ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯

നെല്ലും വളരെ സ്വരൂപിച്ചനന്തരം ഇരവുപകലധികതര സു
ഖമൊടു വസിക്കയും– ഇല്ലവും പുത്തനായിപ്പണിയിക്കയും– ന
ല്ലൊരു പെണ്ണിനെ വെളികഴിക്കയും ഇല്ലത്തുമെല്ലെ കുടി
വെച്ചു കൊൾ്കയും– അപ്രകാരം രമിക്കും വിധൌഭാൎയ്യെക്കു ഗൎഭമുണ്ടാ
കും പ്രസവിക്കുമുണ്ണിയെ– സുതനുടയ ജനനമതി ശുഭകരമവന്നു
ഞാൻ സൊമശൎമ്മാവെന്നു പെരിട്ടു കൊള്ളുവൻ അക്കാലം ഉണ്ണി
യെ നൊക്കാതെ മാതാവു പൈക്കറപ്പാനങ്ങു പൊയ്ക്കളഞ്ഞാ
കിൽ ഞാൻ കൊപിച്ചുകൊൽ കൊണ്ടുതാഡനം കൂട്ടുവൻ– ഗൊ
ശാലയിൽ ചെന്നകത്തു പുക്കീടിലും– പൊണ്ണനീവണ്ണം മനൊര
ഥം ചിന്തിച്ചു ദണ്ഡു കൊണ്ടൊന്നങ്ങടിച്ചുകും ഭൊദരെ– മങ്കുടം
പൊട്ടിത്തകൎന്നു മലൎപ്പൊടി മണ്ണിലും തന്നുടെ കണ്ണിലും മൂക്കിലും
അടിമുടികൾ മുഴുവനഥവെളുവെളയണിഞ്ഞു കൊണ്ടങ്ങിനെ
ചെന്നുഗൃഹം പുക്കുമാണവൻ– എന്നതു കൊണ്ടുപറഞ്ഞു മനൊ
രാജ്യം ഏറത്തുടങ്ങരുതെന്നു ഞാൻ ബ്രാഹ്മണ–

അഞ്ചാറുവാസരമങ്ങു കഴിഞ്ഞനാൾ അഞ്ചാതെ പെറ്റുകു
മാരനുണ്ടായിതു– നളിനമുഖികനിവിനൊടു ദശമദിവസൊദയെ
സ്നാനത്തിന്നായി പുറപ്പെട്ടു മെല്ലവെ– പുത്രനെ സൂക്ഷിച്ചുതത്ര
പാൎത്തീടുവാൻ ഭൎത്താവിനെപ്പറഞ്ഞാക്കി ഗമിച്ചിതു– അന്നെര
മാശു രാജാവിന്റെ ദൂതനും വന്നു ഗൃഹസ്ഥദ്വിജനൊടു ചൊല്ലി
നാൻ– ഇന്നങ്ങമാവാസ്യ കാൽകഴുകി ഭുജിക്കുന്നവൎക്കീരണ്ടുരൂ
പാപ്രതിഗ്രഹം– വെക്കം വരെണമെന്നിങ്ങിനെ തമ്പുരാൻ തൃക്ക
ൺ മുനകൊണ്ടു കല്പിച്ചയച്ചുമാം– ഇതിനൃപതി ഭടനുടയവചനമ
തു കെട്ടുടൻ ഇഷ്ടനാം പുത്രനെ കാത്തു വാണീടുവാൻ എത്രയും
വിശ്വാസമുള്ളൊരു കീരിയെ തത്ര പാൎപ്പിച്ചു ഗമിച്ചു മഹീസുരൻ–
ഉണ്ണിയെ നൊക്കിസ്സമീപെന കുലവും കണ്ണടക്കാതങ്ങു പാൎക്കും
ദശാന്തരെ– ശിശുവിനുടെനികടഭുവി വലിയൊരുഭുജംഗമം

17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46.pdf/135&oldid=194717" എന്ന താളിൽനിന്ന് ശേഖരിച്ചത്