ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

ക്കവെയൊഗം കൂടി ആട്ടിനെ വെട്ടിക്കൊന്നു കൊണ്ടുപൊ
യ്വെച്ചുതിന്നാർ–

എന്നതു കൊണ്ടുചൊന്നെ‌ൻ വൈരികൾ പലർകൂടി
ഒന്നിച്ചു നിൽക്കുന്നതു ഭെദിപ്പാൻപരാധീനം– ഋശ്യശൃംഗാ
ദ്രൌ വസിച്ചീടുവിൻഭവാന്മാരും വിശ്വസിപ്പിച്ചു ചതിച്ചീടുവാൻ
പൊകുന്നു ഞാൻ– ഇത്ഥമങ്ങുര ചെയ്തു ശിരസ്സുമുണ്ഡമാക്കി
ചത്തകാകന്മാരുടെ ചൊരയുമെടുത്തണിഞ്ഞെത്രയും വി
കൃതമാം വിഗ്രഹത്തൊടും പൊയി തത്ര കൌശികാവാസം
പ്രാപിച്ചു ചീരംജീവി– സൂൎയ്യനസ്തമിച്ചപ്പൊൾ മൂങ്ങാകൾ✱ പുറ
പ്പെട്ടു വൈരിശെഷത്തെക്കൊൽവാൻ വന്നിതുവടദ്രുമെ– ന്യ
ഗ്രൊധദ്രുമന്തന്നിൽ കണ്ടില്ല കാകന്മാരെ വ്യഗ്രതാ പൂണ്ടുപൊ
ന്നിങ്ങശ്വസ്ഥം മുകളെറി– അദ്ദിക്കിൽ ചിരംജീവി വല്ലാതെ
വികൃതമായി ശബ്ദിച്ചാനതു കെട്ടു കൌശികക്കൂട്ടം ചെന്നു കാ
ക്കയെപ്പിടിച്ചു ബന്ധിച്ചു കൊണ്ടമൎദ്ദന്റെ കാക്കൽ വെച്ചുടൻ
വണങ്ങീടിനാർ ഉലൂകന്മാർ– ആരെടൊ നീയെന്നുലൂകെ
ശ്വരഞ്ചൊദ്യം ചെയ്തു– ധീരനാമവൻ ചൊന്നാൻ ഏഷഞാ
ൻ ചിരംജീവി കാകലൊകാധീശന്റെ മന്ത്രിപുംഗവൻ– ഭവാ
ൻ ആകുലപ്പെട്ടീവണ്ണം വന്നതിനെന്തുമൂലം– ചൊല്ലിനാൻ
ചിരംജീവിനിന്തിരുവടിയുടെ ചൊല്ലെറും പ്രഭുത്വവും ശൌൎയ്യാ
ദി ഗുണങ്ങളും മന്ത്രശാലയിൽ നിന്നുവൎണ്ണിച്ചെനതു മൂലം മ
ന്ത്രിപുംഗവന്മാരും മെഘവൎണ്ണനും പാരം കയൎത്തു ശത്രുപക്ഷ
ക്കാരനാമിവനുടെ കഴുത്തു ഖണ്ഡിക്കെണം– എന്നതിൽ ചി
ലജനം നരച്ച വൃദ്ധകാക്കകള്ളന്റെ✱✱ രൊമംപാടെ ചിര
ച്ചു വിട്ടീടുകെന്നെന്നുടെ തമ്പുരാനും അങ്ങിനെ കല്പിക്കയാ

✱ കൂമന്മാർ
✱✱ ക്കള്ളക്കാക

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/115&oldid=194745" എന്ന താളിൽനിന്ന് ശേഖരിച്ചത്