്മളെ നിയൊ
ഗിച്ചു– തന്നുടെഹിതന്മാൎക്കു ശീതളൻ നിശാകരൻ തന്നു
ടെ ശത്രുക്കളെതവിപ്പിക്കയും ചെയ്യും– കൈരവങ്ങൾക്കു
കാന്തിനൽകുന്ന നക്ഷത്രെശൻ വൈരമുള്ളം ഭൊജ
ത്തെ കുണ്ഠിതമാക്കുന്നില്ലെ– എന്നതുകെട്ടു ഭയപ്പെട്ടൊരു
ഗജശ്രെഷ്ഠൻ തന്നുടെ കൂട്ടക്കാരെപ്പിരിച്ചങ്ങയച്ചുടൻ
താനുമശ്ശശത്തൊടു യാത്രയും ചൊല്ലിപ്പൊയാൻ–

എന്നതു കൊണ്ടുചൊന്നെൻ സൽക്കുലന്മാരെ ന
ല്ലുക്ഷുദ്രനാം പുരുഷനെ വിശ്വസിച്ചവൎക്കൊട്ടും ഭദ്രമാ
യ്വരികയില്ലെന്നതു ബൊധിക്കെണം–പണ്ടൊരുകപിഞ്ജ
ല പക്ഷിയും ശശകനും രണ്ടുപെർ മരിച്ചുപൊൽ ക്ഷുദ്ര വി
ശ്വാസമ്മൂലം– ആയതെങ്ങിനെയെന്നു പക്ഷികൾ ചൊ
ദ്യം ചെയ്തു–

(4. പക്ഷി മുയലുകൾ്ക്കു പൂച്ച തടസ്ഥം ചെയ്ത പ്രകാരം.)

വായസം പറഞ്ഞിതു– ഞാനൊരുകാലം മുന്നം കാന
നം തന്നിലൊരുവൃക്ഷത്തിൽകൂടും കെട്ടിദീനമെ
ന്നിയെ പലവാസരം വസിച്ചിതു കൊടരെകപി
ഞ്ജലനെന്നൊരു പക്ഷിവന്നു കൂടുമുണ്ടാക്കി തത്ര
വാണിതു യഥാസുഖം– സൊഹമക്കപിഞ്ജലപക്ഷിയും ത
മ്മിൽ പ്രാണ സ്നെഹമായ്ചമഞ്ഞിതു കൂടവെ വസിക്കയാൽ–
ഏകദാസന്ധ്യാഗമെ വന്നില്ലാകപിഞ്ജലൻ– ശൊകകു
ണ്ഠിതം പൂണ്ടുവാണുഞാൻ പുലരൊളം– അക്കാലം കപി
ഞ്ജലൻ പാൎക്കുന്ന കൊടരത്തിൽ ദീൎഘകൎണ്ണനെന്നൊ
രു മുയൽ വന്നകം പുക്കു– യൊഗ്യമല്ലെടൊ ശശാനമ്മുടെ
സുഹൃത്താകും ഭാഗ്യവാൻ കപിഞ്ജലൻ തന്നുടെ ഗൃഹന്ത
ന്നിൽ വന്നുനീവസിപ്പതു നിന്നുടെ നിൎമ്മൎയ്യാദം എന്നു ഞാ
ൻ വിരൊധിച്ചെനായവൻ കൈക്കൊണ്ടില്ല– മൂന്നുനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/110&oldid=194751" എന്ന താളിൽനിന്ന് ശേഖരിച്ചത്