ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

ലഹൊരാത്രം ഇങ്ങിനെ കഴിഞ്ഞപ്പെൾ വന്നിതു കപി
ഞ്ജലൻ ദീൎഘകൎണ്ണനെകണ്ടു– ആരെടൊമമസ്ഥാനെ വ
ന്നിരുന്നതുമൂഢാ– ദൂരെമാറിപ്പൊകെന്നു പറഞ്ഞു കപിഞ്ജ
ലൻ– ദീൎഘ കൎണ്ണനുഞ്ചൊന്നാൻ ഈദൃശസ്ഥാനങ്ങളിൽ ആ
ൎക്കുമെ ഭെദമില്ലെന്നുത്തമന്മാർ ചൊല്ലുന്നു– വാപികൾ തടാക
ങ്ങൾ കൂപങ്ങൾ വൃക്ഷങ്ങളും പ്രാപിക്കുന്നവൎക്കെല്ലാം ആവാ
സസ്ഥലം തുല്യം– ഞാനിതിനുടയവനെന്നുരചെയ്വാനൊരു
സ്ഥാനിയില്ലെന്നുമനു മന്നവനുരചെയ്തു മന്നവന്മാൎക്കുമറ്റു
മാദൃശന്മാൎക്കുമിന്നു മാനവസ്മൃതിയല്ലാതെന്തൊരു പ്രമാണവും
നാലുപെർ തടസ്ഥന്മാരിക്കാൎയ്യം കെട്ടാലനു കൂലമായ്പറഞ്ഞീ
ടിലായതുഞാനും കെൾ്ക്കാം– ഇങ്ങവകാശമില്ലെന്നായവർ വി
ധിച്ചെങ്കിൽ ഇങ്ങൊരു ശഠതയില്ലാശു ഞാൻവാങ്ങിക്കൊ
ള്ളാം– എങ്കിൽ നാംപൊകസഖെ നല്ലൊരുവിശെഷജ്ഞ
ൻ തങ്കലാക്കെണം കാൎയ്യമെന്തിന്നുമടിക്കുന്നു– ഇങ്ങിനെ
കപിഞ്ജലപക്ഷിയും ശശകനും തങ്ങളിലൊരുമിച്ചു തൽക്ഷ
ണം പുറപ്പെട്ടു– ഞാനുമങ്ങവരുടെ പിന്നാലെ പുറപ്പെട്ടു ജ്ഞാ
നമുള്ളവർ വിധിക്കുന്നതു കെൾപ്പാനായെ– ഏതൊരു തട
സ്ഥരെ ചെന്നുനാം സെവിക്കെണ്ടു കൈതവമില്ലാതവരെ
ങ്കിലെ ഗുണംവരൂ– ദീൎഘകൎണ്ണനൊടെവം ചൊദിച്ചു കപി
ഞ്ജലൻ– ദീർഘകൎണ്ണനുഞ്ചൊന്നാനുണ്ടൊരുമാൎജ്ജാരക
ൻ യാമുനതീരെതപം ചെയ്തുകൊണ്ടിരിക്കുന്നു– മാമുനീശ്വ
രന്മാരിലൊന്നു പൊൽവസിക്കുന്നു– ചൊദിച്ചു കപിഞ്ജലൻ
പൂച്ചമാമുനികാൎയ്യം ബൊധിച്ചു കണക്കിനുതീൎക്കുമൊ വി
വാദങ്ങൾ– ധൂൎത്തനാം വിലാളത്തെ വിശ്വസിക്കാമൊ വ്യാ
ജ മൂൎത്തികൾ മാൎജ്ജാരന്മാരെന്നു ഞാൻ കെട്ടീടുന്നു– ചൊ
ല്ലിനാൻ ദീൎഘകൎണ്ണൻ നല്ലൊരു പൂച്ചശ്രെഷ്ഠൻ തെല്ലുമെ

14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/111&oldid=194749" എന്ന താളിൽനിന്ന് ശേഖരിച്ചത്