ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രധാനമായുള്ളൊന്നുമിത്രഭെദം-നല്ലൊരുസുഹൃല്ലാഭമെന്ന
തു രണ്ടാംതന്ത്രം–ചൊല്ലുവൻപിന്നെസന്ധിവിഗ്രഹം മൂന്നാം ത
ന്ത്രം– ലബ്ധനാശ മെന്നല്ലൊചൊല്ലുന്നു നാലാം തന്ത്രം സിദ്ധ
മാമസമ്പ്രെക്ഷ്യകാരിത്വമഞ്ചാന്തന്ത്രം– [സംസ്കൃതപഞ്ചതന്ത്ര
ത്തിൽ രാജാവിന്റെ പെർ അമരശക്തി എന്നും നഗരനാമംമിഹി
ളാരൊപ്യം എന്നും ഗുരുവിന്റെ പെർവിഷ്ണുശൎമ്മാവെന്നും കെൾ്ക്കുന്നു–
പഞ്ചതന്ത്രത്തെ നിൎമ്മിച്ചവൻ വിഷ്ണുശൎമ്മാവ് തന്നെ എന്നുള്ളതും
ശ്ലൊകത്തിൽ ഉണ്ടു– എങ്ങനെഎന്നാൽ

സകലാൎത്ഥശാസ്ത്രസാരം ജഗതിസമാലൊക്യവിഷ്ണുശ
ൎമ്മെദം ।
തന്ത്രൈഃപഞ്ചഭിർഎതച്ചകാരസുമനൊഹരംശാസ്ത്രം ॥
കഥാമുഖം ഏതൽ]

൧.`മിത്രഭെദം എന്നപ്രഥമതന്ത്രം

(സിംഹവും കാളയും)

എങ്കിലൊപണ്ടു മഹാസിംഹവുംവൃഷഭവും തങ്ങളിൽ ചെൎന്നു
മഹാസ്നെഹമായിവാഴും കാലം ഏഷണിക്കാരനെകൻ
ജംബുകൻ ചെന്നുകൂടി ദൂഷണം പറഞ്ഞവർ തങ്ങളിൽ ഭെദിപ്പി
ച്ചു– ധൃഷ്ടനാം ക്രൊഷ്ഠാവിനെ ജംബുകനെന്നുചൊല്ലു– സ്പഷ്ടമാ
ക്കെണമെങ്കിലായവൻകുറിനരി– അക്കഥാവിശെഷത്തെ വിസ്ത
രിച്ചുരചെയ്തുകെൾക്കെണമെന്നു നൃപനന്ദനന്മാരുഞ്ചൊന്നാ
ർ–

ഉണ്ടുപൊൽ മഹീതലെമിഹിളാരൂപ്യമെന്നു✱ പണ്ടുപണ്ടുള്ള
പുരം ഭക്ഷിണ രാജ്യന്തന്നിൽ വൎദ്ധമാനനെന്നൊരുവ്യാപാരി
ചെട്ടിശ്രെഷ്ഠൻ വൎദ്ധിതദ്രവ്യൻ ഭവ്യന്തത്രപണ്ടുണ്ടായിപൊൽ
വിത്തസമ്പത്തുകൊണ്ടുവിത്തനാഥനെപൊലും ചിത്തത്തിലൊ

✱മിഹിളാരൊപ്യം-സ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/12&oldid=194901" എന്ന താളിൽനിന്ന് ശേഖരിച്ചത്