ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

ഭൻ നളനൃപൻ ചെന്നൊരു നരെന്ദ്രന്റെ പാചകസ്ഥാനം
വാങ്ങി ശൊകവും മനക്കാമ്പിലടക്കി സദാകാലം പാകവും ചെ
യ്തുകൊണ്ടുമുഷിഞ്ഞു പാൎത്തില്ലയൊ– കന്യകാ വിവാഹത്തെ
കാംക്ഷിച്ചു ധനഞ്ജയൻ സന്യസിച്ച ഹൊ വസിച്ചീലയൊ ബ
ഹുകാലം– ശത്രുമാൎഗ്ഗെണ മദ്ധ്യെവാസമെന്നതു നൃണാം എ
ത്രയും പരാധീനമായതു നിരൂപിച്ചാൽ– ഖൾഗ്ഗധാരാഖ്യ വ്രതം
സാധിച്ചുപണിപ്പെട്ടു സൽഗതി വരുത്തുന്ന യൊഗിക്കുസമം ത
ന്നെ– ആസനം സ്ഥാനം യാനം ഭൊജനംപാനസ്നാനം ആ
യതു സൎവ്വം മഹാസങ്കടം ശത്രുസ്ഥലെ– സൎവ്വദിക്കിലും വി
ഷംസംഗമിപ്പിക്കുമതു സൎവ്വദാ സമാധാനം ചെയ്തുസൂക്ഷി
ച്ചീടെണം– എതൊരു ദുൎമ്മന്ത്രിക്കു ദുൎന്നയം ഭവിക്കാത്തു എ
തൊരുപുരുഷനെസ്ത്രീമതിപ്പിച്ചീടാത്തു– ഏതൊരു മനുഷ്യ
ന്മാരപഥ്യം ഭവിക്കയാൽ ആതുരന്മാരല്ലാതെ സംഭവിക്കുന്നു
വിഭൊ– ഏതൊരു നരന്മാൎക്ക മൃത്യുസംഭവിക്കാത്തു യാതൊ
രു വിഷയിക്കു വിപത്തുമുണ്ടാകാത്തു– സാവധാനത്വം കൂടാതു
ള്ളവൎക്കൊരുനാളും സാദ്ധ്യമാമരിപുരെചെന്നു പൊരിക
പൊലും– വൈരിയെ സ്തുതിക്കെണം വൈരിയെ ഭജിക്കെ
ണം വൈരിയെ ശിരസ്സിങ്കിൽ വഹിച്ചു നടക്കെണം– വൈ
രിയെ ചതിക്കെണമെങ്കിലീവിധമെല്ലാം വൈകാതെ ചെ
യ്തുപൊവുവാശ്ശ ജാതിയെന്നാലും–

(8. കൃഷ്ണസൎപ്പം തവളയെ വഹിച്ചതു.)

പണ്ടൊരു കൃഷ്ണസൎപ്പം മണ്ഡൂക കൂട്ടങ്ങളെ കണ്ഠത്തിൽ
വഹിച്ചു കൊണ്ടാകവെ കുലചെയ്തു– അക്കഥാ കെൾ
ക്കെണമെന്നുക്തവാൻ കാകാധീശൻ–സൽക്ക
രിച്ചുരചെയ്തു സാദരം ചിരംജീവി– ബുദ്ധിമാൻ മന്ദവി
ഷനെന്നൊരു കൃഷ്ണസൎപ്പം വൃത്തിക്കു ലഭിയാഞ്ഞു വിശന്നുന
ടന്നുടൻ മുഷ്കരന്മാരായുള്ള ഭെകങ്ങൾ പെരുത്തൊരു പുഷ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/122&oldid=194738" എന്ന താളിൽനിന്ന് ശേഖരിച്ചത്