ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

ഞാനുമദ്വിജെന്ദ്രനെക്കൊന്നു തിന്മാൻ പൊകുന്നു– നൂനമെ
ന്നവർ തമ്മിൽ പറഞ്ഞുതത്ര ചെന്നാർ– നില്ലെടാമുമ്പിൽ ഞാ
ൻ പൊയി വിപ്രനെ ഹനിക്കെണം– നില്ലെടാ ഞാമ്പൊയ്മു
ന്നംഗൊക്കളെ ഹരിക്കെണം– ഇങ്ങിനെ തമ്മിൽ വാദിക്കുന്ന
തുകെട്ടുവിപ്രൻ തിങ്ങിന ഭയത്തൊടെ പുറത്തുവന്നനെരം
ബ്രഹ്മരാക്ഷസൻ ചൊന്നാൻ തസ്കരനിവൻതവ ബ്രഹ്മസ്വം
പശുക്കളെ മൊഷ്ടിപ്പാൻ വന്നുവിപ്ര– തസ്കരഞ്ചൊന്നാ
നെടൊ ബ്രാഹ്മണഭവാനെയും മക്കളെയുമിന്നിവൻ കൊന്നു
തിന്മാനായ്വന്നു– അമ്മൊഴികെട്ടുമുദാഭൂസുരൻ രണ്ടുപെൎക്കും
സമ്മാനം നൽകിയയച്ചീടിനാൻ വിരവൊടെ–

ഞാനതു കൊണ്ടുചൊന്നെൻ ജ്ഞാനമില്ലാതുള്ളൊ
ൎക്കും ദീനനിൽകൃപയുണ്ടാം പിന്നെയെന്തീശന്മാൎക്കൊ– ഉ
ക്തവാൻ ദീപ്താക്ഷനെന്നുള്ളൊരു മഹാമാത്യൻ– യുക്തമെ
വതൽ ബകാമാത്യനാലുദീരിതം– പ്രത്യക്ഷമപരാധം ചെയ്തു
വെന്നാലും പിന്നെ പ്രത്യക്ഷ സ്തുതികൊണ്ടു ദ്ദുൎജ്ജുനം പ്രസാ
ദിക്കും ✱ഇത്തരം അമാത്യന്മാർ ഒക്കവെ പറഞ്ഞപ്പൊൾ ഉ
ത്തമം നമുക്കിപ്പൊളാശ്രിതത്രാണം തന്നെ– എന്നുനിശ്ചയി
ച്ചുടൻ സാദരംചിരഞ്ജീവിക്കന്നു തൊട്ടധികാരം കൊടുത്താ
നുമൎദ്ദനൻ–ഉക്തവാൻ ചിരഞ്ജീവി കൌശികാധീശംവിഭൊ
ശക്തനാം ഭവാനെ ഞാൻ വൎണ്ണിച്ചുപറകയാൽ ക്രുദ്ധനാം
കാകാധീശൻ നമ്മെയങ്ങുപെക്ഷിച്ചാൻ ഉദ്ധതന്മാരാമവ
രൊക്കവെ ദുഷ്ടകൂട്ടം– ഒന്നുഞാൻ നിശ്ചയിച്ചെനിന്നു ഞാ

✱ ഇതു മുതൽ കൊണ്ടു പഞ്ചതന്ത്രത്തെ ഭാഷയാക്കി തി
രിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ രണ്ടു പക്ഷമായി പിരിഞ്ഞു കാണു
ന്നു. ഇതിൽ ചെൎത്ത കഥകൾ മിക്കവാറും വടക്കെ പക്ഷത്തെ
അനുസരിച്ചു ചൊല്ലിയതു– തെക്കെപക്ഷത്തിൽ നിന്നും ചി
ലതു എടുത്തു ചെൎത്തിരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/117&oldid=194743" എന്ന താളിൽനിന്ന് ശേഖരിച്ചത്