ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുബഹുമാനവുമവനില്ലാ– തദ്ധനങ്ങൾക്കു ചെറ്റുസംഖ്യയില്ലെന്നാ
കിലും വൎദ്ധനം വ്യാപാരങ്ങൾ്ക്കൊട്ടുമെകുറവില്ലാ– അങ്ങിനെ വെണ
ന്താനുമൎത്ഥമുണ്ടായാലതു തങ്ങളെയത്നഞ്ചെയ്തുവൎദ്ധിതമാക്കീടെ
ണം– മുന്നമെ ലഭിക്കാതുള്ളൎത്ഥങ്ങൾ ലഭിക്കെണം– പിന്നെയും ല
ഭിച്ചതു സാദരം രക്ഷിക്കെണം– രക്ഷിതധനം പിന്നെസന്തതം വ
ൎദ്ധിപ്പിച്ചു തൽക്ഷണം സൽപാത്രങ്ങൾ്ക്കൎപ്പണം ചെയ്തീടെണം രക്ഷ
ണം‌ ചെയ്തില്ലെന്നാൽ തൽക്ഷണം നശിച്ചീടും– ലക്ഷണമതിന്നു
കൎപ്പൂരമെന്നറിഞ്ഞാലും കൎപ്പൂരം മുളകുമിട്ടിങ്ങിനെസൂക്ഷിക്കാഞ്ഞാ
ൽ എപ്പൊഴെന്നറിയാതെ നാസ്തിയാമെന്നെവെണ്ടു – പെട്ടിയി
ൽ ധനം പൂട്ടികെട്ടിയങ്ങിരിക്കയും പട്ടിണിയിട്ടു കൊണ്ടു താനങ്ങു കി
ടക്കയും യഷ്ടികൾ്ക്കല്ലാതതു തൊന്നുമൊകഷ്ടംകഷ്ടം ചെട്ടികൾ്ക്കതു
ചിതമല്ലെടൊ ബാലന്മാരെ– അൎത്ഥമുണ്ടായാലതു കൊണ്ടനുഭവി
ക്കാഞ്ഞാലൎത്ഥമുള്ളൊരുമിരപ്പാളിയുമൊരു പൊലെ– ബുദ്ധി
മാനായുള്ളൊരു ധനവാൻ ധനങ്ങളിൽ പത്തിനൊന്നൎത്ഥികൾ
ക്കു ദാനവും ചെയ്തീടെണം– സൽക്കാരവ്യയന്തന്നെ രക്ഷണം ദ്ര
വ്യത്തിനെന്നുൾ്ക്കാമ്പിലെല്ലാവൎക്കും ബൊധമുണ്ടായീടെണം– വട്ട
മുള്ളൊരുകുളമെങ്കിലും ജലം വന്നുകെട്ടിനില്ക്കുമ്പൊൾ തീരംപൊ
ട്ടിവാൎന്നൊക്കെപ്പൊകും– ഒകുവെച്ചതിൽ കൂടെ വാൎത്തുവാൎത്തി
രുന്നാകിൽ പൊകയില്ലതിലുള്ള വെള്ളമെന്നറിയെണം– എന്ന
തുപൊലെ മഹാ ബുദ്ധിമാൻ വൎദ്ധമാനൻ പിന്നെയും ധനമാൎജ്ജി
ക്കെണം എന്നുറച്ചവൻ ചാടുമുണ്ടാക്കിദ്രവ്യമായതിലെറ്റിക്കൊ
ണ്ടു നാടുകൾ തൊറും ചെന്നുവ്യാപാരം ചെയ്തീടുവാൻ നന്ദിപൂണ്ടുടൻ
പുറപ്പെട്ടിതു ചെട്ടിശ്രെഷ്ഠൻ–✱ നന്ദനന്മാരെ ഗെഹരക്ഷണത്തി
നുമാക്കി – നന്ദികൻ സഞ്ജീവകനിങ്ങിനെ നാമത്തൊടെന

✱അനെകാശ്ചാൎയ്യ സമ്പൂൎണ്ണയായുള്ള ഭൂമിയൊക്കെയും
കാണ്മാൻ പുറപ്പെടാത്തവൻ കിണറ്റിൽ തവളൊപമൻ-സ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/13&oldid=194900" എന്ന താളിൽനിന്ന് ശേഖരിച്ചത്