ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

മഹാപ്രഭു– എന്നതുകെട്ടു മുനിമെഘത്തൊടപെക്ഷിച്ചു എന്നു
ടെമകളെ നീവെട്ടുകൊള്ളെണം സഖെ– വാരിവാഹവും ചൊ
ന്നാൻ എന്നെക്കാൾ വലിയവൻ മാരുതദെവൻ നമ്മെക്കൊ
ണ്ടവൻ നടക്കുന്നു– മാമുനീശ്വരഞ്ചെന്നുമാരുതനൊടു ചൊന്നാ
ൻ– മാമകാത്മജെക്കു നീവല്ലഭനായീടെണം– മാരുതനരുൾ
ചെയ്തുപൎവ്വതമെന്റെ ഗതിവാരണഞ്ചുയ്യുമവൻ നമ്മെക്കാൾ
മഹാരഥൻ– സൎവ്വതാപസ ശ്രെഷ്ഠൻകന്യയെകൊണ്ടുചെന്നു
പൎവ്വതത്തൊടു ചൊന്നാൻവെൾ്ക്കനീ കുമാരിയെ– പൎവ്വതമുര
ചെയ്തുമൂഷികൻ മഹാഖലൻ സൎവ്വതൊനമ്മെക്കറണ്ടായവൻ
തുളെക്കുന്നു [ശെഷിയായ്വരുമവൻ കന്യയെവെട്ടീടുവാൻ]–
മൂഷികൻ തന്നെപ്രാപിച്ചീടിനാൻ മുനീശ്വരൻ– മൂഷികാ ഭവാ
നെന്റെ പുത്രിയെ വെട്ടിടെണം– ചൊല്ലിനാനെലി ശ്രെഷ്ഠ
ൻ കല്യാണം കഴിക്കാമെന്നില്ലത്തു കൊണ്ടുപൊവാൻ തെല്ലു
ണ്ടുപരാധീനം– നമ്മുടെ ഗൃഹമൊരുരന്ധ്രമാത്രമെയുള്ളു–
പെണ്മണിയാളെയതിൽ കടത്തിക്കുടിവെപ്പാൻ സാദ്ധ്യമല്ലെ
ടൊമുനെ– സാഹസം ചെയ്താലതു സാദ്ധ്യമായ്വരുമെന്നു ശ
ങ്കിച്ചു മടിക്കുന്നു– [ഞങ്ങൾ്ക്കുതന്നെപാരം ഞെരുങ്ങും ഗുഹത
ന്നിൽ മംഗലസ്ത്രീയാമിവൾ എങ്ങനെപൊയീടുന്നു] താപസൻ
തപൊബലം കൊണ്ടുടൻ തൽപുത്രിയെ താമസം കൂടാതൊ
രുമൂഷിക സ്ത്രീയാക്കിനാൻ– മൂഷികൻ വിവാഹവും ചെയ്തിതു– മു
ന്നെപ്പൊലെ മൂഷിക സ്ത്രീപിന്നെയും മൂഷികസ്ത്രീയായ്വന്നു–

എന്നതു കൊണ്ടുചൊന്നെൻ ജാതിക്കു വിപൎയ്യായം വ
ന്നു സംഭവിക്കയില്ലന്യ ജന്മത്തിൽ പൊലും– ഇങ്ങിനെ പറ
ഞ്ഞുലൂകെന്ദ്രനാമമൎദ്ദനൻ ഇങ്ങിതമവനുള്ളിലുള്ളതു ബൊ
ധിക്കാതെ ശത്രുമന്ത്രിയാം ചീരംജീവിയെ സമ്മാനിച്ചു മിത്രമാ
ക്കിനാനഹൊ ബൊധമില്ലായ്കമൂലം– [ബുദ്ധികൌടില്യം ഗ്രഹി

15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/119&oldid=194741" എന്ന താളിൽനിന്ന് ശേഖരിച്ചത്