ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

വിനൊടു പുനരിരുവരും മുദാ അന്യൊന്യ ബന്ധുത്വമൊടെ വാ
ണീടിനാർ–

ഭവനമതിൽമരുവുമഥ ജലചരമഹെന്ദ്രന്റെ ഭാൎയ്യയാം
ശിംശുമാരിക്ക ഹൊ സങ്കടം– അവനുടയചരിതമിദമറിവതി
നു ദൂതിയെ ആശുനിയൊഗിച്ചു ശിംശുമാരിതദാ– അവളുമ
ഥനികടഭുവിവിവിരവിനൊടു ചെന്നുടൻ ആലൊകനം ചെയ്തു
ശിംശുമാരെന്ദ്രനെ– സഖിയുടയരമണനിവനൊരുകപിവ
രസ്ത്രീയാസാകംരമിച്ചുവാഴുന്ന ഹൊകശ്മലൻ– ഇതിമന
സികരുതിബതകുപിതമതി ദൂതിയും ഇങ്ങൊട്ടുവന്നു സഖി
യൊടുചൊല്ലിനാൾ– സഖിയെതവരമണനൊരുൻ വിജന
ഭൂവി വാനരീസംഗമം ചെയ്തുവസിക്കുന്നു സന്തതം– സഖി
യുടയവചനമിതു സപദിബതകെൾക്കയാൽ സന്താപ കൊ
പെന ശിംശുമാരീതദാ അധികതരപരവശതകലരുമൊരു
ഭാവെന അഭ്യംഗവും തെച്ചുരൊഗന്നടിച്ചുടൻ– സഖികളു
ടെ നടുവിലവളവശതരമെത്രയും സന്താപമൊടെ ശയിക്കും
ദശാന്തരെ– ശിരസി ബഹുഫലനികരമഴകൊടു വഹിച്ചുട
ൻ ശിംശുമാരഞ്ചെന്നു ചൊദിച്ചുമെല്ലവെ– മമഹൃദയരമണി
യുടെ വിവശതയിതെന്തഹൊമാനിനിമാരെ വിരവൊടു ചൊ
ല്ലുവിൻ– വടിവിനൊടു സഖിയുമഥവചനമിദമൊതിനാൾ– വ
ല്ലാത്തരൊഗം പിടിപെട്ടു സാമ്പ്രതം– വയമപിചസഖിയുടയ
പരവശതകാണ്കയാൽ വൈദ്യനെക്കൊണ്ടന്നു കാട്ടിമഹാ
മതെ– അവനുടയവചനമതുമതി വിഷമമായ്വരും– അങ്ങാ
ടിയിൽ പൊലുമില്ലാത്തൊരൌഷധം ഇതിനുപുനരതിവി
ഹിതമതുബതലഭിക്കുമൊ– ഇന്നതെന്നുള്ളതു ചൊല്ലാം മ
ഹൌഷധം– കപിയുടയഹൃദയമിതിനുചിതതരമൌഷധം
കല്പിച്ചു വൈദ്യൻ കഷായത്തിനിങ്ങിനെ– അതിവിഷമമ

16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/127&oldid=194732" എന്ന താളിൽനിന്ന് ശേഖരിച്ചത്