ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൪

യാഞ്ഞവൻ സ്വവൈരിയെ പത്തനപ്രവെശങ്ങൾ ഒക്കവെ
ദൎശിപ്പിച്ചു–] നിന്നുടെ രാജ്യമിദമെന്നു ബൊധിക്ക ഭവാൻ എ
ന്നുടെ മിത്രങ്ങളും പുത്രഭാൎയ്യാദികളും നിന്നുടെ ഗൃഹംപൊ
ലെ കണ്ടുകൊൾകെടൊഭവാൻ– എന്നുടെ ജനധനസ്ഥാന
വും മാനങ്ങളും ഒക്കവെ നിണക്കധീനങ്ങളെന്നുറച്ചു കൊണ്ടി
ക്കുലം ബലപ്പെടുത്താശു നീ രക്ഷിക്കെണം– മൽക്കുലെ സുഖി
ച്ചു വാഴ്കെന്നുമങ്ങുര ചെയ്തു ഭക്ഷണത്തിന്നും വക കല്പിച്ചുനിജ
സ്ഥാനെ രക്ഷണത്തിനുമാക്കി സ്വസ്ഥനാമമൎദ്ദനൻ– സൂൎയ്യ
നങ്ങു ദിക്കുമ്പൊളന്ധരാം കൂട്ടത്തൊടെ സ്വൈരമായുറക്ക
വും തുടൎന്നുനുലൂകെശൻ [സൂൎയ്യനങ്ങുദിച്ചാൽ പിന്നസ്തമി
പ്പൊളം ഒരു കാൎയ്യവും വിചാരവും ഭുക്തിയും സംസാരവും ഒ
ന്നുമില്ലവിടത്തിൽ മിണ്ടാതെ ശയിക്കുന്നു] ധീരനാംചിരംജീ
വി ശത്രുസംസ്ഥാനങ്ങളിൽ ദ്വാരങ്ങൾ കിടങ്ങുകൾ കൊട്ടകൾ
മതിലുകൾ കൊത്തളം പുറത്തളം കൊട്ടിലും കൊലാപ്പുറം കാ
ൽത്തളംകളുംകുളം കാനനസ്ഥാനങ്ങളും ഒക്കവെ പകൽക
ണ്ടുഗ്രഹിച്ചുവഴിപൊലെ– തക്കത്തിൽ ദഹിപ്പിപ്പാൻ കൌശ
ലങ്ങളും നൊക്കി വൈക്കൊലും തൃണങ്ങളും പഞ്ഞിയുമി
ടെക്കിടെ പൊക്കത്തിൽ സ്വരൂപിച്ചു പച്ചിലകൊണ്ടുമൂടി ചിത്ര
മൊരൊന്നുണ്ടാക്കിയപ്പുരെ ചിരംജീവി– എത്രയുമുചിതമെ
ന്നൊൎത്തു കൊണ്ടുലൂകന്മാർ രാത്രിയിൽ കണ്ടുകണ്ടുവിസ്മയിച്ച
തെയുള്ളു– കാകരാജനും പകൽ മുപ്പതുഘടികയും ഏകരാ
ജ്യമായ്നടന്നീവിധം പ്രയൊഗിക്കും– അന്തിവന്നടുക്കുമ്പൊ
ൾ മന്ത്രശാലയിൽ ചെന്നു മന്ത്രിഭാവവും പ്രാപിച്ചീശനെ സ്സെ
വിക്കയും– അങ്ങനെ രണ്ടുമാസം കഴിഞ്ഞൊരനന്തരം ഇ
ങ്ങനെ പാൎത്താൽ എത്രനാളിനി പാൎത്തീടെണ്ടു– വാശ്ശതും
ക്രിയകഴിച്ചീടുകെന്നുറച്ചവൻ വിശ്വസിപ്പിച്ചു ചതിച്ചീടുവാ

15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/120&oldid=194740" എന്ന താളിൽനിന്ന് ശേഖരിച്ചത്