ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

ധങ്ങളും വെണ്ടാ– സൎവ്വവും ക്ഷമിച്ചു കൊണ്ടിരുന്നു പതുക്ക
വെ ദുൎവ്വിധം നീക്കികാലം സാധുവായ്വരുന്നെരം സൎവ്വ കൎമ്മങ്ങ
ളെല്ലാം ഫലിക്കും ധീരന്മാൎക്കും– സൎവ്വസമ്പത്തും തന്റെ ഹ
സ്തത്തിൽ വരുമപ്പൊൾ– പ്രാജ്യ പൌരുഷനാകും ശ്രീരാമ
ചന്ദ്രന്ന ഹൊരാജ്യ വിഭ്രംശംവനെ വാസവും ഭവിച്ചില്ലെ– പ
ഞ്ചപാണ്ഡവന്മാരും നാടുവിട്ടരണ്യത്തിൽ സഞ്ചരിച്ച ഹൊ
ബഹുസങ്കടം പ്രാപിച്ചീലെ– നൈഷധന്നളന്താനും ദെവി
യെപ്പിരിഞ്ഞ ഹൊ വൈഷമ്യം പലതനുഭൂതവാനായീലെ
യൊ– ദുൎഘടസ്ഥാനമവൎക്കെല്ലാൎക്കുമൊഴിഞ്ഞപ്പൊൾ ഉൽ
ക്കടപ്രകാശവും പ്രാഭവങ്ങളും വന്നു– എന്നതു കൊണ്ടുമമ
സ്വാമിക്കുമനൎത്ഥങ്ങൾ വന്നതു വഴിപൊലെയൊഴിഞ്ഞു സ
മസ്തവും– സന്ധിവിഗ്രഹം കൊണ്ടു ശത്രുസംഹാരം ചെയ്തു സ
ന്ധിച്ചു സദാനന്ദം സാമ്പ്രതം സുമംഗലം– ഇങ്ങിനെ ചിരംജീ
വിതന്നുടെ ഗിരംകെട്ടു തിങ്ങിന സന്തൊഷത്താൽ പൂൎണ്ണ
നാം മെഘവൎണ്ണൻ കാകലൊകാധിപത്യം പ്രാപിച്ചു ബഹുകാ
ലം ആകുലം വിനാവാണുമംഗലം ശുഭം ശുഭം–✱

ഇതിപഞ്ചതന്ത്രപ്രകരണെ സന്ധിവിഗ്രഹൊനാ
മതൃതീയതന്ത്രം സമാപ്തഃ–

൪., ലബ്ധാനാശം (ലബ്ധപ്രന്നശം-സ-)

ശുകതരുണി വരികതവസു കവിതകൾകെൾക്കയാൽ
ശുദ്ധമെന്മാനസം മാനനീയാകൃതെ ലളിതതരമഭിലഷി
ത വരമരുളുമീശ്വരൻ ലബ്ധനാശാഖ്യമാം തന്ത്രം കഥിക്ക
നീ സുമതികുലമകുടമണിധരണിസുരപുംഗവൻ സൊമ

✱ തെക്കൂവടക്കുപക്ഷങ്ങളുടെ വ്യത്യാസം ഇത്രൊളം അ
ത്രെ– ശെഷം ൨ തന്ത്രങ്ങളിൽ ഭെദം അല്പമെകൊണ്ടു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/125&oldid=194734" എന്ന താളിൽനിന്ന് ശേഖരിച്ചത്