ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

ലഹ്രദത്തിന്റെ വക്കത്തു ചെന്നിരുന്നു ദുഃഖവുന്നടിച്ചു കൊ
ണ്ടെത്രയും പരവശാൽ തൽക്കയം തന്നിലുള്ളദൎദ്ദുരക്കൂട്ടങ്ങ
ളിൽ ജാലപാദനെന്നുള്ള ഭെകങ്ങൾക്കധീശ്വരൻ ചാലവെ
ദുഃഖത്തിന്റെ കാരണം ചൊദിച്ചിതു– കാളസൎപ്പവും കനി
ഞ്ഞാസ്ഥയാ പറഞ്ഞിതു– കെളെടൊ മഹാത്മാവെമണ്ഡൂ
കെശ്വരസഖെ വംശശുദ്ധിയുള്ളൊരു വിപ്രന്റെ കുമാ
രനെ ദംശനം ചെയ്തെനഹം ദൈവകല്പിതം മൂലം– തൻപി
താവാകും വിപ്രൻ കൊപിച്ചു ശപിച്ചുമാം കെല്ലിയെന്നൊരു
ഭുജംഗാധമാദുരാത്മാവു എന്നുടെ കുമാരനെ ദംശിക്ക നിമി
ത്തമായി നിന്നുടെ ഭൊജ്യങ്ങളാം മണ്ഡൂകവൃന്ദങ്ങളെ തന്നു
ടെ തൊളിൽചുമന്നീടുക– തവളകൾ തന്നുള്ളൊരശനവും
കഴിച്ചുനടന്നാലും– ഇങ്ങിനെ ശപിച്ചൊരു ശാപത്തെ നി
വൃത്തിപ്പാൻ തങ്ങടെ മനസ്സുണ്ടെന്നാകിലെ കഴിവരൂ– എന്ന
തു കെട്ടുമണ്ഡൂകാധിപനുര ചെയ്തു [നന്നിതു നിന്റെ ശാപം
ഞങ്ങൾ്ക്കുവരമായി] ഇന്നുതൊട്ടൊരൊ മണ്ഡൂകങ്ങളെ വഹി
ക്കനീ– ഇക്കഴന്തന്നിൽ നിന്നുമറെറാരു കഴന്തന്നിൽ വെ
ക്കമങ്ങെടുത്തു കൊണ്ടാക്കിയാൽ മതിതാനും– കൃഷ്ണസൎപ്പവും
മുദാദൎദ്ദുരങ്ങളെതിന്മാൻ തൃഷ്ണപൂണ്ടൊരൊ ദിനമൊരൊ
രൊമണ്ഡൂകത്തെ തന്നുടെ ഗളന്തന്നിൽ ചുമന്നുകൊണ്ടുപൊ
യി– തിന്നുതിന്നംഗങ്ങൾ്ക്കുപുഷ്ടിയുമുണ്ടായ്വന്നു– ഇങ്ങിനെ പ
ലദിനം കഴിഞ്ഞുപൊയതൊന്നും ഇങ്ങൊട്ടുവരുന്നില്ല എ
ന്തുവാനിദമെന്നു– ചിന്തിച്ചു മണ്ഡൂകെന്ദ്രൻ താനുമങ്ങൊരു
ദിനം ചന്തത്തിൽ ഫണീശ്വരൻ തന്നുടെമുതുകെറി– സന്തു
ഷ്ടൻ ഫണീശനും കൊണ്ടുപൊയിരയാക്കി– ജന്തുഹിംസക
ൻ സുഖിച്ചിങ്ങിനെ മെവീടിനാൻ–

എന്നതു കൊണ്ടുചൊന്നെൻ തന്നുടെ കാൎയ്യത്തിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/123&oldid=194737" എന്ന താളിൽനിന്ന് ശേഖരിച്ചത്