ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

ലമിഹസാധിക്കും– അത്രമാത്രം കൈക്കലുണ്ടായ്വരും ക്രമാൽ–
അവനുടയ ചതിവചനമതി ജളതകൊണ്ടുടൻ– അങ്ങിനെ
യെന്നു പുറപ്പെട്ടു ഗൎദ്ദഭം– കുടിലമതി കുറുനരിയുമതി ജളനെ
വൈകാതെ കൂട്ടിച്ചു കൊണ്ടങ്ങുചെന്നു കൂപ്പീടിനാൻ– അതിമുദി
ത ഹൃദയനഥമൃഗപതിയുമാദരാൽ അത്താഴമൂണിന്നു കൊള്ളാ
മിനിക്കിവൻ– സരസതരമിതി കരുതി മനസി മൃഗപുംഗവൻ സ
ന്ധ്യാനിയമം കഴിപ്പാൻ ഗമിച്ചിതു– അതുസമയമതുലഭയതര
ളമതി ഗൎദ്ദഭം ആരും ഗ്രഹിയാതൊളിച്ചു മണ്ടീടിനാൻ– കഴുത
യുടെ ഗമനമതുവിരവൊടു ഗ്രഹിക്കയാൽ കണ്ഠീരവെന്ദ്രനും കു
ണ്ഠിതം പൂണ്ടിതു– അതിചപലനവനവനെയിനിയുടനൊരി
ക്കൽ നീ ആഗമിപ്പിക്കെന്നയച്ചു ക്രൊഷ്ഠാവിനെ–

പുനരപിചകഴുതയുടെ നികടഭുവി ചെന്നവൻ പുത്രവരി
കെന്നനുവദിച്ചീടിനാൻ– ഗതസുകൃതനതി വികൃതദുരിതനിധി
യാകയാൽ ഗൎദ്ദഭീഗൎഭെ പിറന്നു നീയൎഭക– രജകനുടെ വിടു
പണിയുമുടയവിടു ഭൊഷനു രാജസെവാര സജ്ഞാനമില്ലാ ദൃ
ഢം– വിപിനതലമതിലധികമനവധിസുഖം സഖെ– വിശ്വാ
സ വഞ്ചനം സിംഹത്തിന്നില്ലെടൊ– കിമപിസുഖമറിവതിനുമ
തിബതനിണക്കില്ല– കിം കാരണം നീ ഒളിച്ചുപൊന്നുവൃഥാ– കഴു
ത പുനരവനൊടൊരു വചനമഥ ചൊല്ലിനാൻ കശ്മലൻ ന
മ്മെ കടിച്ചുതിന്നും ശഠൻ– കരിനികരരിപുവിനുടെ കണ്ണുമദംഷ്ട്രവും
കണ്ടുപെടിച്ചു ഞാൻ മണ്ടിസൃഗാലകാ– ശിവ ശിവ കിമിതിവദതി
ചപല ഹൃദയൻ ഭവാൻ– ശീലംഗ്രഹിക്കാതെ ശങ്കിച്ചതെന്ത
ഹൊ ഗുരുവിനയനയജലധിഗുണഗണ മഹത്തരൻ ഗൊബ്രാ
ഹ്മണ പ്രിയൻഗൊമായു സെവിതൻ– സകല ജനഹിതകരണ
നിപുണമതി നീതിമാൻ– സൎവ്വദാസൌമ്യൻ മൃഗാധിരാജൻ സ
ഖെ– അമലഗുണനവനപിചവിരവൊടു ഭവാനെ വന്നാലിംഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/131&oldid=194724" എന്ന താളിൽനിന്ന് ശേഖരിച്ചത്