ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

ശൎമ്മാഖ്യൻ പറഞ്ഞു തുടങ്ങിനാൻ– ധനമപിചജഗമപിചനി
ജകരതലാഗതം ധൎമ്മബുദ്ധ്യാ വെടിഞ്ഞീടുന്ന പൂരുഷൻ അ
ധികതരമധമനവനവനിപതി ബാലരെ ആയവൻ വഞ്ചി
തനായ്വരും നിൎണ്ണയം– വനനദിയിൽ ഇയലുമൊരു വലിയ ജ
ലജന്തുവെ വഞ്ചനം ചെയ്തുപൊൽപണ്ടൊരുവാനരൻ–
അവനിപതിവരനുടയതനയരതി കൌതുകാലായതു കെ
ൾക്കെണമെന്നു ചൊല്ലീടിനാർ–

(1., ശിംശുമാരനും വാനരനും)

കനിവിനൊടു ധരണിസുരവരനുമിദമൂചിവാൻ– കാന
നെ പണ്ടൊരുവൃദ്ധനാം വാനരൻ ചപല ബഹുക
പികളുടെ നികരമതിൽ നിന്നുടൻ ചാട്ടം പിഴക്കയാ
ൽ കൂട്ടംപിരിഞ്ഞു പൊയി– കടലുടയനികടഭുവി വളരുമൊ
രു ദുംബരെ കായും പറിച്ചുതിന്നങ്ങിനെ മെവിനാൻ– അതി
മധുരമതിസരസമധികതര മൊഹനം അത്തിപ്പഴം ഭക്ഷ
ണത്തിന്നുമുത്തമം– ഇതിമനസികുതുകമൊടുമദമുടയമൎക്ക
ടൻ ഇഛ്ശയാചാടിതകൎത്തു തുടങ്ങിനാൻ– അതുസമയമതി
ബഹളഗുളുഗുളുരവത്തൊടും അംഭസ്സിലാശു പൊഴിഞ്ഞു
ഫലങ്ങളും– നിഖിലജലപതിതഫലമതുബത ഭുജിച്ചുടൻ
ശിംശുമാരാഖ്യൻ✱ ജലജന്തുപുംഗവൻ– അമൃതിനൊടു സ
ദൃശമിതുമമസതതഭൊജനം അത്ര തന്നെ വാസസൌ
ഖ്യമെന്നിങ്ങിനെ– അതികുതുകമക തളിരിലിയിലുമഥ ശിം
ശുമാരാഖ്യ നാം ജന്തുരാജാവത്രമെവിനാൻ– പരിചി
നൊടു പറകമമകപിവരതനിക്കെന്തു പെരെന്നു ചൊദിച്ചു
ശിംശുമാരന്മുദാ സലിലചരസരസശൃണുമമഖലുബലീവൎദ്ദ
ൻ✱✱ എന്നു പെരെന്നു പറഞ്ഞിതു വാനരൻ– അധികതരകനി

✱ മകരം എന്നു സ–
✱✱ രക്തമുഖൻ എന്നു സ–

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/126&oldid=194733" എന്ന താളിൽനിന്ന് ശേഖരിച്ചത്