ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

തന്നുടെരിപുക്കളെ സ്കന്ധത്തിൽ വഹിച്ചീടാം– കാലദെ
ശാവസ്ഥകളറിഞ്ഞു പ്രവൃത്തിച്ചാൽ ചാലവെ സമീഹിതം
സാധിക്കും സമസ്തവും– നല്ലതാമൊരു ശരം മൊചിച്ചാലൊ
രുത്തനെ കൊല്ലമെന്നതും വരും ഇല്ലെന്നുംവരും താനും–
ബുദ്ധിബാണത്തെ വിട്ടാലായതു ശത്രുകുലം ശുദ്ധശൂന്യമാ
ക്കീടും എന്നതു ബൊധിക്കെണം– ബുദ്ധിക്കുവിഭൂഷണം ന
ല്ലതു ശാസ്ത്രജ്ഞാനം സിദ്ധിക്കും ശൌൎയ്യാടൊപം ധൈൎയ്യ
മുണ്ടെന്നുവന്നാൽ [തന്നുടെ കാൎയ്യം ലഭിക്കെണം എന്നിഛ്ശി
ക്കുന്നൊൎക്കിന്നതെ ചെയ്തീടാവുകാൎയ്യമെന്നുണ്ടാകുമൊ– ഭാ
രവും ചുമന്നു കൊണ്ടൊടുന്ന ശരീരികൾ– വാരിധികടക്കുന്നു കപ്പ
ലിലൂടെ ചിലർ– നീചരെച്ചെന്നുവന്ദിച്ചീടുന്നു മഹാജനം– യാ
ചനം ചെയ്തുപൊറുത്തീടുന്നു ചിലജനം– ഭൊഷ്കുകൾ പറഞ്ഞു
ജീവിക്കുന്നു പലജനം– മൌഷ്കൎയ്യം കൊണ്ടുചിലർ വാസ
രം കഴിക്കുന്നു]

ഇങ്ങൊട്ടു ചതിക്കുന്നദുൎജ്ജനങ്ങളെ നന്നായങ്ങൊ
ട്ടും നശിപ്പിച്ചാൽ ദൊഷമില്ലെന്നു കെൾപ്പൂ– കാട്ടുതീ പിടിപെട്ടു
കാനനം ദഹിച്ചാലും മൂട്ടിലെ വെരുവെന്തു പൊകയില്ലതുമൂലം
പിന്നെയും മുളച്ചുപൊങ്ങീടുന്നു മരങ്ങളും– എന്നതു കൊണ്ടുമ
തിയായില്ല വൈരത്തിനു– ശത്രു ശെഷവുമഗ്നിശെഷവും ഋ
ണശെഷം ഗാത്രജംരൊഗശെഷം എന്നിവനാലും സമം–
അല്പം എന്നുപെക്ഷിച്ചു പൊയിതെന്നാകിൽ പിന്നെ സ്വ
ല്പകാലം കൊണ്ടതു വൎദ്ധിച്ചു ബലപ്പെടും– എന്നതുമൂലം ഉ
ലൂകങ്ങളെ സമൂഹമെ ഒന്നുമെ ശെഷിക്കാതെ സംഹരിച്ചി
തുഞാനും– ആപത്തു വരുന്നെരമാകുലത്വവും വെണ്ടാ സ
മ്പത്തു വരുന്നെരം സംപ്രഹൎഷവും വെണ്ടാ– ക്രൊധവും ദു
ൎബ്ബൊധവും ലൊഭവും ദുൎമ്മൊഹവും രൊധവും വിവാദവു മീവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/124&oldid=194736" എന്ന താളിൽനിന്ന് ശേഖരിച്ചത്