ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬

നം ചെയ്വതിന്നു ഭാവിച്ചിതു– കുശലമതുപറവതിനുതുനിയുമള
വെഷ നീ കൊല്ലുവാനെന്നു ശങ്കിച്ചു പൊയീവൃഥാ– മഹിത ഗു
ണമുടയതവകുലമഹിമകെട്ടു ഞാൻ മൎക്കടപ്പെണ്ണിന്റെ വെ
ളിക്കു പാടുവാൻ കഴുതകളിലഴകുടയ പരിഷപലതുണ്ടുപൊൽ–
കള്ളമല്ലിങ്ങനെ നിങ്ങടെ വൈഭവം– നലമുടയകുലമിയിലുമ
തി സുഭഗനിന്നുടെ നാദങ്ങൾ കെൾ്പാൻ കൊതിക്കുന്നു തമ്പുരാ
ൻ– നിഖില വനമൃഗനികരമതികുതുകമൊടഹൊ നിന്മുഖം കാ
ണ്മാൻ മൊഹിച്ചു വന്നു തദാ– ചലഹൃദയനതുപൊഴുതിലതി
ഭയമിയന്നു നീ ചാടി ഒടിപ്പൊന്നതെന്തൊരു സാഹസം– ഇഹ
ജഗതിവൃഷലികടെ തുണികളഖിലംചുമന്നിങ്ങിനെ കാലം ക
ഴിക്കുന്നതെന്തെടൊ– ഇതികപടപടുവിനുടെ ചടുമൊഴികൾ
കെൾ്ക്കയാൽ ഇന്നിയും പൊകെന്നുറച്ചിതുഗൎദ്ദഭം– പുനരപിചവി
പിന ഭുവി ഹരിണരിപു സന്നിധൌ പുണ്യഹീനഞ്ചെന്നു കൂപ്പി
നിന്നീടിനാൻ– മൃഗപതിയുമതിരഭസമവനെനിഹനിച്ചങ്ങു മൃ
ത്യുലൊകത്തെക്കയച്ചാന സംശയം–

നിഭൃതമഥഹരിണരിപു കുറുനരിയൊടൂചിവാൻ– നിത്യക
ൎമ്മം കഴിച്ചാശു വരുന്നു ഞാൻ– അതിനിടയിലപരമൃഗമിതു
ബത ഭുജിക്കാതെ ആമിഷം സൂക്ഷിച്ചു നില്ലു നീ ജംബുകാ– നി
ജസചിവനൊടുസരസമിതികില പറഞ്ഞുടൻ നിത്യകൎമ്മത്തി
ന്നു പൊയി സിംഹെന്ദ്രനും– തദനുഹത കഴുതയുടെ ഹൃദയമഥ
കണ്ഠവും താനങ്ങു ഭക്ഷിച്ചു ഗൊമായു തസ്കരൻ നിയമവിധി
വിധിവദഥ വിരവൊടു കഴിച്ചവൻ നിക്ഷെപ ഭക്ഷണത്തിന്നുവ
ന്നുഹരി– ഇതിനുടയഹൃദയപിഗളമപികുതസ്സഖെ– ഇങ്ങി
നെ ചൊദിച്ചു കെസരീന്ദ്രന്തദാ– ഹൃദയഗളയുഗളമപി നഹി നഹി
മഹാരാജൻ ഇക്കഴുതക്കെന്നുഗൊമായു ചൊല്ലിനാൻ– ഗജ
രിപുവുമതിനിഭൃതമവസദതു കാരണം–

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/132&oldid=194723" എന്ന താളിൽനിന്ന് ശേഖരിച്ചത്