ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

ൻ ഒരുമ്പെട്ടു– ഏകദാപുലൎകാലെ കൂമങ്ങളുറക്കമങ്ങാക
വെതുടൎന്നൎപ്പൊൾ കച്ചിലിൽ കൊള്ളിവെച്ചു– ശുഷ്കഗൊമയ
ങ്ങളിൽ തീക്കനലിട്ടുനാലു ഭാഗവുമുറപ്പിച്ചഗ്നിയും പിടിപെട്ടു–
അൎക്കന്റെ പ്രതാപവും കാറ്റും ആ ധൂമങ്ങളും ഒക്കവെയൊ
രുമിച്ചു പൊക്കത്തിൽ പുകപൊങ്ങി– തൽക്ഷണം മൂങ്ങാക്കൂ
ട്ടമൊക്കയും മഹാശ്വസ്ഥ വൃക്ഷവും ദഹിച്ചാശുഭസ്മമായി ധൂ
ളിച്ചിതു –

ഇത്ഥമങ്ങുലൂക സംഹാരത്തെ ചെയ്തുവെഗാൽ സത്വ
രം ചിരജീവി പൊന്നിങ്ങുനിജസ്ഥാനെ മെഘവൎണ്ണനെ
ചെന്നുവണങ്ങിപെരാൽവൃക്ഷെ മൊഘമെന്നിയെ കൊ
ണ്ടന്നിരുത്തി സുഖിപ്പിച്ചാൻ– പ്രൌഢ സന്തൊഷം ചിരജീ
വിയെ കാകാധീശൻ ഗാഢമാശ്ലെഷഞ്ചെയ്തുഗൂഢമെന്നി
യെ ചൊന്നാൻ– ഹെസഖെ ചിരംജീവിഹെലയകൃതകാൎയ്യ
മാശുഹെസഖെനിന്നാലെങ്ങിനെ ഭവാന ഹൊ ശത്രുരാ
ജ്യം പ്രാപിച്ചുഎങ്ങിനെ പുനസ്സഖെ തത്രവാണതും ഭവാൻ–
ഇങ്ങിനെ ഉപകൃതി ചെയ്തതിന്ന ഹൊ ഞാനും എങ്ങിനെ
ചെയ്തീടെണ്ടു പ്രത്യുപകാരം സഖെ– ഇങ്ങിനെ ചൊദിച്ചൊരു
വായസ പ്രവീരനൊടിങ്ങിതം ഹിതം പറഞ്ഞീടിനാൻ ചിരംജീ
വി– ദുൎഘടംസ്ഥാനം ലഭിച്ചീടുവാൻ മഹത്തുകൾ ദുൎഘടസ്ഥലങ്ങ
ളിൽ ചെന്നിരുന്നനെകദാ ദുഃഖങ്ങളനുഭവിക്കുന്നവൻ പതു
ക്കവെ തൽക്കാൎയ്യം ലഭിക്കുമ്പൊൾ സ്വസ്ഥനായ്വരുന്നില്ലെ–
പഞ്ചപാണ്ഡവന്മാരും പാഞ്ചാലിതാനും പിന്നെ ചഞ്ചലം വി
നാവെഷം മറെച്ചുവിരാടന്റെ പത്തനന്തന്നിലൊരുവത്സരം
പാൎത്തീലയൊ– പത്തനംഗന്മാർ മരിച്ചെകനായ്പിറന്നപ്പൊൾ
എത്രയും മനൊജ്ഞനാമൎജ്ജുനന്താനും പുരെതത്രചെന്നാ
ണും പെണ്ണുമല്ലാതെ പാൎത്തില്ലയൊ– സുന്ദരീ ദമയന്തിവല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/121&oldid=194739" എന്ന താളിൽനിന്ന് ശേഖരിച്ചത്