ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

നെന്റെദെഹം വഹ്നിയിൽ ദഹിപ്പിച്ചു വൈകാതെ പുനൎജ്ജന്മമാ
ശു ഞാനുലൂകമായ്പിറന്നു കാകന്മാരെയാകവെ കുലചെയ്യുന്നു
ണ്ടു ഞാൻ കണ്ടു കൊൾ്വിൻ– ആയതു കെട്ടുപറഞ്ഞീടിനാനമ
ൎദ്ദനൻ നീയതു ഭാവിച്ചതു നിഷ്ഫലമെന്നെവരൂ– തന്നുടെ ജാ
തിവെടിഞ്ഞന്യ ജാതിയിൽ ചെന്നു പിന്നെയുത്ഭവിക്കയി
ല്ലെവ നെന്നാലുംസഖെ– സൂൎയ്യനെ പ്രാപിച്ചിട്ടും മെഘത്തെ
പ്രാപിച്ചിട്ടും മാരുതംപ്രാപിച്ചിട്ടും ശൈലത്തെപ്രാപിച്ചിട്ടും നി
ഷ്ഫലം പിന്നെത്തന്റെ ജാതിയിൽ തന്നെവന്നിങ്ങുത്ഭവി
ച്ചതെയുള്ളു മൂഷികസ്ത്രീതാൻ മുന്നം– എങ്ങിനെയതെന്നതു
ചൊദിച്ചു ചിരംജീവിമൂങ്ങകൾ്ക്കധീശ്വരഞ്ചൊല്ലിനാനമൎദ്ദനൻ–

(7. എലിക്കുഞ്ഞു താപസമകളായശെഷം എലിയായ്പൊയതു)

പണ്ടൊരുപരന്തൊരുമൂഷികപ്പെൺ്കുഞ്ഞിനെ കൊണ്ട
ങ്ങു പറക്കുമ്പൊൾ– കൊക്കിൻ നിന്നധൊഭാഗെ വീ
ണുപൊയതങ്ങൊരു മാമുനിശ്രെഷ്ഠൻ തന്റെ പാ
ണിയിൽ പതിച്ചിതു സന്ധ്യാകൎമ്മം ചെയ്യുമ്പൊൾ– തന്നു
ടെ തപൊബലം കൊണ്ടുടൻ തപൊധനൻ തന്നുടെ
ഗൃഹണിക്കു പുത്രിയായിദാനഞ്ചെയ്തു– മൂഷികകുമാരിയെ താ
പസകുമാരിയായി പൊഷിപ്പിച്ചിതുമുദാതാപസെന്ദ്രന്റെ ഭാൎയ്യാ–
തന്മകളെന്നപൊലെ താപസീവളൎത്തൊരു പെൺമണിക
ന്യാവിനും കല്യാണകാലം വന്നു– വീൎയ്യവും സൌന്ദൎയ്യവും വിദ്യ
യും പ്രഭുത്വവും ധൈൎയ്യവുമുള്ളവന്നു പുത്രിയെ കൊടുക്കെണം–
ആൎയ്യനാം മുനിശ്രെഷ്ഠനിങ്ങിനെ വിചാരിച്ചു സൂൎയ്യദെവ
നെചെന്നു വന്ദിച്ചു ചൊല്ലീടിനാൻ– ഉന്നത പ്രഭാവനാം നിന്തി
രുവടിമമകന്യയെ പാണിഗ്രഹം ചെയ്യണം ദിനെശ്വരാ–
എന്നതുകെട്ടിട്ടരുൾ ചെയ്തിതുദിനെശനും എന്നെക്കാൾ മ
ഹത്തരം മെഘമെന്നറിഞ്ഞാലും എന്നുടെ പ്രകാശത്തെ മ
റെപ്പാൻ പൊരുമവൻ– എന്നതു കൊണ്ടുമവൻ നമ്മെക്കാൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/118&oldid=194742" എന്ന താളിൽനിന്ന് ശേഖരിച്ചത്